മുംബൈ: ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള സഹകരണം തുടരണമെന്ന് ഇസ്രയേൽ കോൺസൽ ജനറൽ പ്രതിനിധി കോബി ശോഷാനി. രണ്ട് രാജ്യങ്ങളും സുരക്ഷയും തീവ്രവാദവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് അദ്ദേഹം വ്യക്‌തമാക്കി. വേൾഡ് ഹിന്ദു ഇക്കണോമിക് ഫോറത്തിൻ്റെ (ഡബ്ല്യുഎച്ച്ഇഎഫ്) പ്ലീനറി സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ബംഗ്ലാദേശിലെ ഹിന്ദു സമൂഹം നേരിടുന്ന അക്രമങ്ങളെയും പീഡനങ്ങളെയും ശോഷാനി അപലപിച്ചു. "എന്താണോ അവിടെ നടക്കുന്നത് അതൊരിക്കലും സ്വീകാര്യമല്ലാത്തതാണ്"- അദ്ദേഹം പറഞ്ഞു. അയൽരാജ്യത്ത് ഹിന്ദു സമൂഹം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പറയേണ്ടതിൻ്റെ ആവശ്യകതയുണ്ട്.
ഭയമോ പീഡനമോ കൂടാതെയാണ് ഇന്ത്യയിൽ ജൂത സമൂഹം ജീവിച്ചിരുന്നത്. പെൺമക്കളെയും കുട്ടികളെയും കുറ്റവാളികൾ കൊലപ്പെടുത്തുന്നതും കശാപ്പുചെയ്യുന്നതും എന്താണെന്ന് തങ്ങൾ മനസിലാക്കുന്നുവെന്ന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണങ്ങളെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
സുരക്ഷ, തീവ്രവാദം എന്നിവയുമായി ബന്ധപ്പെട്ട സമാനമായ വെല്ലുവിളികൾ ഇസ്രയേലും ഇന്ത്യയും നേരിടുന്നു. ടെലികമ്മ്യൂണിക്കേഷനിലും മെഡിക്കൽ സാങ്കേതിക വിദ്യയിലുമുണ്ടാകുന്ന പ്രതിസന്ധികൾ നൂതനത്വത്തിലേക്ക് നയിക്കുമെന്ന് ശോഷാനി ചൂണ്ടിക്കാട്ടി. ഏഷ്യയിൽ ഇസ്രയേലിൻ്റെ ഏറ്റവും വലിയ സുഹൃത്താണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങൾക്കും ശക്തമായ സൈനിക സാമ്പത്തിക അടിത്തറയുണ്ട്.
ദുർബലമായ സൈന്യത്തെ ഉപയോഗിച്ച് ഒരിക്കലും ശക്തമായ സമ്പദ്‌വ്യവസ്ഥ ഉണ്ടാക്കാൻ കഴിയില്ല. സാമ്പത്തിക സ്ഥിരതയ്ക്ക് സൈനിക ശക്തി അനിവാര്യമാണെന്ന് കോബി ശോഷാനി പറഞ്ഞു.
Also Read: ഹമാസിനെതിരെ പുതിയ നീക്കവുമായി ഇസ്രയേൽ; നടപടി ഗാസയിൽ സഹായമെത്തിക്കാനെന്ന് വിശദീകരണം