ETV Bharat / bharat

വേദനിക്കുന്നവന്‍റെ കണ്ണീരൊപ്പി, പ്രകൃതി ദുരന്തങ്ങളിൽ കൈത്താങ്ങായത് നിരവധി പേർക്ക്; നന്മയുടെ പാതയിൽ ഈനാടുവിന്‍റെ 50 സംവത്സരങ്ങള്‍ - EENADU GOLDEN JUBILEE - EENADU GOLDEN JUBILEE

പത്ര പ്രവർത്തനത്തിനൊപ്പം 50 വർഷങ്ങൾ പിന്നിട്ട ഈനാടുവിന്‍റെ ജൈത്ര യാത്രയിൽ ജീവിതം നൽകിയത് നിരവധി കുടുംബങ്ങൾക്ക്. പ്രകൃതി ദുരന്തങ്ങളിൽ എല്ലാം നഷ്‌ടപ്പെട്ടവർക്ക് ഈനാടു വഴി വലിയ സഹായങ്ങൾ ലഭ്യമാക്കിയിരുന്നു.

EENADU GOLDEN JUBILEE  RAMOJI RAO EENADU NEWS PAPER  ഈനാടു ദിനപത്രം സുവർണ ജൂബിലി  റാമോജി റാവു ഈനാടു
Houses made by Eenadu (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 10, 2024, 2:53 PM IST

ഹൈദരാബാദ് : സമകാലിക വാർത്തകളുടെ പ്രസിദ്ധീകരണത്തിനൊപ്പം സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുക എന്നതുകൂടി പത്രങ്ങളുടെ കടമയാണ്. ഒരു പത്രം ഒരിക്കലും ഒരു വാർത്ത ദാതാവായി ഒതുങ്ങരുത്. സമൂഹത്തിലെ പ്രശ്‌നങ്ങൾ മനസിലാക്കി ദുരിതമനുഭവിക്കുന്നവർക്ക് തണലാവുക കൂടി ചെയ്യേണ്ടതുണ്ട്. 50 വർഷം പിന്നിടുമ്പോഴും ഈനാടു ദിനപത്രം തുടർന്നുപോരുന്ന രീതിയും ഇത് തന്നെ.

പത്ര പ്രവർത്തനത്തിനപ്പുറം ഈനാടുവിന്‍റെ 50 വർഷ ചരിത്രത്തിന് നന്മയുടെ ഒരുപാട് കഥകൾ പറയാനുണ്ടാകും. തുടർച്ചയായി വന്ന പ്രകൃതി ദുരന്തങ്ങൾ ആന്ധ്രയേയും തെലങ്കാനയേയും ബാധിച്ചപ്പോൾ ദുരന്ത ബാധിതർക്കൊപ്പം നിന്ന മാധ്യമമാണ് ഈനാടു. തെലങ്കാനയിലുണ്ടായ തുടർച്ചയായ മൂന്ന് കൊടുങ്കാറ്റിൽ വ്യാപക നാശനഷ്‌ടങ്ങളാണ് ഉണ്ടായത്. ലക്ഷക്കണക്കിന് ഏക്കർ കൃഷി നശിച്ചു. പലരുടെയും ജീവിതം തന്നെ അവതാളത്തിലായി. ഈ ദുരന്തത്തിൽ നിന്നും കരകയറാൻ ഈനാടുവിന്‍റെ ദുരിധാശ്വാസനിധി വഴി സമാഹരിച്ച പണം സർക്കാരിന് കൈമാറി.

1977ൽ ആന്ധ്രയിലുണ്ടായ ദിവിസീമ വെള്ളപ്പൊക്കത്തിൽ ബാധിക്കപ്പെട്ടവരെ ഈനാടു സഹായിച്ചിരുന്നു. അന്ന് ആയിരക്കണക്കിന് ആളുകൾക്കാണ് വീടുകൾ നഷ്‌ടമായത്. കഴിക്കാന്‍ ഭക്ഷണമോ ഉടുക്കാൻ വസ്ത്രമോ തല ചായ്‌ക്കാൻ ഒരു കൂരയോ ഇല്ലാതെ റോഡിൽ കിടന്നവരെ പുനരധിവസിപ്പിക്കാൻ ഈനാടു വായനക്കാരിലൂടെ സമാഹരിച്ചത് 3,73,927 രൂപയാണ്. ഇതുവഴി ഒരു ഗ്രാമത്തെ തന്നെ പുനർനിർമിക്കാനായി.

50,000 പേർക്കാണ് അന്ന് ഭക്ഷണപ്പൊതികൾ നൽകിയത്. ഈനാടുവിന്‍റെ തന്നെ സഹോദര സ്ഥാപനമായ വിശാഖപട്ടണത്തെ ഡോൾഫിൻ ഹോട്ടലിനു പരിസരത്ത് പാകം ചെയ്യുന്ന ഭക്ഷണം സംഘത്തിലെ ജീവനക്കാർ ദുരിതബാധിതർക്ക് എത്തിച്ചുകൊടുക്കുകയാണ് ചെയ്‌തത്. മനുഷ്യത്വപരമായ ഇത്തരം പ്രവർത്തനങ്ങൾക്ക് ഈനാടു വാഴ്ത്തപ്പെട്ടു.

ആന്ധ്രയിൽ 1996ൽ ചുഴലിക്കാറ്റ് നാശം വിതച്ചപ്പോൾ 25 ലക്ഷം രൂപയാണ് ഈനാടു നൽകിയത്. ആകെ 60 ലക്ഷം രൂപയാണ് ഈനാടു വഴി സമാഹരിച്ചത്. 2009ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 6.05 കോടിയാണ് സമാഹരിച്ചത്. 1.20 ലക്ഷം ഭക്ഷണപ്പൊതികളും അന്ന് അടിയന്തര സഹായമായി വിതരണം ചെയ്‌തു.

2020ൽ കനത്ത മഴയെ തുടർന്ന് തെലങ്കാനയിൽ വൻ നാശനഷ്‌ടമുണ്ടായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ അന്ന് മൊത്തം 20 കോടി രൂപയാണ് സംഭാവന ചെയ്‌തത്. ഇത്തരത്തിൽ ദുരന്തത്തിൽ എല്ലാം നഷ്‌ടമായ ഗ്രാമങ്ങളെ റാമോജി ഫൗണ്ടേഷൻ വഴി ദത്തെടുത്തിരുന്നു. ഈനാടുവിന്‍റെ പ്രവർത്തനങ്ങൾ ആന്ധ്രയിലും തെലങ്കാനയിലും മാത്രമായി ഒതുങ്ങിയിരുന്നില്ല.

സഹായം കേരളത്തിലും തമിഴ്‌നാട്ടിലും : 2004ൽ ഉണ്ടായ സുനാമി ദുരന്തത്തിൽ ഈനാടു തമിഴ്‌നാട്ടിലെ ജനങ്ങൾക്കൊപ്പം നിന്നു. 25 ലക്ഷം രൂപ സഹായധനം നൽകി. പിന്നീട് വായനക്കാരിൽ നിന്നും ഈനാടു തമിഴ്‌നാടിനായി സമാഹരിച്ച് നൽകിയത് രണ്ടര കോടി രൂപയായിരുന്നു. രാമകൃഷ്‌ണ മഠത്തിൻ്റെ സഹകരണത്തോടെ അന്ന് 160 വീടുകളും നിർമിച്ചു നൽകിയിരുന്നു.

2018ൽ കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാനും ഈനാടു മുന്നിട്ടിറങ്ങി. മൂന്ന് കോടി രൂപയാണ് അന്ന് റാമോജി ഗ്രൂപ്പ് മാത്രം സംഭവന നൽകിയത്. 7 കോടി 77 ലക്ഷം രൂപയാണ് അന്ന് കേരളത്തിനായി സമാഹരിച്ചത്. ആ പണം കൊണ്ട് നിരവധി വീടുകൾ നിർമിച്ചു നൽകിയിരുന്നു.

Also Read : അതിര്‍ത്തി കടന്നെത്തിയ 'നല്ലമനസ്', പ്രളയത്തില്‍ മുങ്ങിയപ്പോള്‍ കൈത്താങ്ങായി; കേരളത്തിലുണ്ട് റാമോജി റാവു പണിതുയര്‍ത്തിയ 121 വീടുകള്‍

വെറും പ്രാദേശിക പത്രമായി പിറവിയെടുത്ത ഈനാടു ജനഹൃദയങ്ങളിലേക്ക് എത്തിയതിന് പിന്നിൽ റാമോജി റാവു എന്ന മനുഷ്യ സ്‌നേഹിയുടെ നല്ല മനസ് തന്നെ. തന്‍റെ സ്ഥാപനങ്ങളുടെ വളർച്ചയുടെ എല്ലാ ഘട്ടത്തിലും നാടിന്‍റെ വളർച്ച കൂടി സ്വപ്‌നം കണ്ട ആളാണ് അദ്ദേഹം. ദുരന്തമുണ്ടാകുമ്പോൾ മാത്രമല്ല ഈനാടുവിന്‍റെ സഹായം ലഭിച്ചത്. ഈനാടുവിന്‍റെ ശ്രമഫലമായി ഗ്രാമങ്ങളിൽ റോഡുകൾ നിരന്നു, പാലങ്ങൾ വന്നു, കനാലുകൾ വന്നു.

മോദിയുടെ പ്രശംസ : ലക്ഷക്കണക്കിന് കിണറുകൾ കുഴിച്ച് ജലസംരക്ഷണ യജ്ഞം ഏറ്റെടുത്തതിന് പ്രധാനമന്ത്രി മോദി മൻ കി ബാത്ത് റേഡിയോ പ്രസംഗത്തിൽ ഈനാടുവിനെ പ്രശംസിച്ചിരുന്നു. സ്വച്ഛ് ഭാരത് പരിപാടി ഈനാടു ജനങ്ങളിലേക്കെത്തിച്ചു. റാമോജി റാവുവിൻ്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി മോദി അദ്ദേഹത്തെ സ്വച്ഛ് ഭാരതിൻ്റെ അംബാസഡറായി നിയമിച്ചിരുന്നു.

അൻപതിന്‍റെ നിറവിൽ ഈനാടു : ഒരൊറ്റ വാർത്തയ്ക്ക് പ്രശ്‌നങ്ങൾ പരിഹരിക്കാനും മറ്റുള്ളവർക്ക് ജീവിതം നൽകാനും കഴിയും. മാധ്യമ രംഗത്തും ജീവകാരുണ്യ മേഖലയിലുമുള്ള ഈനാടുവിൻ്റെ പ്രവർത്തനങ്ങൾ വഴി നിരവധി ജീവിതങ്ങൾക്കാണ് പുതിയ വെളിച്ചമേകാനായത്. സാധാരണക്കാർ അസാധ്യമെന്നു കരുതിയിരുന്ന പലതും ഈനാടു സംരംഭത്തിലൂടെ സാധ്യമായി. വാടകയ്‌ക്കെടുത്ത ഒരു സ്‌റ്റുഡിയോയിൽ ആരംഭിച്ച ഈനാടു ഇന്ന് തെലുഗു മാധ്യമ രംഗത്തെ പ്രചാരമേറിയ ദിനപത്രമായി മാറിയിരിക്കുകയാണ്. ഈനാടു തെലുഗു കുടുംബങ്ങളുടെ ഒരു പ്രധാന ഭാഗമായി മാറിക്കഴിഞ്ഞു.

Also Read: അന്‍പത് 'ഈനാടു' വര്‍ഷങ്ങള്‍; ജനാധിപത്യത്തെയും പത്രസ്വാതന്ത്ര്യത്തെയും ഉയര്‍ത്തിപ്പിടിച്ച പാരമ്പര്യം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.