കൊൽക്കത്ത: കേന്ദ്രം ഭരിക്കുന്ന ബിജെപി സംസ്ഥാനത്തും കേന്ദ്രത്തിലും സർക്കാർ രൂപീകരിക്കാൻ മുസ്‌ലിം വോട്ട് ബാങ്കിനെ ആശ്രയിക്കുന്നില്ലെന്ന് പ്രമുഖ രാഷ്‌ട്രീയ സാമ്പത്തിക വിദഗ്‌ധനും കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമന്‍റെ ഭര്‍ത്താവുമായ ഡോ. പറക്കാല പ്രഭാകർ. പാർട്ടിയുടെ ഈ മാനസികാവസ്ഥ തന്നെ ഇന്ത്യൻ ഭരണഘടനയുടെ മതേതര പ്രതിച്‌ഛായക്ക് എതിരാണെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
അടുത്തിടെ ജാദവ്പൂർ സർവ്വകലാശാലയിൽ പുതിയ ഇന്ത്യയുടെ രാഷ്‌ട്രീയ സമ്പദ്‌വ്യവസ്ഥ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയിരുന്നു. നിലവിലെ ബിജെപി ഭരണത്തില്‍ വോട്ട് ബാങ്കിൻ്റെയും രാജ്യത്തിൻ്റെ വോട്ടിൽ ന്യൂനപക്ഷ സമുദായങ്ങളുടെ സ്വാധീനത്തിൻ്റെയും വിവിധ വശങ്ങൾ അദ്ദേഹം പ്രഭാഷണത്തില്‍ വിശദീകരിച്ചു. ന്യൂനപക്ഷങ്ങളോടുള്ള ബിജെപിയുടെ മാനസികാവസ്ഥ ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിന് എതിരാണ്.
ന്യൂനപക്ഷ വോട്ട് ബാങ്കില്ലാതെ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് അവര്‍ നേരത്തെ തെളിയിച്ചിട്ടുണ്ടെന്നും ഇത്തവണയും അത് ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'മുസ്‌ലിം ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. എന്നിട്ടും, മുസ്‌ലിം സമുദായത്തിൻ്റെ വോട്ടില്ലാതെ സർക്കാർ രൂപീകരിക്കാൻ ബിജെപി സർക്കാരിന് സാധിക്കുന്നുണ്ട്. അവർ അത് നേരത്തെ തെളിയിച്ചതാണ്, വീണ്ടും തെളിയിക്കാൻ കഴിയും.'- പ്രൊഫ. പാറക്കാല പ്രഭാകർ പറഞ്ഞു.
മുസ്‌ലിം സമുദായത്തെ നിയന്ത്രിക്കുന്നതിന്, പ്രതിഫലം, ശാസന,നവീകരണം മൂന്ന് തരം നയങ്ങള്‍ ബിജെപി ആവിഷ്‌കരിച്ചതായി പ്രഭാകര്‍ വ്യക്തമാക്കി. 'ആദ്യകാല ബിജെപി നേതൃത്വം മുസ്‌ലിങ്ങൾക്ക് അവാർഡ് നൽകുന്നതിനെ എതിർത്തിരുന്നു. എന്നാല്‍ അവരെ പരിഷ്‌കരിക്കണം എന്ന നിലപാട് ആദ്യകാല ബിജെപി നേതൃത്വത്തിന് ഉണ്ടായിരുന്നു.
എന്നാൽ ഇപ്പോഴത്തെ ബിജെപി നേതൃത്വം ന്യൂനപക്ഷങ്ങളെ അപകീർത്തിപ്പെടുത്തുന്നതിൽ മാത്രമാണ് വിശ്വസിക്കുന്നത്. ഇപ്പോഴത്തെ ബിജെപി നേതൃത്വം സംസ്ഥാനത്തിലോ കേന്ദ്രത്തിലോ മുസ്‌ലിം വോട്ട് ബാങ്കില്‍ വേണ്ടത്ര ശ്രദ്ധ നൽകുന്നില്ല എന്നതാണ് അതിലും അതിശയകരം. അവര്‍ അത് തെളിയിക്കുകയും ചെയ്‌തു. അവരുടെ നിലപാട് തന്നെ ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരാണെന്നും പ്രൊഫ. പറക്കാല പ്രഭാകര്‍ ആവര്‍ത്തിച്ച് പറഞ്ഞു.
Also Read : 'രാജ്യത്തിൻ്റെ രാഷ്ട്രീയം തിരുത്താൻ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കേണ്ട സമയം': മോദിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി