ഹൈദരാബാദ്: 24 ഹവർ പ്രോജക്റ്റ് ഇൻ്റർനാഷണൽ ഫോട്ടോ എക്‌സിബിഷൻ 2024 മാധ്യമ പങ്കാളിയായി ഇടിവി ഭാരത്. ജൂലൈ 6 മുതൽ 14 വരെ ഹൈദരാബാദ് സ്റ്റേറ്റ് ഗ്യാലറി ഓഫ് ആർട്ടിൽ വച്ചാണ് എക്‌സിബിഷൻ നടക്കുക. അന്താരാഷ്‌ട്ര വിധികർത്താക്കൾ തെരഞ്ഞെടുത്ത 127 ഫോട്ടോകൾ ആയിരിക്കും പ്രദർശനത്തിൽ ഉണ്ടാകുക.
ഫോട്ടോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുക എന്നതിലുപരി ലോകമെമ്പാടുമുള്ള എൻജിഒകളെ ശാക്തീകരിക്കാനും, സ്‌ത്രീകൾക്ക് വേണ്ടി പരിപാടികൾ നടത്തുന്ന കൊൽക്കത്തയിലെ ചാരിറ്റി സംഘടനയെ പിന്തുണയ്ക്കാനും ഈ ഫോട്ടോ പ്രദർശനം ലക്ഷ്യമിടുന്നു.
ഇടിവിയുടെ സമഗ്ര കവറേജ്:
- പ്രദർശനത്തിന്‍റെ വാര്‍ത്തകൾ ഇടിവി ഇൻസ്‌റ്റഗ്രാം പേജിൽ പോസ്‌റ്റുകളായും സ്‌റ്റോറികളായും പ്രസിദ്ധീകരിക്കും. ഡിജിറ്റൽ മീഡിയയിൽ ന്യൂസും പത്രത്തിൽ വാർത്താ ലേഖനങ്ങളായും നൽകും.
- ഉദ്ഘാടന ചടങ്ങിൻ്റെ കവറേജ് (ജൂലൈ 6, 11:00 AM മുതൽ 1:00 PM വരെ) ഗാലറിയിൽ പ്രദർശിപ്പിച്ചിട്ടുളള ഫോട്ടോഗ്രാഫർമാരുടെ സൃഷ്‌ടികൾ, യുഎസ്എ - ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള 24 ഹവർ പ്രോജക്റ്റ് ടീം അംഗങ്ങളുടെ അഭിമുഖങ്ങൾ, അംബാസഡർമാരുടെയും സംഘാടകരുടെയും അഭിമുഖങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന മുഴുവൻ കവറേജ് ഉണ്ടായിരിക്കും. ഒപ്പം സന്ദർശകരുടെ പ്രതികരണങ്ങളും കവർ ചെയ്യും.
- "24HourProject_Hyderabad", "24Hourproject" എന്നിവയുടെ ഔദ്യോഗിക ഹാൻഡിലുകളുമായി കൊളാബറേറ്റ് ചെയ്‌ത് മാർക്കറ്റിങ് കണ്ടൻ്റുകളും എക്‌സ്‌പോയെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും ഇടിവി ഇൻസ്‌റ്റഗ്രാം പേജിലൂടെ ആളുകളിലെത്തിക്കുന്നതായിരിക്കും. ജൂലൈ ഏഴിന് 24 ഹവർ പ്രോജക്റ്റിൻ്റെ സംഘാടകർ പങ്കെടുക്കുന്ന ഇൻ്റർനാഷണൽ എക്‌സ്‌പോയെ ഹൈലൈറ്റ് ചെയ്‌തുകൊണ്ടുളള ലേഖനവും ഉണ്ടാകും.
- ജൂലൈ 14, 2:00 PM മുതൽ 5:00 PM വരെ സമാപന ചടങ്ങിൻ്റെ കവറേജും ഫീച്ചർ പ്രദർശനത്തിൻ്റെ അപ്‌ഡേറ്റുകളും ഹൈലൈറ്റുകളും കവര്‍ ചെയ്യും.
എന്താണ് 24 ഹവർ പ്രോജക്റ്റ് ?
ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നുളള വളർന്നുവരുന്ന ഫോട്ടോഗ്രാഫർമാർ, ഫോട്ടോ ജേണലിസ്‌റ്റുകൾ, വിഷ്വൽ സ്‌റ്റോറി ടെല്ലർമാർ എന്നിവരെ 24 ഹവർ പ്രോജക്റ്റ് കണ്ടെത്തുന്നു. 2012 മുതൽ സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്ന സംരംഭങ്ങളെ ശാക്തീകരിക്കുന്നതിനായി എൻജിഒകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.
എന്തുകൊണ്ടാണ് ഈ പങ്കാളിത്തം പ്രധാന്യമുളളതാകുന്നത്?
ചിത്രങ്ങളിലൂടെ വായനക്കാരുമായി ഇടപഴകാനുള്ള ഒരു അവസരം 24 ഹവർ പ്രോജക്റ്റ് ഇൻ്റർനാഷണൽ ഫോട്ടോ എക്‌സിബിഷനുമായി പങ്കാളിത്തം സൃഷ്‌ടിക്കുന്നതിലൂടെ ഇടിവി ഭാരതിന് ലഭിക്കുന്നു.
Also Read: ടീച്ചർ എവിടെയാണോ അവിടെ ഞങ്ങളും: അധ്യാപകനൊപ്പം സ്‌കൂൾ മാറി ഒരു കൂട്ടം വിദ്യാർഥികൾ