ETV Bharat / bharat

ഡൽഹി മദ്യനയ കേസ്‌; എഎപി മന്ത്രി കൈലാഷ് ഗലോട്ട് ഇഡിക്ക് മുന്നിൽ ഹാജരായി - Excise Policy Case Kailash Gahlot - EXCISE POLICY CASE KAILASH GAHLOT

മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ചോദ്യം ചെയ്യുന്നതിനായി ശനിയാഴ്‌ച കൈലാഷ് ഗലോട്ട് എൻഫോഴ്‌സ്‌മെന്‍റ്‌ ഡയറക്‌ടറേറ്റിന് മുമ്പാകെ ഹാജരായി.

DELHI MINISTER KAILASH GAHLOT  EXCISE POLICY CASE  ENFORCEMENT DIRECTORATE ED  MONEY LAUNDERING CASE
EXCISE POLICY CASE KAILASH GAHLOT
author img

By ETV Bharat Kerala Team

Published : Mar 30, 2024, 5:05 PM IST

ന്യൂഡൽഹി : ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ഡൽഹി മന്ത്രിയും എഎപി നേതാവുമായ കൈലാഷ് ഗലോട്ട് എൻഫോഴ്‌സ്‌മെന്‍റ്‌ ഡയറക്‌ടറേറ്റിന് മുമ്പാകെ ഹാജരായി. നജഫ്‌ഗഡിൽ നിന്നുള്ള ആം ആദ്‌മി പാർട്ടി എംഎൽഎയായ ഗലോട്ട് ഡൽഹി സർക്കാരിലെ ഗതാഗത, ആഭ്യന്തര, നിയമ വകുപ്പ് മന്ത്രിയാണ്.

കേസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാനും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം മൊഴി രേഖപ്പെടുത്താനും ഗലോട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഡൽഹി സർക്കാരിന്‍റെ 2021-22 ലെ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും അഴിമതി നടത്തിയെന്നതാണ്‌ നിലനില്‍ക്കുന്ന കേസ്‌.

മദ്യനയം തയ്യാറാക്കുന്ന സമയത്ത് ഗലോട്ട് അന്നത്തെ എഎപി കമ്മ്യൂണിക്കേഷൻ ഇൻ ചാർജ് വിജയ് നായർക്ക് തന്‍റെ ഔദ്യോഗിക വസതി ഉപയോഗിക്കാൻ അനുമതി നൽകിയതായി അന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടി. ഗലോട്ട് തന്‍റെ മൊബൈൽ നമ്പറുകൾ ആവർത്തിച്ച് മാറ്റിയതായും ഇഡി ആരോപിച്ചിരുന്നു.

കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായതിന്‌ പിന്നാലെയാണ്‌ കൈലാഷ് ഗലോട്ടിന്‌ ഇഡി സമന്‍സ്‌ നല്‍കിയത്‌. കെജ്‌രിവാളിന് പുറമെ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മുൻ മന്ത്രി സത്യേന്ദർ ജെയിൻ, രാജ്യസഭ എംപി സഞ്ജയ് സിങ് എന്നിവരും കേസിൽ അറസ്റ്റിലായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.