ജയ്‌പൂര്‍: ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്നു പൈലറ്റുമാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്‌റ്റ് തേജസ് (എല്‍സിഎ) വിമാനമാണ് തകര്‍ന്ന് വീണത്. ഇന്ന് (മാര്‍ച്ച് 12) ഉച്ചയോടെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെടുമെന്ന് ഉറപ്പായതോടെ വിമാനത്തിലെ പൈലറ്റ് പാരച്യൂട്ടിന്‍റെ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു (Light Combat Aircraft (LCA).
പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സൈന്യം. പൊഖ്‌റാനില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉന്നത സൈനികരും പങ്കെടുത്ത ഭാരത് ശക്തി പരിപാടി നടന്ന് കൊണ്ടിരിക്കേയാണ് വിമാനം അപകടത്തില്‍പ്പെട്ടത്. തകര്‍ന്ന തേജസ് വിമാനം ജെറ്റ് അഭ്യാസത്തിന്‍റെ ഭാഗമാകുമെന്നാണ് സൈനിക വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന (Indian Air Force Crashed).
വിമാനം തകര്‍ന്ന് വീണത് കാരണം യാതൊരു നാശനഷ്‌ടങ്ങളും ഉണ്ടായിട്ടില്ലെന്ന് ജയ്‌സാല്‍മീര്‍ അഡിഷണല്‍ പൊലീസ് സൂപ്രണ്ട് മഹേന്ദ്ര സിങ് പറഞ്ഞു. 2001ലാണ് വ്യോമസേനയുടെ ആദ്യ വിമാനം തേജസ് പുറത്തിറങ്ങിയത് (Flight Accident Near Jaisalmer). ഇതിന് ശേഷം ആദ്യമായി അപകടത്തില്‍പ്പെടുന്ന തേജസ് ജെറ്റാണിതെന്ന് അധികൃതര്‍ പറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയ്‌റോസ്‌പേസ് ഭീമനായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് (എച്ച്എഎല്‍) തേജസ് വിമാനം നിര്‍മിക്കുന്നത് (Jaisalmer Flight Crash). വ്യോമ പോരാട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിമാനമാണിത്.
2021 ഫെബ്രുവരിയില്‍ ഇന്ത്യന്‍ വ്യോമസേനയ്‌ക്കായി 83 തേജസ് എംകെ 1എ ജെറ്റുകള്‍ വാങ്ങുന്നതിനായി ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡുമായി പ്രതിരോധ മന്ത്രാലയം കരാർ ഒപ്പിട്ടു (Army Aircraft Crashes Near Rajasthan). 48,000 കോടി രൂപയുടെ കരാര്‍ ആയിരുന്നു അത്. ഇതിന് പുറമെ കഴിഞ്ഞ നവംബറില്‍ വ്യോമസേനയ്‌ക്കായി 97 തേജസ് ജെറ്റുകളുടെ അധിക ബാച്ച് വാങ്ങാനും പ്രതിരോധ മന്ത്രാലയം പ്രാഥമിക അനുമതി നല്‍കിയിരുന്നു.
കഴിഞ്ഞ മാസം പശ്ചിമ ബംഗാളിൽ നടന്ന പരിശീലനത്തിനിടെ വ്യോമസേനയുടെ ഹോക്ക് ട്രെയിനർ വിമാനവും അപകടത്തിൽപ്പെട്ടിരുന്നു (Tejas of the Indian Air Force crashed ). കലൈകുണ്ഡ എയര്‍ഫോഴ്‌സിന് സ്റ്റേഷന് സമീപത്താണ് വിമാനം അപകടത്തില്‍പ്പെട്ടത്. ഈ അപകടത്തിലും പരിക്കുകളില്ലാതെ പൈലറ്റ് രക്ഷപ്പെട്ടിരുന്നു. പാരച്യൂട്ട് വഴി പൈലറ്റ് പുറത്തിറങ്ങിയത് വലിയ അപകടങ്ങള്‍ ഒഴിവാക്കി.