ETV Bharat / bharat

അഭ്യൂഹങ്ങള്‍ക്കിടെ സ്വവസതിയില്‍ തിരിച്ചെത്തി ഹേമന്ത് സോറന്‍; എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുത്തു, നാളെ ഇഡിക്ക് മുന്നില്‍ - റാഞ്ചി എംഎല്‍എ യോഗം

ഡല്‍ഹിയില്‍ നിന്നും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി റാഞ്ചിയിലെ വസതിയിലെത്തി. ജനുവരി 31ന് ഹേമന്ത് സോറന്‍ ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്ന് വൃത്തങ്ങള്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായത് നാടകീയ രംഗങ്ങള്‍.

Money laundering case  Jharkhand CM Hemanth Soren  ഹേമന്ത് സോറന്‍ കേസ്  റാഞ്ചി എംഎല്‍എ യോഗം  ഭൂമി കുംഭകോണ കേസ്
Jharkhand CM Hemanth Soren In Ranchi; To Chair Meeting Of Ruling Alliance MLAs
author img

By ETV Bharat Kerala Team

Published : Jan 30, 2024, 3:55 PM IST

ന്യൂഡല്‍ഹി: ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മണിക്കൂറുകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ റാഞ്ചിയിലെ തന്‍റെ ഔദ്യോഗിക വസതിയില്‍ എത്തി. വസതിയിലെ നടക്കുന്ന ഭരണകക്ഷി എംഎല്‍എമാരുടെ യോഗത്തില്‍ അദ്ദേഹം അധ്യക്ഷത വഹിച്ചു. തിങ്കളാഴ്‌ച (ജനുവരി 29) അര്‍ധ രാത്രിയാണ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ റാഞ്ചിയിലെ വസതിയില്‍ എത്തിയത്.

  • हेमंत सोरेन जी ने अपने यानि झामुमो व कॉंग्रेस तथा सहयोगी विधायकों को राँची समान तथा बैग के साथ बुलाया है ।सूचना अनुसार कल्पना सोरेन जी को मुख्यमंत्री बनाने का प्रस्ताव है ।मुख्यमंत्री ने सूचना दी है कि @dir_ed के पूछताछ के डर से वे सड़क मार्ग से रॉंची पहुँचकर अपने अवतरित होने की…

    — Dr Nishikant Dubey (@nishikant_dubey) January 29, 2024 " class="align-text-top noRightClick twitterSection" data=" ">

ജാര്‍ഖണ്ഡിലെ മുഴുവന്‍ ഭരണ കക്ഷി നിയമസഭാംഗങ്ങളോടും യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനത്തെ നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. അതേസമയം നാളെ (ജനുവരി 31) കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്നും ജെഎംഎം മുതിര്‍ന്ന നേതാവ് പറഞ്ഞു.

  • मुख्यमंत्री आवास में मुख्यमंत्री श्री @HemantSorenJMM की अध्यक्षता में सत्ता पक्ष के मंत्री और विधायक गणों की बैठक शुरू। pic.twitter.com/Un8UPs3x6k

    — Office of Chief Minister, Jharkhand (@JharkhandCMO) January 30, 2024 " class="align-text-top noRightClick twitterSection" data=" ">

കാറും പണവും രേഖകളും പിടിച്ചെടുത്ത് ഇഡി: ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ വീട്ടില്‍ നിന്നും 36 ലക്ഷം രൂപയും ബിഎംഡബ്ല്യൂ എസ്‌യുവി കാറും ഇഡി പിടിച്ചെടുത്തു. ഡല്‍ഹിയിലെ വീട്ടില്‍ നടത്തിയ റെയ്‌ഡിനിടെയാണ് കാറും പണവും ഏതാനും രേഖകളും ഇഡി പിടിച്ചെടുത്തത്. വസതിയില്‍ നിന്നും പിടിച്ചെടുത്ത രേഖകളില്‍ ഇഡി പരിശോധന നടത്തും.

കള്ളപ്പണം കേസില്‍ കുടുങ്ങി സോറന്‍: ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ജെഎംഎം സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്ന്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാടകീയ രംഗങ്ങള്‍ തന്നെ അരങ്ങേറിയെന്ന് പറയാം. കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഇഡി മുഖ്യമന്ത്രി ഹേമന്ത് സോറന് സമന്‍സ് അയച്ചത്.

എന്നാല്‍ മുഖ്യമന്ത്രി ഇഡിയുടെ മുന്നില്‍ ഹാജരായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ടാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ചോദ്യം ചെയ്യലില്‍ നിന്നും രക്ഷപ്പെടാന്‍ മുഖ്യമന്ത്രി ഒളിവില്‍ പോയെന്നാണ് പ്രചരിച്ച വാര്‍ത്തകള്‍. സോറനെ കാണാനില്ലെന്ന് ഇഡി പറഞ്ഞപ്പോള്‍ ഡല്‍ഹിയില്‍ നിന്നും അദ്ദേഹം മുങ്ങിയെന്ന് ബിജെപിയും പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി ഉടന്‍ തിരിച്ചെത്തുമെന്നായിരുന്നു ജെഎംഎം വാദം.

ഇഡിക്ക് ഉടനടി മറുപടി: കേസുമായി ബന്ധപ്പെട്ട് വാദപ്രതിവാദങ്ങള്‍ അരങ്ങേറുന്നതിനിടെ ഇഡി സമന്‍സിന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം ഇഡി സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിന് പിന്നാലെ ഇഡി റാഞ്ചിയിലെ വസതിയില്‍ അന്വേഷിച്ചെത്തിയെങ്കിലും അദ്ദേഹം ഡല്‍ഹി പോയിരുന്നു.

റാഞ്ചിയിലെ വസതിയില്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ കണ്ടെത്താന്‍ കഴിയാത്തതോടെ ഇഡി ഡല്‍ഹിയിലെ അദ്ദേഹത്തിന്‍റെ വസതിയില്‍ എത്തി. എന്നാല്‍ അവിടെ വച്ചും അദ്ദേഹത്തെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഇഡിയുടെ ചോദ്യം ചെയ്യലില്‍ നിന്നും രക്ഷപ്പെടാനായി മുഖ്യമന്ത്രി ഒളിവിലാണെന്ന് ഇഡിയും മറ്റ് ഏതാനും മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു.

സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ ബിജെപിയും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനിടെയാണ് മുഖ്യമന്ത്രി ഇഡി സമന്‍സിന് മറുപടി നല്‍കിയത്. ഡല്‍ഹിയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി ഉണ്ടായിരുന്നുവെന്നും അതാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കാതിരുന്നതെന്നും അദ്ദേഹം മറുപടിയില്‍ അറിയിച്ചു. മാത്രമല്ല ജനുവരി 31ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും മുഖ്യമന്ത്രി ഇമെയില്‍ സന്ദേശത്തില്‍ ഇഡിയെ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.