ETV Bharat / bharat

കുറ്റാലം വെള്ളച്ചാട്ടത്തിലെ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ 17 കാരന്‌ ദാരുണാന്ത്യം ; വിനോദ സഞ്ചാരികള്‍ക്ക്‌ നിയന്ത്രണം - FLASH FLOOD AT COURTALLAM - FLASH FLOOD AT COURTALLAM

തമിഴ്‌നാട്ടിലെ കുറ്റാലം വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട 17 കാരന്‍റെ മൃതദേഹം കണ്ടെടുത്തു. കനത്ത മഴയെ തുടര്‍ന്ന്‌ വെള്ളത്തിലിറങ്ങുന്നതിന്‌ നിയന്ത്രണമേർപ്പെടുത്തി.

COURTALLAM AINTHARUVI WATERFALLS  TOURISTS HAVE BEEN BANNED  DEAD BODY RESCUED IN TN  കുറ്റാലം ഐന്തരുവി വെള്ളച്ചാട്ടം
Flash Flood at Courtallam Aintharuvi Waterfalls (Source: Etv Bharat)
author img

By ETV Bharat Kerala Team

Published : May 17, 2024, 9:18 PM IST

Updated : May 18, 2024, 9:14 AM IST

തെങ്കാശി/ചെന്നൈ (തമിഴ്‌നാട്): കുറ്റാലം വെള്ളച്ചാട്ടത്തില്‍ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ 17 കാരന്‌ ദാരുണാന്ത്യം. മിന്നല്‍ പ്രളയത്തില്‍ തമിഴ്‌നാട്‌ തിരുനെൽവേലി സ്വദേശി അശ്വിൻ (17) ആണ്‌ മരണപ്പെട്ടത്‌. വെള്ളം കയറിയ സാഹചര്യത്തില്‍ കുറ്റാലം മേഖലയിൽ വിനോദസഞ്ചാരികൾക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

മലവെള്ളപ്പാച്ചിലില്‍ കുട്ടിയെ കാണാതായതോടെ ഫയർഫോഴ്‌സ് ഊർജിതമായി തിരച്ചിൽ നടത്തി. ജില്ല കലക്‌ടറുടെയും പൊലീസ് സൂപ്രണ്ടിന്‍റെയും നേതൃത്വത്തിലായിരുന്നു കുട്ടിക്കായി തിരച്ചില്‍ നടന്നത്. ഒഴുക്കിൽപ്പെട്ട കുട്ടിയുടെ മൃതദേഹം തിരച്ചിലിനൊടുവില്‍ കണ്ടെടുത്തു.

ALSO READ: കേരളത്തില്‍ മഴ ശക്തമാകും; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Last Updated : May 18, 2024, 9:14 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.