തീയതി: 21-11-2024 വ്യാഴം
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
മാസം: വൃശ്ചികം
തിഥി: കൃഷ്‌ണ ഷഷ്‌ടി
നക്ഷത്രം: പൂയം
അമൃതകാലം: 09:16 AM മുതല്‍ 10:43 AM വരെ
ദുർമുഹൂർത്തം: 10:22 AM മുതല്‍ 11:10 AM വരെ & 03:10 PM മുതല്‍ 03:58 PM വരെ
രാഹുകാലം: 01:37 PM മുതല്‍ 03:04 PM വരെ
സൂര്യോദയം: 06:22 AM
സൂര്യാസ്‌തമയം: 05:58 PM
ചിങ്ങം: നിങ്ങളുടെ കഴിവുകൾ കണ്ടെത്താനുള്ള മികച്ച സമയം. വരുന്ന 2-3 ദിവസത്തിനുള്ളില്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ നിങ്ങളുടെ കഴിവ് തെളിയിക്കാൻ അവസരമുണ്ടാകും. കച്ചവടക്കാര്‍ക്ക് നേട്ടത്തിന് സാധ്യത. മുൻകൂട്ടി നിശ്ചയിച്ച യാത്രകള്‍ ഒരുപക്ഷെ ഇന്ന് മുടങ്ങിയേക്കാം.
കന്നി: ദൈനംദിന ജോലികളിൽ നിന്ന് മാറി നിങ്ങൾക്കായി സമയം ചെലവഴിക്കുക. വിരസമായ ജോലികൾ മാറ്റിവെച്ച് മനസ്സിന് സന്തോഷം നൽകുന്ന ജോലികൾ ഏറ്റെടുക്കുക. ചില പ്രത്യേക പരിപാടികളില്‍ പങ്കെടുക്കാൻ അവസരം ഒരുങ്ങും. മറ്റുള്ളവരുമായി ഇടപഴകുന്നത് നിങ്ങൾക്ക് ആവേശം നൽകും.
തുലാം: കുടുംബകാര്യങ്ങളിലേക്ക് ഇന്ന് നിങ്ങള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. വീടിന്‍റെ ഭംഗി മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടായിരിക്കും. വീട്ടിലേക്ക് പുതിയ സാധനങ്ങള്‍ വാങ്ങും. കുടുംബാംഗങ്ങള്‍ക്കൊപ്പം ആനന്ദകരമായ രീതിയില്‍ സമയം ചെലവഴിക്കും.
വൃശ്ചികം: ആരോഗ്യ കാര്യത്തില്‍ നിങ്ങള്‍ ഇന്ന് ജാഗ്രത പുലര്‍ത്തണം. പൊതുവെയുള്ള ദുശീലങ്ങള്‍ മാറ്റി വയ്‌ക്കുക. വ്യായാമം ചെയ്യുക. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ സ്വീകരിക്കുക.
ധനു: എല്ലാ മേഖലകളിലും ഇന്ന് നിങ്ങൾക്ക് വിജയം ലഭിക്കും. ഏറ്റെടുക്കുന്ന വെല്ലുവിളികളെ വിജയകരമായി മറികടക്കാൻ നിങ്ങള്‍ക്കാകും. സഹായം തേടിയെത്തുന്ന സഹപ്രവര്‍ത്തകര്‍ക്ക് വേണ്ട ഉപദേശവും മാർഗനിർദേശവും നിങ്ങള്‍ നൽകും. നിങ്ങളുടെ ഈ മനോഭാവം അവര്‍ക്കും പ്രചോദനമാകും. ദിവസം മുഴുവൻ സന്തോഷവാനായിരിക്കും.
മകരം: വികാരങ്ങള്‍ മനസിനെ കീഴ്‌പ്പെടുത്തിയേക്കാം. നിങ്ങളുടെ ബലഹീനത മുഖത്ത് കാണിക്കരുത്. അത് മറ്റുള്ളവര്‍ മുതലെടുത്തേക്കാം. വികാരങ്ങളെ ഈ ദിവസം നിയന്ത്രിക്കുക. അല്ലെങ്കില്‍ ജീവിതത്തില്‍ മുന്നോട്ടുള്ള യാത്രയില്‍ തിരിച്ചടികള്‍ നേരിടേണ്ടി വന്നേക്കാം.
കുംഭം: ഉന്മേഷത്തോടെ പ്രവര്‍ത്തിക്കുക. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എതിരാളികളെപ്പോലും അത്ഭുതപ്പെടുത്തും. നിങ്ങളെ അലട്ടുന്ന പ്രശ്‌നങ്ങള്‍ക്ക് ചെറിയ രീതിയിലെങ്കിലും പരിഹാരമുണ്ടായേക്കാം. നിങ്ങളുടെ കഠിനാധ്വാനം മറ്റുള്ളവരുടെ ഹൃദയവും കീഴടക്കും.
മീനം: സാമ്പത്തിക കാര്യങ്ങള്‍ നോക്കിയാല്‍ ഇന്ന് നിങ്ങള്‍ക്ക് ലാഭകരമായ ദിവസമായിരിക്കും. വിദേശത്ത് നടത്തുന്ന വ്യാപാരം, നിക്ഷേപം എന്നിവയിൽ നിന്നുള്ള വരുമാനം ഉയരാൻ സാധ്യത. നിങ്ങളുടെ ആശയവിനിമയ കഴിവുകൾ കാരണം, നല്ല ഡീലുകളിലൂടെ അപ്രതീക്ഷിത നേട്ടങ്ങൾ വന്നുചേരും. നിങ്ങൾക്ക് ഉള്ള ബന്ധങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുക.
മേടം: ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ചിട്ടയായ വ്യായാമവും പിന്തുടരുന്നത് ഇന്ന് ഗുണം ചെയ്യും. എന്തെങ്കിലും പുതിയ ഭക്ഷണം പരീക്ഷിക്കാൻ തയ്യാറാണ്. ഏറെ നാളായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതും അവരോടൊപ്പം സമയം ചെലവഴിക്കാനും സാധ്യത.
ഇടവം: ഏറ്റവും അടുത്ത സുഹൃത്തുക്കളെ കുറിച്ച് കൂടുതല്‍ ചിന്തിക്കും. പ്രത്യേകിച്ച് എതിര്‍ലിംഗത്തിലുള്ളവരെ കുറിച്ച്. നിങ്ങള്‍ക്ക് പെട്ടെന്ന് പ്രണയം തോന്നാം. പ്രണയിക്കാൻ അവസരം ലഭിച്ചാല്‍ അത് പ്രയോജനപ്പെടുത്താൻ ശ്രമിക്കുക. അവിവാഹിതര്‍ക്ക് പുതിയ വിവാഹ ആലോചനകള്‍ ലഭിക്കും.
മിഥുനം:വീട്ടിൽ കലഹത്തിന് സാധ്യത. നിങ്ങളുടെ കുടുംബാംഗങ്ങളിൽ നിന്നുള്ള ആവശ്യങ്ങൾ വർധിക്കും. അതിനെ നേരിടാൻ കഴിയാതെ നിങ്ങൾ കുടുങ്ങിപ്പോകാൻ സാധ്യതയുണ്ട്. അത് നിങ്ങളുടെ മാനസികാവസ്ഥയെ ബാധിച്ചേക്കാം. അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ധാരാളം പണം ചെലവഴിക്കേണ്ടിവരും. അധിക ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കുക
കർക്കടകം: സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിച്ച് കൈകാര്യം ചെയ്യാം. വ്യക്തിജീവിതത്തിലും കരിയറിലും നിങ്ങള്‍ക്ക് പുരോഗതിയും വിജയവും ഉണ്ടാകും. ചുമതലകള്‍ വർധിച്ചേക്കാം. എന്നിരുന്നാലും, നിങ്ങൾക്ക് താൽപ്പര്യമുള്ള കാര്യങ്ങള്‍ ചെയ്യാനും നിങ്ങൾ സമയം കണ്ടെത്തും.