ETV Bharat / bharat

വീടിന് മുകളിലേക്ക് മതില്‍ തകര്‍ന്നുവീണു ; ഉള്ളാളില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം - house collapsed in Karnataka

author img

By ETV Bharat Kerala Team

Published : Jun 26, 2024, 11:02 AM IST

ദക്ഷിണ കന്നഡ ജില്ലയില്‍ വീടുതകര്‍ന്ന് കുട്ടികളടക്കം നാലുപേര്‍ക്ക് ജീവന്‍ നഷ്‌ടമായി

FOUR MEMBERS OF SAME FAMILY DIED  വീട് തകര്‍ന്ന് നാല് മരണം  ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു  4 DIED AFTER A HOUSE COLLAPSED
house collapsed in Karnataka (ETV Bharat)
നാട്ടുകാരും അഗ്നിശമന സേനയും മൃതദേഹങ്ങൾ പുറത്തെടുക്കുന്നു (ETV Bharat)

മംഗളൂരു : ദക്ഷിണ കന്നഡ ജില്ലയിലെ ഉള്ളാള്‍ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന മുന്നൂരില്‍ വീട് തകർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. കുത്തരു മദനി നഗറിലായിരുന്നു അപകടം. വീടിന് മുകളിലേക്ക് മതിലിടിഞ്ഞ്‌ വീഴുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അപകടം.

യാസിർ (45), ഭാര്യ മറിയാമ്മ (40), മക്കളായ റിയാൻ, റിഫാൻ എന്നിവരാണ് മരിച്ചത്. അപകടം നടക്കുമ്പോള്‍ ഇവര്‍ വീടിനുള്ളില്‍ ഉറങ്ങുകയായിരുന്നു. പുലർച്ചെയുണ്ടായ ശക്തമായ മഴയിലാണ് വലിയ ശബ്‌ദത്തോടെ മതിൽ ഇടിഞ്ഞുവീണത്.

നാട്ടുകാരും പിന്നീട് പൊലീസും അഗ്നിശമന സേനയും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാലുപേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തു.

ALSO READ: യുഎസിലെ വെടിവയ്‌പ്പിൽ ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ട സംഭവം: ഒരാൾ അറസ്‌റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.