ETV Bharat / bharat

'ഇന്ത്യാ ബ്ലോക്ക് അടുത്ത സർക്കാർ രൂപീകരിക്കും, എൻഡിഎ പുറത്താക്കപ്പെടും': തേജസ്വി യാദവ് - Tejashwi Yadav On Lok Sabha polls - TEJASHWI YADAV ON LOK SABHA POLLS

ഇന്ത്യാ മുന്നണി ഭൂരിപക്ഷം സീറ്റുകൾ വാങ്ങി അധികാരത്തിലെത്തുമെന്ന അവകാശവാദവുമായി ആർജെഡി നേതാവ് തേജസ്വി യാദവ്

INDIA BLOC TO FORM THE NEXT GOVT  TEJASHWI YADAV  BJP LED NDA WAS ON ITS WAY OUT  തേജസ്വി യാദവ്
TEJASHWI YADAV (ETV Bharat)
author img

By PTI

Published : Jun 1, 2024, 5:01 PM IST

പട്‌ന: ഇന്ത്യാ മുന്നണി അടുത്ത സർക്കാർ രൂപീകരിക്കുമെന്ന്‌ ആർജെഡി നേതാവ് തേജസ്വി യാദവ്. ഭരണകക്ഷിയായ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ പുറത്തേക്ക് പോകാനൊരുങ്ങുകയാണെന്നും തേജസ്വി യാദവ് വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിലയിരുത്തുന്നതിനായി മല്ലികാർജുൻ ഖാർഖെയുടെ വസതിയിൽ ചേർന്ന യോ​ഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയതായിരുന്നു ആർജെ‍ഡി നേതാവ്.

'ജൂൺ 4 ന് ഫലം പുറത്ത് വന്നതിന് ശേഷം ഇന്ത്യൻ സഖ്യം സർക്കാർ രൂപീകരിക്കും. എൻഡിഎ പുറത്താക്കപ്പെടും. ജനങ്ങളിൽ വിശ്വാസമുണ്ടെന്നും ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയാത്ത തരത്തിലായിരിക്കും ഫലമെന്നും മാദ്ധ്യമങ്ങളോട് സംസാരിക്കവെ തേജസ്വി യാദവ് പറഞ്ഞു.

സഖ്യത്തിന് ഭൂരിപക്ഷത്തിൽ കുറവുണ്ടായാൽ സഖ്യകക്ഷികൾ പിരിയുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഡൽഹിയിൽ നടന്ന ഇന്ത്യാ ബ്ലോക്കിന്‍റെ യോഗം എന്ന നിർദ്ദേശങ്ങളും ആർജെഡി നേതാവ് തള്ളിക്കളഞ്ഞു. യോഗത്തില്‍ പങ്കുചേരുമെന്നും, അജണ്ടയിൽ എന്താണെന്ന് എല്ലാവരെയും അറിയിക്കുമെന്നും യാദവ് കൂട്ടിച്ചേർത്തു.

'ഭരണഘടനയെ രക്ഷിക്കാനും വിലക്കയറ്റത്തിനും തൊഴിലില്ലായ്‌മയ്ക്കും സർക്കാരിനെ ശിക്ഷിക്കുന്നതിനും' വോട്ട് ചെയ്യുന്ന ആളുകളുമായി ഇത് പ്രതിധ്വനിക്കുന്നില്ലെന്നും, ഒരു ഫോട്ടോ എടുക്കാനുള്ള അവസരമായാണ്‌ താൻ ഇതിനെ കണ്ടതെന്നും കന്യാകുമാരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ധ്യാനത്തെക്കുറിച്ച്‌ ആർജെഡി നേതാവ് പറഞ്ഞു.

ALSO READ: എല്ലാ എക്‌സിറ്റ് പോളുകളും ഫലിക്കില്ല; പാളിപ്പോയ ചില പ്രവചനങ്ങളുടെ കഥ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.