ETV Bharat / bharat

മയക്കുമരുന്ന് രഹിത നഗരമെന്ന ലക്ഷ്യത്തിനായി വിദ്യാഭ്യാസ വകുപ്പുമായി കൈകോര്‍ത്ത് തെലങ്കാന പൊലീസ് - മയക്കുമരുന്ന് രഹിത നഗരം

നഗരത്തെ മയക്കുമരുന്ന് മാഫിയ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് പൊലീസ്.

Hyderabad Police  education department  initiative for Drug Free city  മയക്കുമരുന്ന് രഹിത നഗരം  ഹൈദരാബാദ് പൊലീസ്
Hyderabad City Security Council launched a holistic initiative for Drug-Free Hyderabad
author img

By ETV Bharat Kerala Team

Published : Mar 3, 2024, 9:29 PM IST

ഹൈദരാബാദ്:മയക്കുമരുന്ന് രഹിത നഗരമെന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സമഗ്ര പദ്ധതികള്‍ ആവിഷ്ക്കരിച്ച് ഹൈദരാബാദ് പൊലീസ്. മയക്കുമരുന്ന് വലിയൊരു ദുരന്തമാണെന്ന് ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ കോതകോട്ട ശ്രീനിവാസ റെഡ്ഡി പറഞ്ഞു(Hyderabad Police).

മയക്കുമരുന്ന് മാഫിയ വളരെ ബൃഹത്താണ്. ഇത് രാഷ്‌ട്രത്തെ മുഴുവന്‍ ബാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്ത് എല്ലായിടത്തും അനധികൃത പ്രവര്‍ത്തനങ്ങള്‍ എല്ലാം നടത്തുന്നത് ഭീകരരാണ്. ഇവര്‍ ലോകത്ത് എല്ലായിടവും ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്നു. നാം വിദ്യാലയങ്ങളില്‍ പാഠ്യപദ്ധതികള്‍ കൃത്യമായി കുട്ടികളെ പഠിപ്പിക്കുന്നതിന് വളരെയേറെ ഊന്നല്‍ നല്‍കുന്നു. എന്നാല്‍ അവര്‍ കടന്ന് പോകുന്ന മാനസിക സമ്മര്‍ദ്ദം നാം മറന്നുപോകുന്നു(education department).

കുട്ടികളില്‍ പെട്ടെന്നുണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങള്‍ നാം ശ്രദ്ധിക്കണം. ഇതിനുള്ള ഉത്തരവാദിത്തം വിദ്യാലയങ്ങള്‍ ഏറ്റെടുക്കണം( holistic initiative for Drug-Free city).

മാനസിക സമ്മര്‍ദ്ദങ്ങളേറെയുള്ള ദുര്‍ബലരായ കുട്ടികളെയാണ് പലപ്പോഴും ലഹരി മാഫിയ ലക്ഷ്യം വയ്ക്കുന്നത്. എല്ലാ വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ സമിതികളുണ്ടാകണം. ക്യാംപസിന് അകത്തും പുറത്തും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണം. ലഹരിയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിദ്യാലയങ്ങളെയും വിദ്യാര്‍ത്ഥികളെയും ബോധവത്ക്കരിക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരിക്കെതിരെ ചില ജീവിത നൈപുണ്യങ്ങള്‍ വികസിപ്പിക്കാനും കുട്ടികളുടെ മനസുകളില്‍ മയക്കുമരുന്ന് പ്രതിരോധ ശേഷി ഉണ്ടാക്കാനുമാണ് ശ്രമം. ഹൈദരാബാദിലെ ബഞ്ചാരഹില്‍സില്‍ പൊലീസ് കമാന്‍ഡ് -കണ്‍ട്രോള്‍ സെന്‍ററിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

Also Read: മയക്ക് മരുന്ന് ഏജന്‍റുമാരെ പിടകൂടാനൊരുങ്ങി ഹൈദരാബാദ് പൊലീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.