ETV Bharat / bharat

ഭയം വേണ്ട, ജാഗ്രത മതി; ഇന്ത്യയിൽ മങ്കിപോക്‌സ് പടരാനുള്ള സാധ്യത ഇപ്പോഴില്ലെന്ന് ഡിജിഎച്ച്എസ് - DGHS About Monkey Pox - DGHS ABOUT MONKEY POX

ആഫ്രിക്കൻ രാജ്യങ്ങളില്‍ എംപോക്‌സ് തീവ്രമായി പടര്‍ന്നുപിടിയ്‌ക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോളതലത്തില്‍ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയിലും രോഗപകർച്ചയുടെ കാര്യത്തിൽ വലിയ ആശങ്ക ഉയർന്നിരുന്നു. എന്നാൽ ഇന്ത്യയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്നില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

MPOX  എംപോക്‌സ്  മങ്കി പോക്‌സ്  MONKEY POX SPREADING IN INDIA
Director General Health Services (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 21, 2024, 3:00 PM IST

ന്യൂഡൽഹി : ഇന്ത്യയിൽ എംപോക്‌സ് വലിയ തോതിൽ പടരാനുള്ള സാഹചര്യം നിലനിൽക്കുന്നില്ലെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഡയറക്‌ടർ ജനറൽ ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) ഡോ അതുൽ ഗോയൽ പറഞ്ഞു. ലോകാരോഗ്യ സംഘടന ഈ മാസം ആദ്യം പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡോ അതുൽ ഗോയലിന്‍റെ പ്രസ്‌താവന.

ആഫ്രിക്കയുടെ പല ഭാഗങ്ങളിലും രോഗവ്യാപനം തീവ്രമായതിനെ തുടർന്ന് ഓഗസ്റ്റ് 14-ന് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിനെത്തുടർന്നാണ് രാജ്യത്ത് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌താൽ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളിലേക്ക് ഇന്ത്യയും കടന്നത്. എന്നാൽ ഇന്ത്യയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നാണ് എൻസിഡിസി (നാഷണൽ സെന്‍റർ ഫോർ ഡിസീസ് കണ്ട്രോൾ)യുടെ വിലയിരുത്തൽ. രോഗസാധ്യതയുള്ള വ്യക്തികളെ ഐസൊലേറ്റ് ചെയ്യാനുള്ള നടപടികളും സ്വീകരിച്ചുവരുന്നുണ്ടെന്ന് ഡിജിഎച്ച്എസ് ഡോ അതുൽ ഗോയൽ പറഞ്ഞു.

എംപോക്‌സ് കണക്കുകൾ ഇതുവരെ : ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ആഗോളതലത്തിൽ 2022 മുതൽ 116 രാജ്യങ്ങളിൽ നിന്ന് 99,176 കേസുകളും 208 മരണങ്ങളും എംപോക്‌സ് മൂലം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിയിലും എംപോക്‌സ് കേസുകൾ ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ വർഷത്തെ മൊത്തം കേസുകളുടെ എണ്ണം ഈ വർഷം ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്‌തുകഴിഞ്ഞു.

15, 600 കേസുകളും 537 മരണങ്ങളും റിപ്പോർട്ട് ചെയ്‌തായാണ് കണക്കുകൾ പറയുന്നത്. ലോകാരോഗ്യ സംഘടന 2022 ൽ പൊതുജനാരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യയിൽ 30 കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. 2024 മാർച്ചിലാണ് ഇന്ത്യയിൽ എംപോക്‌സ് അവസാനമായി റിപ്പോർട്ട് ചെയ്‌തത്. എന്നാൽ പുതിയ ക്ലേഡിൻ്റെ ഒരു കേസും ഇതുവരെ കണ്ടെത്തിയിട്ടില്ല. നിലവിൽ ഇന്ത്യയിൽ 32 ലാബുകൾ എംപോക്‌സ് പരിശോധനക്കായി സജ്ജീകരിച്ചിട്ടുണ്ട്.

രോഗനിർണയം : വൈറസ് ബാധയേറ്റ് അഞ്ച് മുതൽ 21 ദിവസത്തെ കാലയളവിനുള്ളിൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. ഒന്ന് മുതൽ മൂന്ന് ദിവസം വരെ പനി ഉണ്ടാകാം, തുടർന്ന് മുഖത്തോ കൈകളിലോ ജനനേന്ദ്രിയ ഭാഗത്തോ തൊലിയിൽ തിണർപ്പ് ഉണ്ടാകാം. ഈ തിണർപ്പുകളിൽ നിന്ന് ദ്രാവകം ശേഖരിച്ച് ആർടിപിസിആർ ലേക്ക് അയച്ചാണ് രോഗനിർണയം നടത്തുന്നത്. ഈ രോഗത്തിന് ചികിത്സയില്ല. ശരീരത്തിന്‍റെ സ്വാഭാവിക പ്രതിരോധം മാത്രമാണ് മരുന്ന്. 97 മുതൽ 98 ശതമാനം വരെ കേസുകൾ മൂന്ന് മുതൽ നാല് ആഴ്‌ചകൾക്കുള്ളിൽ ഇത്തരത്തിൽ ഭേദമാവുന്നുണ്ടെന്നും ഗോയൽ പറഞ്ഞു.

രാജ്യത്ത് എംപോക്‌സുമായി ബന്ധപ്പെട്ട പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്നിരുന്നു. പ്രധാനമന്ത്രിയും രാജ്യത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്.

Also Read : മങ്കിപോക്‌സ് വ്യാപനം; ഇന്ത്യയിലും ജാഗ്രത നിര്‍ദേശം - Mpox Cases Rise Globally

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.