ന്യൂഡല്‍ഹി: റിയോ ഡി ജനീറയില്‍ നടക്കുന്ന ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയും. ഈമാസം 21നും 22നുമാണ് യോഗം. ഭക്ഷ്യ സുരക്ഷയാണ് യോഗത്തിന്‍റെ മുഖ്യ അജണ്ട. വിദേശകാര്യ, പാര്‍ലമെന്‍ററികാര്യ സഹമന്ത്രി വി മുരളീധരനാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കുന്നത്( G20 Foreign Ministers’ Meeting).
2012 മുതല്‍ എല്ലാ വര്‍ഷവും ജി20 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം നടത്താറുണ്ട്. ഇത്തവണത്തെ യോഗം പത്താമത്തെയാണ്. ജി20 വിദേശകാര്യമന്ത്രിതല യോഗത്തിന് ഇപ്പോള്‍ വളരെയേറെ പ്രാധാന്യം കൈവന്നിട്ടുണ്ട്. രാജ്യാന്തര പ്രശ്നങ്ങളും അംഗരാജ്യങ്ങളുടെ പൊതു ആശങ്ക വിഷയങ്ങളും ചര്‍ച്ച ചെയ്യാനുള്ള ഇടമായും ഈ കൂട്ടായ്മ മാറിക്കഴിഞ്ഞിരിക്കുന്നു(February 21 to 22 in Rio de Janeiro).
ആഗോള നയതന്ത്രരംഗത്ത് വളരെ പ്രാധാന്യമുള്ള ഒരു യോഗത്തിനാണ് റിയോ ഡി ജനീറ ആതിഥ്യമരുളുന്നത്. ലോകത്തെ വന്‍സാമ്പത്തിക ശക്തികളുടെ വിദേശകാര്യമന്ത്രിമാര്‍ പങ്കെടുക്കുന്ന ഇക്കൊല്ലത്തെ ആദ്യ ജി20 മന്ത്രിതലയോഗം കൂടിയാണിത്. ബ്രസീലാണ് ഇതിന് ആധ്യക്ഷം വഹിക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന വന്‍ഭൗമരാഷ്‌ട്രീയ അസ്ഥിരത നിലനില്‍ക്കുന്ന വേളയിലാണ് ഈയോഗമെന്നതും ശ്രദ്ധേയമാണ്(V Muraleedharan will represent India).
പശ്ചിമേഷ്യയിലെ പ്രശ്നങ്ങളും യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണവും ആഗോളആശങ്കകളായി നിലനില്‍ക്കുകയാണ്. ഇത് വലിയ മാനുഷിക പ്രതിസന്ധികളും സാമ്പത്തിക രാഷ്‌ട്രീയ പ്രത്യാഘാതങ്ങളുമാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ആഗോള പ്രതിസന്ധിയുടെയും സംഘര്‍ഷത്തിന്‍റെയും ഈ കാലത്ത് ഇവയെല്ലാം അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. പശ്ചിമേഷ്യയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനൊപ്പം ആഗോള സംഘടനകളായ ഐക്യരാഷ്‌ട്രസഭ, ലോകവ്യാപാരസംഘടന, വിവിധ ആഗോള ബാങ്കുകള്‍ എന്നിവയെ നവീകരിക്കേണ്ടതും കാലഘട്ടത്തിന്‍റെ ആവശ്യകതയാണ്(Food Security on agenda).
ജി20ന്‍റെ അധ്യക്ഷ പദവി 2023 ഡിസംബര്‍ ഒന്നിനാണ് ഇന്ത്യ ബ്രസീലിന് കൈമാറിയത്. ബ്രസീലിന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന ആദ്യ യോഗം കൂടിയാണ് വിദേശകാര്യമന്ത്രിതല യോഗമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ജി20യില്‍ ബ്രസീലിനും ദക്ഷിണാഫ്രിക്കയ്ക്കുമൊപ്പം സമാനമായ ഉന്നതാധികാരമുള്ള രാജ്യമാണ് ഇന്ത്യയുമിപ്പോള്‍. ജി20യില്‍ ബ്രസീല്‍ മുന്‍ഗണന നല്‍കുന്ന വിഷയങ്ങളില്‍ ഇന്ത്യയുടെ പിന്തുണയുമുണ്ട്. ഒരുലോകത്തെ നിര്‍മ്മിക്കുക സുസ്ഥിര ഗ്രഹത്തെയും എന്നതാണ് ജി20യുടെ ഇപ്പോഴത്തെ ആപ്ത വാക്യം. സാമൂഹ്യ ഉള്‍ക്കൊള്ളലും പട്ടിണിക്കും ദാരിദ്ര്യത്തിനുമെതിരായ പോരാട്ടവും, ഊര്‍ജ്ജമാറ്റത്തിലൂടെ സുസ്ഥിര വികസനവും, ആഗോള ഭരണ നവീകരണവും ജി20 ലക്ഷ്യമിടുന്നു. ഇന്ത്യയുടെ അധ്യക്ഷതയില്‍ തുടക്കമിട്ട എല്ലാ പദ്ധതികളും ബ്രസീലിന്‍റെ അധ്യക്ഷതയിലും തുടരും.
വനിതാശാക്തീകരണത്തിനായി പുതിയൊരു വിഭാഗം കൂടിയ ബ്രസീലിന്‍റെ അധ്യക്ഷതയില്‍ ആരംഭിച്ചിട്ടുണ്ട്. ജുഡീഷ്യറി 20 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. വിദേശകാര്യമന്ത്രതല യോഗത്തിന്‍റെ രണ്ട് സെഷനുകളില്‍ വി മുരളീധരന്‍ സംബന്ധിക്കും. രാജ്യാന്തര സംഘര്‍ഷം സംബന്ധിച്ച സെഷനാണ് ആദ്യത്തേത്. ആഗോള ഭരണനവീകരണം എന്ന വിഷയത്തിലാണ് രണ്ടാമത്തെ സെഷന്‍ നടക്കുക. 22ന് നടക്കുന്ന ഇന്ത്യ-ബ്രസീല്‍-ദക്ഷിണാഫ്രിക്ക വിദേശകാര്യമന്ത്രിതല യോഗത്തിലും മുരളീധരന്‍ പങ്കെടുക്കും. ദക്ഷിണ മേഖലയില്‍ നിന്നുള്ള പങ്കാളിത്ത രാഷ്‌ട്രങ്ങളുമായി മുരളീധരന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.