ഛത്തീസ്‌ഗഡ്: ധംതാരി ഭട്‌ഗാവിൽ ഇപ്പോൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ കസേര കണ്ടാൽ ഗ്രാമവാസികൾ വിറയ്ക്കും. കാരണം വേറൊന്നുമല്ല പഞ്ചായത്ത് പ്രസിഡൻ്റാകുന്നവർ വേഗം തന്നെ അകാലത്തിൽ മരണപ്പെടുന്നു. ഇത് ജനങ്ങൾക്കിടയിൽ ഭീതിയും അന്ധവിശ്വാസവും വർധിക്കുന്നതിന് ഇടയായിരിക്കുകയാണ്. ഛത്തീസ്‌ഗഡിലെ ഭട്‌ഗാവിലാണ് ഈ വിചിത്ര സംഭവം അരങ്ങേറുന്നത്. ഇതുവരെ നാല് പഞ്ചായത്ത് പ്രസിഡൻ്റുമാരാണ് അകാലത്തിൽ മരിച്ചത്.\
വർഷം 2020. ഇക്കാലയളവിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അജ്‌മീസിങ് എന്നയാൾ വിജയിച്ച് പഞ്ചായത്ത് പ്രസിഡന്‍റായി. രണ്ട് വർഷം മാത്രമേ അദ്ദേഹത്തിന് പ്രസിഡൻ്റ് കസേരയിൽ ഇരിക്കാനായത്. വേഗം തന്നെ അസുഖം പിടിപെടുകയും മരിക്കുകയും ചെയ്‌തു. ഉപതെരഞ്ഞെടുപ്പിൽ ബോധൻ സിങ് ധ്രുവ് വിജയിച്ചെങ്കിലും രണ്ട് മാസം മുമ്പ് അദ്ദേഹവും മരിച്ചു. പിന്നീടാണ് നാട്ടുകാർക്കിടയിൽ സംശയം ഉടലെടുത്ത് തുടങ്ങുന്നത്. അതോടെ അവരുടെ ഓർമകൾ ഏതാനും വർഷം പിറകിലോട്ടു പോയി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2010 - 15 കാലഘട്ടം. അന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജങ്ക് റാം ദേവദാസ് വിജയിച്ച് പ്രസിഡന്‍റായി. എന്നാൽ അധികകാലം അദ്ദേഹത്തിന് ആയുസുണ്ടായില്ല. 30-ാം വയസിൽ പെട്ടെന്നുള്ള അസുഖം മൂലം അദ്ദേഹം മരിച്ചു. പിന്നീട് ഗിർവാർ ദേവദാസ് സ്ഥാനം ഏറ്റെടുത്തു. കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഗിർവാർ ഗുരുതരമായ രോഗബാധിതനാകുകയും കാലാവധി അവസാനിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം അസുഖം മൂലം മരിക്കുകയും ചെയ്‌തു.
ഇത്രയും ആയതോടെ നാട്ടുകാർ മൊത്തം ഭീതിയിലായി. നാല് പേരും മരിച്ചതോടെ നിലവിൽ പ്രസിഡൻ്റായിരുന്ന വ്യക്‌തിയെ സെക്ഷൻ 40 പ്രകാരം സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്‌തു.
ഇപ്പോൾ ആ കസേര കാണുമ്പോൾ തന്നെ ഗ്രാമവാസികൾക്ക് ഭയമാണ്. ആരും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റാകാൻ മുന്നിട്ട് വരുന്നതുമില്ല. എല്ലാവരും അസുഖം മൂലം മരിച്ചത് കാരണം ധാരാളം അഭ്യൂഹങ്ങളും അന്ധവിശ്വാസങ്ങളും ജനങ്ങൾക്കിയിൽ ഇപ്പോൾ നിലനിൽക്കുന്നുണ്ട്.
Also Read: 'ജനസംഖ്യാവളര്‍ച്ച താഴ്ന്നാൽ വംശനാശ ഭീഷണി'; രണ്ടിൽ കൂടുതൽ കുട്ടികൾ വേണമെന്ന് മോഹന്‍ ഭാഗവത്