ഗാങ്‌ടോക്ക് : കിഴക്കൻ സിക്കിമിലെ യാക്‌ലയിൽ വെള്ളിയാഴ്‌ച (ജൂലൈ 12) രാവിലെ വീടുകളിലുണ്ടായ തീപിടിത്തത്തിൽ അപകടത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിച്ച് ഇന്ത്യൻ ആർമിയുടെ ത്രിശക്തി കോർപ്പ്സ്.
'ഇന്ന് (ജൂലൈ 12) രാവിലെയാണ് കിഴക്കൻ സിക്കിമിലെ യാക്‌ലയിൽ വീടുകളിൽ തീ പടർന്നത്. ത്രിശക്തി കോർപ്പ്സിലെ സൈനികരുടെ ദ്രുതഗതിയിലുളള രക്ഷാപ്രവർത്തനം കാരണമാണ് അപകടത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കാനായത്.
#WeCare
— Trishakticorps_IA (@trishakticorps) July 12, 2024
Swift Action Saves Lives in East Sikkim
Early this morning, the villagers of Yakla in East #Sikkim faced a nightmare as a devastating fire engulfed their homes. In response, troops from #TrishaktiCorps acted swiftly, saving valuable lives and preventing the fire from… pic.twitter.com/yMfqp9aAln
പരിക്കേറ്റവരെ സമീപത്തുള്ള ആർമി ഹോസ്‌പിറ്റലിൽ എത്തിച്ച് അടിയന്തര വൈദ്യസഹായം നൽകുകയും പിന്നീട് ഗാങ്‌ടോക്കിലേക്ക് മാറ്റുകയും ചെയ്‌തു. തീപിടിത്തത്തിൽ ആളപായമില്ല' -ത്രിശക്തി കോർപ്പ്സ് ഐഎ സമൂഹമാധ്യമമായ എക്‌സിലൂടെ പോസ്റ്റ് ചെയ്‌തു.
Also Read: കത്വ ഭീകരാക്രമണം: എട്ട് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്