ETV Bharat / bharat

ഇഡിയും സിബിഐയും ബിജെപിയുടെ ഉപകരണം; കെജ്‌രിവാളിൻ്റെ അറസ്റ്റിനെ അപലപിച്ച് ബിആർഎസ് നേതാവ് കെ ടി രാമറാവു - CM Kejriwals arrest - CM KEJRIWALS ARREST

കെജ്‌രിവാളിന്‍റെ അറസ്റ്റ് നിയമവിരുദ്ധം. രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നു. ലക്ഷ്യം രാഷ്ട്രീയ പകപോക്കൽ മാത്രമാണെന്ന് കെ ടി രാമറാവു.

K T RAMA RAO  CM KEJRIWAL  MONEY LAUNDERING CASE  ED
K T Rama Rao has condemned the arrest of Delhi Chief Minister Arvind Kejriwal
author img

By PTI

Published : Mar 22, 2024, 10:12 AM IST

ഹൈദരാബാദ് : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌ത് ഇ ഡി നടപടിയിൽ അപലപിച്ച് ബിആർഎസ് വർക്കിങ് പ്രസിഡൻ്റ് കെ ടി രാമറാവു. കെജ്‌രിവാളിന്‍റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ കൈകളിലെ പ്രധാന അടിച്ചമർത്തൽ ഉപകരണമായി ഇഡിയും സിബിഐയും മാറിയെന്നും അദ്ദേഹം വിമർശിച്ചു.

'ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജിയുടെ നിയമവിരുദ്ധ അറസ്റ്റിനെ ശക്തമായി അപലപിക്കുന്നു. ഇഡിയും സിബിഐയും ബിജെപിയുടെ കൈകളിലെ അടിച്ചമർത്തലിന്‍റെ പ്രധാന ഉപകരണമായി മാറി. അടിസ്ഥാന രഹിതമായ കാരണങ്ങൾ ഉന്നയിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നു. രാഷ്ട്രീയ പകപോക്കൽ മാത്രമാണ് അവരുടെ ലക്ഷ്യമെ'ന്നും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിൻ്റെ മകൻ രാമറാവു എക്‌സിൽ കുറിച്ചു.

എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാമറാവുവിന്‍റെ സഹോദരിയും എംഎൽസിയുമായ കെ കവിതയേയും ഈ അടുത്ത് ഇ ഡി അറസ്റ്റ് ചെയ്‌തിരുന്നു. ഹൈദരാബാദിൽ വച്ചായിരുന്നു കവിതയെ ഇഡി അറസ്റ്റ് ചെയ്‌തത്. അതേസമയം ഇന്നലെ രാത്രിയോടെയാണ് അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Also Read: 'ഇഡി ബിജെപിയുടെ അനുസരണയുള്ള മകനാണെന്ന് തെളിയിച്ചു'; കെജ്‌രിവാളിൻ്റെ അറസ്‌റ്റില്‍ കപിൽ സിബൽ - Kapil Sibal On Kejriwal Arrest

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.