ETV Bharat / bharat

നയതന്ത്ര പാസ്‌പോർട്ട് ഉള്ളവർക്ക് ജർമ്മനിയിലേക്ക് പോകാൻ വിസ ആവശ്യമില്ല; പ്രജ്വൽ ക്ലിയറൻസ് തേടിയില്ലെന്ന് എംഇഎ - Prajwal Revanna Diplomatic Passport - PRAJWAL REVANNA DIPLOMATIC PASSPORT

ജർമ്മനിയിലേക്ക് പോകുന്നതിന് പ്രജ്വൽ രേവണ്ണ തങ്ങളിൽ നിന്ന് രാഷ്‌ട്രീയ അനുമതി തേടുകയോ നൽകുകയോ ചെയ്‌തിട്ടില്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

PRAJWAL REVANNA CASE  PRAJWAL REVANNA CONTROVERSY  PRAJWAL REVANNA LOOK OUT NOTICE  PRAJWAL REVANNA OBSCENE VIDEOS CASE
PRAJWAL REVANNA (etv bharat network)
author img

By ETV Bharat Kerala Team

Published : May 2, 2024, 7:33 PM IST

ന്യൂഡൽഹി: ലൈംഗിക വീഡിയോ പ്രചരിച്ചതുമായി ബന്ധപ്പെട്ട കേസിലകപ്പെട്ട ജെഡി(എസ്) നേതാവും ഹാസൻ എംപിയുമായ പ്രജ്വൽ രേവണ്ണ ജർമ്മനിയിലേക്ക് പോകുന്നതിന് തങ്ങളിൽ നിന്ന് അനുമതി തേടുകയോ അതു നൽകുകയോ ചെയ്‌തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) വ്യാഴാഴ്‌ച വ്യക്തമാക്കി. നയതന്ത്ര പാസ്‌പോർട്ട് ഉടമകൾക്ക് ജർമ്മനിയിലേക്ക് പോകുന്നതിന് വിസ ആവശ്യമില്ലെന്നും എംഇഎ കൂട്ടിച്ചേർത്തു. നൂറുകണക്കിന് സ്‌ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന ആരോപണം നേരിടുന്ന രേവണ്ണയെ അറസ്റ്റ് ചെയ്യാൻ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിൻ്റെ പരാമർശം.

ലൈംഗിക ആരോപണത്തെ തുടർന്ന് ഏപ്രിൽ 26-നാണ് രേവണ്ണ ജർമ്മനിയിലേക്ക് കടന്നത്. തൻ്റെ നയതന്ത്ര പാസ്‌പോർട്ട് ഉപയോഗിച്ചാണ് ഇയാൾ യാത്ര ചെയ്‌തതെന്നാണ് റിപ്പോർട്ട്. രേവണ്ണയ്‌ക്കെതിരായ കേസ് അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. രേവണ്ണയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ വിദേശ കാര്യമന്ത്രാലയത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്.

പ്രജ്വൽ തൻ്റെ നയതന്ത്ര പാസ്‌പോർട്ട് വിദേശയാത്രയ്‌ക്കായി ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് റദ്ദാക്കാൻ വേഗത്തിൽ നടപടിയെടുക്കണമെന്നും സിദ്ധരാമയ്യ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഒളിവിൽ കഴിയുന്ന പാർലമെൻ്റ് അംഗത്തിൻ്റെ വേഗത്തിലുള്ള തിരിച്ചുവരവ് ഉറപ്പാക്കാൻ ഇന്ത്യ ഗവൺമെൻ്റിൻ്റെ നയതന്ത്ര ഉദ്യോഗസ്ഥരും, പൊലീസ് ഫോഴ്‌സും ഒപ്പം അന്താരാഷ്‌ട്ര പൊലീസ് ഏജൻസികളും ഉൾപ്പടെയുള്ളവര്‍ നടപടി സ്വീകരിക്കണെന്നും അദ്ദേഹം പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

എന്താണ് നയതന്ത്ര പാസ്പോർട്ട്?

'ടൈപ്പ് ഡി' പാസ്‌പോർട്ട് എന്നറിയപ്പെടുന്ന, നയതന്ത്ര പാസ്‌പോർട്ടുകൾ ഇന്ത്യൻ നയതന്ത്രജ്ഞർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും സർക്കാരിനുവേണ്ടി ഔദ്യോഗിക യാത്ര നടത്താൻ അധികാരമുള്ള തെരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്കുമാണ് നൽകുന്നത്. സാധാരണ പാസ്‌പോർട്ടിൻ്റെ നിറം നീലയാമെങ്കിൽ ഒരു ഡിപ്ലോമാറ്റിക് പാസ്‌പോർട്ടിൻ്റെ നിറം മെറൂൺ ആണ്.

പാർലമെൻ്റ് അംഗമായ രേവണ്ണയ്‌ക്ക് സാധാരണ പാസ്‌പോർട്ടിന് പുറമെ നയതന്ത്ര പാസ്‌പോർട്ടിനും അർഹതയുണ്ടായിരുന്നു. എന്നിരുന്നാലും, പാർലമെൻ്റ് ചട്ടങ്ങൾ അനുസരിച്ച്, വിനോദസഞ്ചാരത്തിനോ സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കുന്നതടക്കമുള്ള സ്വകാര്യ ആവശ്യങ്ങൾക്കോ ഇയാൾ മുൻകൂർ അനുമതിക്ക് അപേക്ഷിച്ചിരിക്കണം.

എംപിമാർ നയതന്ത്ര പാസ്‌പോർട്ടിൽ യാത്ര ചെയ്യുന്നതിനെക്കുറിച്ച് നിയമം പറയുന്നത്

രാജ്യസഭ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ ഏറ്റവും പുതിയ ബുള്ളറ്റിൻ അനുസരിച്ച്, അംഗങ്ങൾ, നയതന്ത്ര പാസ്‌പോർട്ട് ഉപയോഗിക്കുമ്പോൾ, www.epolclearance.gov.in എന്ന ലിങ്ക് ഉപയോഗിച്ച് വിദേശകാര്യ മന്ത്രാലയത്തിന് നേരിട്ട് മുൻകൂർ പൊളിറ്റിക്കൽ ക്ലിയറൻസിനായി അപേക്ഷിക്കേണ്ടതുണ്ട്. വിദേശത്തേക്ക് പോകുന്നതിന് മുമ്പ് ആവശ്യമായ രാഷ്‌ട്രീയ അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. അപേക്ഷ കുറഞ്ഞത് മൂന്നാഴ്‌ച മുമ്പെങ്കിലും നൽകാവുന്നതാണ്.

എംഇഎയിൽ നിന്ന് സമയബന്ധിതമായ രാഷ്‌ട്രീയ അനുമതി തേടുന്നത്, ക്ഷണം നൽകുന്ന വിദേശ സ്ഥാപനത്തിൻ്റെ നിലവാരം, ഫോറത്തിൻ്റെ അനുയോജ്യത, പൊതുതാൽപ്പര്യം മുതലായവ കണക്കിലെടുത്ത് അംഗത്തിന് ശുപാർശ ചെയ്യാൻ അവരെ പ്രാപ്‌തരാക്കും. സ്വകാര്യ സന്ദർശനങ്ങൾക്കും (ടൂറിസം, സുഹൃത്തുക്കൾ/ബന്ധുക്കൾ സന്ദർശിക്കൽ മുതലായവ) മുകളിൽ പറഞ്ഞവ ബാധകമാണ്. ഔദ്യോഗിക സന്ദർശനങ്ങളുടെ കാര്യത്തിൽ, രാജ്യസഭ സെക്രട്ടേറിയറ്റാണ് അംഗങ്ങൾക്ക് വേണ്ടി എംഇഎയിൽ നിന്ന് രാഷ്‌ട്രീയ അനുമതി തേടുക.

ALSO READ: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് കര്‍ണാടക പൊലീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.