ETV Bharat / bharat

കശ്‌മീരില്‍ ആവേശമായി 'ഹർ ഘർ തിരംഗ'; ത്രിവര്‍ണ പതാകയേന്തി വിദ്യാര്‍ഥികള്‍ - HAR GHAR TIRANGA In Kashmir - HAR GHAR TIRANGA IN KASHMIR

കശ്‌മീരില്‍ ആവേശമായി ഹർ ഘർ തിരംഗ റാലി. രണ്ടര കിലോമീറ്റർ നീളമുള്ള ദേശീയ പതാകയുമായി ജനങ്ങൾ. കാണാം റാലി കാഴ്‌ചകള്‍.

HAR GHAR TIRANGA BIG NATIONAL FLAG  BIG NATIONAL FLAG IN INDIA  വലിയ ദേശീയ പതാക റാലി  ഹർ ഘർ തിരംഗ റാലി കശ്‌മീര്‍
Har Ghar Tiranga Rally (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 14, 2024, 5:15 PM IST

കശ്‌മീരിലെ 'ഹർ ഘർ തിരംഗ' യാത്ര (ETV Bharat)

ശ്രീനഗർ: ജമ്മുകശ്‌മീർ ബാരമുള്ളയിൽ ഏറ്റവും വലിയ ദേശീയപതാകയുമായി 'ഹർ ഘർ തിരംഗ' യാത്ര നടന്നു. രണ്ടര കിലോമീറ്റർ നീളമുള്ള ദേശീയ പതാക വഹിച്ചായിരുന്നു റാലി. ജമ്മു കശ്‌മീലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ലോകത്തിനുമുന്നിൽ ദേശീയ അഭിമാനത്തിന്‍റെ ഒരു പുതിയ തരംഗമാണ് കേന്ദ്രഭരണപ്രദേശത്ത് വീശിയടിച്ചത്.

സർക്കാരിന്‍റെ 'ഹർ ഘർ തിരംഗ' (എല്ലാവീട്ടിലും പതാക) കാമ്പെയ്‌നിന്‍റെ ഭാഗമായ ഈ 'തിരംഗ' റാലി, ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്നതിനായി പതാക വീട്ടിൽ കൊണ്ടുവരാനും ഉയർത്താനും ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. ജനങ്ങൾ വീടുകളിലും മാർക്കറ്റുകളിലും വിവിധ ചടങ്ങുകളിലും പരസ്യമായി ദേശീയ പതാക ഉയർത്തുന്നു. സ്‌കൂളുകളിലും പരിപാടികളിലും ഭയമോ നിർബന്ധമോ ഇല്ലാതെ ദേശീയ ഗാനം ആലപിക്കുന്നത് ഒരു സാധാരണ സമ്പ്രദായമായി മാറിയിരിക്കുന്നു.

ഈ ദേശീയ റാലിയിൽ അഭിമാനത്തോടെ ദേശീയ ഗാനം ആലപിക്കുന്ന വിദ്യാർഥികളിൽ പുതിയ ആവേശം പ്രകടമാണെന്ന് ഒരു ഓഫിസർ പറഞ്ഞു. ജമ്മു കശ്‌മീരിലെ മാർക്കറ്റുകളിൽ, വീടിന്‍റെ മുകളിൽ, സ്‌കൂളുകളിൽ, കോളജ്, ഓഫിസ് എന്നിവിടങ്ങളിൽ ദേശീയ പതാകകൾ അലങ്കരിക്കുന്നതിനാൽ ഈ റാലി ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇത് ദേശീയ അഭിമാനത്തിന്‍റെയും ഐക്യത്തിന്‍റെയും കൂട്ടായ ആശ്ലേഷത്തെ സൂചിപ്പിക്കുന്നു. നിരോധനവും ഭയവും കൊണ്ട് അടയാളപ്പെടുത്തിയ ഒരു ഭൂതകാലത്തിൽ നിന്നുള്ള വ്യതിചലനമാണ് ഈ മാറ്റം സൂചിപ്പിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ബാരാമുള്ള ഡിസി മിംഗ ഷെർപ്പ പറഞ്ഞു.

കശ്‌മീരിലെ ജനങ്ങൾ ഇപ്പോൾ അവരുടെ ദേശസ്നേഹം പരസ്യമായി പ്രകടിപ്പിക്കുന്നു. കശ്‌മീരിൽ ദേശീയ പതാക ഉയർത്തുന്നതും ദേശീയ ഗാനം ആലപിക്കുന്നതും ഇപ്പോൾ സ്‌നേഹത്തോടെയും അന്തസോടെയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ജനങ്ങൾ ആദ്യം അംഗീകരിക്കാതിരുന്ന കാര്യമാണെങ്കിലും ഇപ്പോൾ എല്ലാവരും ഈ മാറ്റത്തെ പൂർണഹൃദയത്തോടെ സ്വീകരിക്കുന്നുവെന്നും ദേശീയ ഗാനം ആലപിക്കുന്നതിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഗാനം ആലപിക്കുന്നത് ഇപ്പോൾ കേന്ദ്രഭരണ പ്രദേശത്തുടനീളമുള്ള എല്ലാ സ്ഥലങ്ങളിലും അത് സ്‌കൂളുകളോ കോളജുകളോ അല്ലെങ്കിൽ സ്വകാര്യ ചടങ്ങുകളോ ആകട്ടെ, ഒരു സാധാരണ സംഭവമാണ്.

ജനങ്ങൾ ഇപ്പോൾ ദേശീയഗാനത്തോട് ആദരവ് കാണിക്കുന്നുണ്ടെന്നും ഇത് നല്ല അടയാളവും ആദരവിന്‍റെ സമ്പൂർണ പ്രകടനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസക്തമായി കേന്ദ്രഭരണ പ്രദേശത്തെ പല ജില്ലകളിലും ഇന്നും തിരംഗ റാലികൾ നടന്നു.

Also Read: ഉറ്റവരെയൊന്ന് കാണാന്‍ കൊതിച്ച കണ്ണുകള്‍; ഇന്ത്യ-പാക് വിഭജനത്തില്‍ ഉരുകിത്തീരുന്ന ജീവിതങ്ങള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.