ഹൈദരാബാദ്: ഓട്ടോ ഡ്രൈവറായ ഭർത്താവിനൊപ്പം സഞ്ചരിക്കവെ തന്നെ തട്ടിക്കൊണ്ട് പോകുന്നുവെന്ന് ബഹളം വച്ച് യുവതി. സംഭവം ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാർ ഓട്ടോ ഭർത്താവിനെ പിടികൂടി മർദിച്ചു. ബഹളത്തിനിടയിൽ യുവതിയും മകളും മറ്റൊരു ഓട്ടോയിൽ കയറി രക്ഷപ്പെട്ടു. ചൊവ്വാഴ്‌ച (മെയ് 22) രാത്രി ഖൈരതാബാദിലാണ് സംഭവം.
ബഞ്ചാര ഹിൽസ് സ്വദേശിയായ യുവതിയാണ് ഭർത്താവിനെ കുടുക്കാൻ തട്ടിക്കൊണ്ട് പോകൽ നാടകം കളിച്ചത്. 14 വർഷം മുമ്പ് ഒരാളെ വിവാഹം കഴിച്ച് ഈ യുവതി അവരുടെ പേര് ആയിഷ ബീഗം (35) എന്നാക്കി മാറ്റിയെന്നാണ് പൊലീസ് റിപ്പോർട്ട്. ഇവർക്ക് സമ്രീൻ എന്ന 12 വയസുള്ള മകളുണ്ട്. അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് യുവതി ഭർത്താവുമായി വിവാഹമോചനം നേടിയത്.
ശേഷം 11 മാസം തികയുന്നതിന് മുൻപ് ഷംഷാബാദ് പ്രദേശത്തെ ഓട്ടോ ഡ്രൈവറായ മുഹമ്മദ് നവാസിനെ അവർ വിവാഹം കഴിച്ചു. അന്നുമുതൽ ബഞ്ചാര ഹിൽസിൽ ഒരുമിച്ച് താമസിക്കുന്ന മുഹമ്മദ് നവാസ് ചൊവ്വാഴ്‌ച ഇവരെ ഷംഷാബാദിലുള്ള അമ്മയുടെ അടുത്തേക്ക് ഓട്ടോയിൽ കൊണ്ടുപോകുന്നതിനിടയിലാണ് സംഭവം നടക്കുന്നത്.
ഓട്ടോ ഖൈരതാബാദ് മേൽപ്പാലത്തിൽ എത്തിയപ്പോൾ ഓട്ടോയിലുണ്ടായിരുന്ന ആയിഷാ ബീഗം തങ്ങളെ ആരോ തട്ടിക്കൊണ്ടുപോകുന്നു എന്ന് നിലവിളിക്കുകയായിരുന്നു. യുവതിയുടെ കരച്ചിൽ കേട്ട് റോഡിലുണ്ടായിരുന്ന മറ്റ് വാഹനയാത്രക്കാർ ഓട്ടോ തടഞ്ഞ് ഓട്ടോ ഡ്രൈവറെ മർദിച്ചു. ആ സമയം താൻ അവളുടെ ഭർത്താവാണെന്ന് പറഞ്ഞെങ്കിലും ആരും അത് വിശ്വസിച്ചില്ല. ബഹളം നടക്കുന്നതിനിടെ അമ്മയും മകളും ഓട്ടോയിൽ നിന്ന് ഇറങ്ങി മറ്റൊരു ഓട്ടോയിൽ കയറി രക്ഷപ്പെട്ടു. ആയിഷ ബീഗവും മകളും എവിടെയാണെന്ന് അറിയാതെ ഓട്ടോ ഓടിച്ചിരുന്ന ഭർത്താവ് ഖൈരതാബാദ് പൊലീസിൽ പരാതി നല്‍കിയതായാണ് വിവരം.
Also Read : യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം; ഗുണ്ടാസംഘം അറസ്‌റ്റിൽ