ETV Bharat / bharat

നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം; പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചേക്കും - EC To Announce Assembly Poll Dates - EC TO ANNOUNCE ASSEMBLY POLL DATES

വയനാട് ലോക്‌സഭ മണ്ഡലം, ചേലക്കര, പാലക്കാട് നിയോജക മണ്ഡലം എന്നിവിടങ്ങളിലാണ് കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടത്.

ASSEMBLY ELECTIONS  ELECTION COMMISSION OF INDIA  KERALA BY POLLS  ഉപതെരഞ്ഞെടുപ്പ്
Representative Image (IANS)
author img

By ETV Bharat Kerala Team

Published : Aug 16, 2024, 11:12 AM IST

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് (ഓഗസ്റ്റ് 16) പ്രഖ്യാപിച്ചേക്കും. വൈകുന്നേരം മൂന്ന് മണിയ്‌ക്ക് നടക്കുന്ന വാര്‍ത്ത സമ്മേളനത്തില്‍ കേരളത്തിലെ ഉപതെരഞ്ഞടുപ്പുകളും തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിക്കാനാണ് സാധ്യത. വയനാട് ലോക്‌സഭ മണ്ഡലത്തിലേക്കും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേക്കുമാണ് കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്.

മഹാരാഷ്‌ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ജമ്മു കശ്‌മീര്‍ എന്നിവിങ്ങളാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. നവംബര്‍ മൂന്നിന് ഹരിയാന സര്‍ക്കാരിന്‍റെയും നവംബര്‍ 26ന് മഹാരാഷ്‌ട്ര സര്‍ക്കാരിന്‍റെയും കാലാവധി അവസാനിക്കും. ജാര്‍ഖണ്ഡ് സര്‍ക്കാരിന്‍റെ കാലാവധി 2025 ജനുവരിയിലാണ് അവസാനിക്കുന്നത്.

സെപ്‌റ്റംബര്‍ 30നകം തന്നെ ജമ്മു കശ്‌മീരില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന നിര്‍ദേശമാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്നത്. 2014ന് ശേഷം കശ്‌മീരില്‍ ഇതുവരെ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.

ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ വയനാട് ലോക്‌സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നീളുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. ലോക്‌സഭ സീറ്റില്‍ നിന്നും രാഹുല്‍ ഗാന്ധി ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് വയനാട്ടില്‍ വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയാണ് വയനാട്ടില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്നും കെ രാധാകൃഷ്‌ണൻ ജയിച്ച സാഹചര്യത്തിലാണ് ചേലക്കര നിയമസഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എംഎല്‍എ ആയിരുന്ന ഷാഫി പറമ്പില്‍ വടകരയില്‍ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് പാലക്കാട് നിയോജക മണ്ഡലം വീണ്ടും പോളിങ് ബൂത്തിലേക്ക് പോകാനൊരുങ്ങുന്നത്.

Also Read : 'അവര്‍ ഇപ്പോഴും സ്വതന്ത്രരരല്ല'; മണിപ്പൂര്‍ ജനതയുമായി കൂടിക്കാഴ്‌ച നടത്തി രാഹുല്‍ ഗാന്ധി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.