ETV Bharat / bharat

കർണാടകയിൽ കനത്തമഴ; ബെംഗളൂരു നഗരത്തില്‍ വെള്ളക്കെട്ട്, മെട്രോ സർവീസ് താത്‌കാലികമായി റദ്ദാക്കി - HEAVY RAINFALL IN KARNATAKA

കർണാടകയിൽ മൺസൂൺ ഇത്തവണ നേരത്തെ എത്തി. കനത്തമഴയിൽ ജില്ലയുടെ പല ഭാഗത്തും മരങ്ങൾ കടപുഴകി വീഴുകയും ട്രാക്കിൽ മരക്കൊമ്പ് വീണതിനെത്തുടർന്ന് മെട്രോ സർവീസ് താത്‌കാലികമായി നിർത്തിവയ്ക്കുകയും ചെയ്‌തു.

ബെംഗളൂരുവിൽ കനത്ത മഴ  HEAVY RAINFALL IN BENGALURU  കർണാടകയിൽ യെല്ലോ അലർട്ട്  YELLOW ALERT IN KARNATAKA DUE RAIN
Heavy rainfall in karnataka (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 3, 2024, 9:44 AM IST

ബെംഗളൂരുവിൽ കനത്തമഴ (ETV Bharat)

ബെംഗളൂരു : ഞായറാഴ്‌ച വൈകിട്ട് ബെംഗളൂരുവിൽ പെയ്‌ത കനത്ത മഴയിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു. എംജി റോഡിനും ട്രിനിറ്റി സ്റ്റേഷനുമിടയിലുള്ള വയഡക്‌ട് ട്രാക്കിൽ മരക്കൊമ്പ് വീണതിനെത്തുടർന്ന് എംജി റോഡിനും ഇന്ദിരാനഗറിനും ഇടയിലുള്ള മെട്രോ സർവീസ് മണിക്കൂറുകളോളം നിർത്തിവച്ചു. എന്നാൽ പർപ്പിൾ ലൈനിലെ ഇന്ദിരാനഗർ, വൈറ്റ്ഫീൽഡ്, ചല്ലഘട്ട, എംജി റോഡ് എന്നീ മെട്രോ സ്‌റ്റേഷനുകൾക്കിടയിൽ മെട്രോ സർവീസുണ്ടെന്ന് നമ്മ മെട്രോ പബ്ലിക് റിലേഷൻസ് ഓഫിസർ ശ്രീവാസ് രാജഗോപാലൻ അറിയിച്ചു.

ശേഷാദ്രിപുരം, ശിവാനന്ദ സർക്കിൾ, വിജയനഗർ, ശിവാജിനഗർ, മല്ലേശ്വരം, വസന്തനഗർ, ശാന്തിനഗർ, ജയനഗർ, യശ്വന്ത്പൂർ, രാജാജിനഗർ, കോറമംഗല, എംജി റോഡ്, കബ്ബൻ പാർക്ക്, ബനശങ്കരി, കുമാരസ്വാമി ലേഔട്ട്, എലച്ചേനഹള്ളി, ഉത്തരഹള്ളി, പദ്‌മനാഭനഗർ എന്നിവിടങ്ങളിൽ മഴ കാരണം ഗതാഗതക്കുരുക്ക് ഉണ്ടായി. കനത്തമഴയെത്തുടർന്ന് സംസ്ഥാനത്തെ 14 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബെംഗളൂരു കസ്‌തൂരി നഗർ ഭാഗത്ത് എംഎംടി ജംഗ്ഷനിൽ നിന്ന് കെആർ പുരയിലേക്കുള്ള റൂട്ടിൽ എംഎംടി ബസ് സ്റ്റാൻഡിന് സമീപം വെളളക്കെട്ടുണ്ടായി.

ബെംഗളൂരു നഗരത്തിൽ 69 മി.മീ മഴയാണ് ലഭിച്ചത്. ഇലക്ട്രോണിക് സിറ്റിയിൽ 29 മി.മീറ്ററും സോമാപൂരിൽ 21 മി.മീറ്ററും, മടവാരയിൽ 4.5 മി. മീറ്ററും മഴ പെയ്‌തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യലച്ചനഹള്ളിയിലെ കനകനഗറിൽ വീടുകളിൽ വെള്ളം കയറി.

കർണാടകയിലെ 14 ജില്ലകളിൽ യെല്ലോ അലർട്ട് : ദക്ഷിണ കന്നഡ, ബഗൽകോട്ട്, കൊപ്പൽ, റായ്ച്ചൂർ, വിജയപുര, യാദഗിരി, ബെംഗളൂരു റൂറൽ, ബെംഗളൂരു സിറ്റി, ചിക്കബെല്ലാപുര്‍, ചിത്രദുർഗ, ഹാസൻ, മാണ്ഡ്യ, മൈസൂരു, തുമകുരു എന്നീ ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അടുത്ത 24 മണിക്കൂർ നേരത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിൽ ബെംഗളൂരു നഗരവും പരിസര പ്രദേശങ്ങളും മേഘാവൃതമായി തുടരും. ചിലയിടങ്ങളിൽ ശക്‌തമായ മഴയുണ്ടാകും. കൂടിയ താപനില 30 ഡിഗ്രിയും കുറഞ്ഞ താപനില 20 ഡിഗ്രിയും ആയിരിക്കുമെന്ന് അറിയിച്ചു.

'ബെംഗളൂരുവിൽ കനത്ത മഴയാണ്. അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്' -കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു.

Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ്: പശ്ചിമ ബംഗാളിൽ ഇന്ന് റീപോളിങ്; നടപടി വോട്ടെടുപ്പ് ദിവസത്തെ സംഘര്‍ഷത്തെ തുടര്‍ന്ന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.