ETV Bharat / bharat

തെരഞ്ഞെടുപ്പ് ബോണ്ടുകൾ : ബിജെപി നേടിയത് 1300 കോടി രൂപ

2022-23 സാമ്പത്തിക വർഷത്തിൽ തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി ഏറ്റവും കൂടുതൽ തുക ലഭിച്ചത് ബിജെപിക്ക്

electoral bonds bjp  election commission bjp  തെരഞ്ഞെടുപ്പ് ബോണ്ടുകൾ ബിജെപി  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024  lok sabha election
electoral bonds bjp get huge amount
author img

By ETV Bharat Kerala Team

Published : Feb 10, 2024, 10:26 PM IST

ന്യൂഡൽഹി : 2022-23 സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് തെരഞ്ഞെടുപ്പ് ബോണ്ടുകൾ (electoral bonds) വഴി ലഭിച്ചത് ഏകദേശം 1300 കോടി രൂപയാണെന്ന് റിപ്പോർട്ട്. ഇതേ കാലയളവിൽ കോൺഗ്രസിന് ലഭിച്ച തുകയുടെ ഏഴിരട്ടിയാണ് ബിജെപിക്ക് ലഭിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ് വാർഷിക സംഭാവന റിപ്പോർട്ട് പങ്കിട്ടത്.

2022-23 സാമ്പത്തിക വർഷത്തിൽ ബിജെപിയുടെ മൊത്തം സംഭാവന 2120 കോടി രൂപയായിരുന്നു. അതിൽ 61 ശതമാനവും ലഭിച്ചത് തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെയായിരുന്നു. കോൺഗ്രസിന് കഴിഞ്ഞ സാമ്പത്തികവർഷം തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ ലഭിച്ചത് 171 കോടി രൂപയാണ്. വിറ്റഴിച്ച തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ 6.11 ശതമാനമാണിത്.

ബോണ്ടുകൾക്ക് പുറമേ സംഘടനകൾ, പാർട്ടി അംഗങ്ങൾ, വ്യക്തികൾ, തുടങ്ങി വിവിധ സ്രോതസ്സുകളിലൂടെ കോൺഗ്രസിന് 80 കോടി രൂപ സംഭാവനയായി ലഭിച്ചു. ബിജെപിക്ക് ഈ ഇനത്തിൽ ലഭിച്ചത് 720 കോടി രൂപയാണ്. 2021-22 സാമ്പത്തിക വർഷത്തിൽ 1917 കോടി രൂപയായിരുന്ന ബിജെപിയുടെ മൊത്ത വരുമാനം 2022-23ൽ 2360.8 കോടി രൂപയായി.

അതേസമയം, 2021-22 സാമ്പത്തിക വർഷത്തിൽ തെരഞ്ഞെടുപ്പ് ബോണ്ടുകളിൽ നിന്ന് കോൺഗ്രസിന് ലഭിച്ചത് 236 കോടി രൂപയായിരുന്നു. അംഗീകൃത സംസ്ഥാന പാർട്ടിയായ സമാജ്‌വാദി പാർട്ടി 2021-22ൽ തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി നേടിയത് 3.2 കോടി രൂപയാണ്. 2022-23 ൽ, ഈ ബോണ്ടുകളിൽ നിന്ന് ഇത്തവണ സമാജ്‌വാദി പാർട്ടിക്ക് സംഭാവനകളൊന്നും ലഭിച്ചില്ല.

ടിഡിപി 2022-23ൽ ഇലക്‌ടറൽ ബോണ്ടുകൾ വഴി 34 കോടി രൂപ സമ്പാദിച്ചു. ഇത് മുൻ സാമ്പത്തിക വർഷത്തേക്കാൾ 10 മടങ്ങ് കൂടുതലാണ്. തെരഞ്ഞെടുപ്പിനും പൊതുപ്രചാരണത്തിനുമുള്ള മൊത്തം ചെലവിൽ, വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും ഉപയോഗത്തിനായി ബിജെപി 78.2 കോടി രൂപ നൽകി.

2021-22ലെ 146.4 കോടിയിൽ നിന്ന് സ്ഥാനാർഥികൾക്ക് പാർട്ടി 76.5 കോടി രൂപ അനുവദിച്ചു. 'മൊത്തം പേയ്‌മെൻ്റുകൾ' എന്ന തലക്കെട്ടിലാണ് പാർട്ടി ഈ സഹായം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.