ETV Bharat / bharat

ചുവരെഴുതും, മോഡലാകും, മുഖ്യമന്ത്രിയുമാകും ഫഡ്‌നാവിസ്..; ഇത് ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ കഥ

മൂന്നാം വട്ടവും മഹാരാഷ്‌ട്രയിലെ മുഖ്യമന്ത്രിക്കസേരയേറുകയാണ് ദേവേന്ദ്ര ഫഡ്‌നാവിസ്. അറിയാം അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ യാത്ര.

DEVENDRA FADNAVIS JOURNEY  THREE TIME CHIEF MINISTER  BJP  MAYAYUTI
DEVENDRA FADNAVIS JOURNEY FROM CORPORATOR TO THREE TIME CHIEF MINISTER (ETV Bharat)
author img

By ETV Bharat Kerala Team

Published : 8 hours ago

പോസ്‌റ്ററൊട്ടിച്ചും ചുമരെഴുതിയും തികച്ചും സാധാരണ പ്രവര്‍ത്തകനായിട്ടായിരുന്നു ദേവേന്ദ്ര ഗംഗാധര്‍ ഫഡ്‌നാവിസ് എന്ന രാഷ്‌ട്രീയക്കാരന്‍റെ തുടക്കം. ഇത് സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഫഡ്‌നാവിസിന് ഏറെ സഹായകമായി. താഴെത്തട്ടിലെ ചെറിയ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ ഫഡ്‌നാവിസിലെ നേതാവിനെ പരുവപ്പെടുത്തുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല.

കുട്ടിക്കാലത്തു തന്നെ അധികാരവര്‍ഗത്തോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ബാലനായിരുന്നു ദേവേന്ദ്ര ഫഡ്‌നാവിസ്. അടിയന്തരാവസ്ഥക്കാലത്ത് പിതാവ് ഗംഗാധര്‍ റാവു ഫഡ്‌നാവിസ് അറസ്‌റ്റിലായി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സ്‌ത്രീയോടുള്ള പ്രതിഷേധ സൂചകമായി ഇന്ദിര കോണ്‍വന്‍റ് സ്‌കൂളിലേക്ക് ഇനിയില്ലെന്ന് കുഞ്ഞ് ദേവേന്ദ്ര തീരുമാനിച്ചു. പിന്നീട് പഠനം ആര്‍എസ്‌എസുകാര്‍ നടത്തിയിരുന്ന സരസ്വതി വിദ്യാലയത്തിലേക്ക് മാറ്റി.

DEVENDRA FADNAVIS JOURNEY  DEVENDRA FADNAVIS MILESTONES  FADNAVIS CAREER  FADNAVIS AS CM
DEVENDRA FADNAVIS (fb/devendra.fadnavis)

വിദ്യാഭ്യാസം

മികച്ച വിദ്യാഭ്യാസ പശ്ചാത്തലമുള്ള രാഷ്‌ട്രീയ നേതാവാണ് ദേവേന്ദ്ര ഫഡ്‌നാവിസ് എന്നതും ഇദ്ദേഹത്തെ മറ്റ് നേതാക്കളില്‍ നിന്ന് വ്യത്യസ്‌തനാക്കുന്നു. നാഗ്‌പൂര്‍ ലോകോളജില്‍ നിന്ന് നിയമബിരുദം നേടിയ അദ്ദേഹം ബിസിനസ് മാനേജ്‌മെന്‍റില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ഇതിന് പുറമെ ഡിഎസ്‌ഇ ബെര്‍ലിനില്‍ നിന്ന് പ്രോജക്‌ട് മാനേജ്മെന്‍റ് ഡിപ്ലോമയും നേടി.

പതിനേഴാം വയസില്‍ പിതാവിനെ നഷ്‌ടമായ ഫഡ്‌നാവിസ് രാഷ്‌ട്രീയത്തിലേക്ക് എത്തും മുമ്പ് നാഗ്പൂരിലെ ഒരു വസ്‌ത്രശാലയുടെ മോഡലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം ഭാഗമായിരുന്ന പരസ്യം വലിയ വിജയമായിരുന്നു.

  • എബിവിപിയില്‍

1986 മുതല്‍ 89 വരെ കോളജ് വിദ്യാര്‍ത്ഥി ആയിരിക്കെ എബിവിപിയുടെ സജീവ അംഗമായിരുന്നു ഫഡ്‌നാവിസ്. 1992ലാണ് ഫഡ്‌നാവിസ് തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 22 -ാം വയസില്‍ നാഗ്‌പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ അംഗമായി. തുടര്‍ച്ചയായി രണ്ടു വട്ടം പദവിയില്‍. ഇതോടെ മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലെ ചര്‍ച്ചയായി മാറുകയായിരുന്നു ദേവേന്ദ്ര ഫഡ്‌നാവിസ് എന്ന ചെറുപ്പക്കാരന്‍.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

  • രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മേയര്‍

1997ല്‍ തന്‍റെ 27 -ാം വയസില്‍ നാഗ്‌പൂരിലെ മേയര്‍ പദത്തിലേക്ക്. നാഗ്‌പൂര്‍ നഗരസഭയിലെ എക്കാലത്തെയും ഏറ്റവും പ്രായംകുറഞ്ഞ മേയര്‍. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍മാരില്‍ രണ്ടാമന്‍.

  • നിയമസഭാ പ്രവേശം

1999 ല്‍ നിയമസഭയിലേക്ക് കന്നിയംഗം. നാഗ്‌പൂര്‍ വെസ്‌റ്റില്‍ നിന്ന് നിയമസഭയിലെത്തി. കോണ്‍ഗ്രസിന്‍റെ അശോക് ധവാദിനെ 9087 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു കന്നിവിജയം.

2001 ല്‍ ബിജെവൈഎമ്മിന്‍റെ ദേശീയ ഉപാധ്യക്ഷന്‍. 2004 ല്‍ വീണ്ടും നാഗ്‌പൂര്‍ വെസ്‌റ്റില്‍ നിന്ന് നിയമസഭയിലേക്ക്. ഇക്കുറി പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിന്‍റെ ദേശ്‌മുഖ് രഞ്ജിത് ബാബുവിനെ. ഭൂരിപക്ഷത്തിലും ഗണ്യമായ വര്‍ദ്ധനയുണ്ടായി. 17,610 വോട്ടുകള്‍, 99 ലേതിനെക്കാള്‍ ഏകദേശം ഇരട്ടിയോളം വോട്ടുകളുടെ വര്‍ദ്ധന.

2009 ല്‍ മണ്ഡലമൊന്ന് മാറ്റിപ്പിടിച്ചു. നാഗ്‌പൂര്‍ സൗത്ത് വെസ്‌റ്റില്‍ നിന്ന് ജനവിധി തേടിയ ഫഡ്‌നാവിസിനെ മണ്ഡലം ഇരുകയ്യും നീട്ടി സ്വീകരിച്ചു. കോണ്‍ഗ്രസിന്‍റെ വികാസ പാണ്ഡുരംഗ് താക്കറെയാണ് പരാജയപ്പെടുത്തിയത്. 2010 ല്‍ മഹാരാഷ്‌ട്ര ബിജെപിയുടെ ജനറല്‍ സെക്രട്ടറി പദത്തിലേക്ക്. 2013 ല്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷപദവും തേടിയെത്തി. ഇതോടെ ഫഡ്‌നാവിസിന്‍റെ രാഷ്‌ട്രീയ സ്വാധീനത്തിന് കൂടുതല്‍ കരുത്ത് കൈവന്നു.

ചരിത്ര നിയോഗം

2014 ഒക്‌ടോബര്‍ 31ന് തന്‍റെ നാല്‍പ്പത്തിനാലാം വയസില്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി അവരോധിക്കപ്പെടുമ്പോൾ മഹാരാഷ്‌ട്രയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന വിശേഷണവും ഫഡ്‌നാവിസ് തന്‍റെ പേരിനൊപ്പം ചേർത്തുവെച്ചു. അന്ന് മഹാരാഷ്‌ട്രയുടെ പതിനെട്ടാമത് മുഖ്യമന്ത്രിയായി ഫഡ്‌നാവിസ് അവരോധിക്കപ്പെട്ടത് ചരിത്രത്തിലേക്കായിരുന്നു. സംസ്ഥാനത്തെ ആദ്യ ബിജെപി സര്‍ക്കാരിനെ നയിക്കുക എന്ന ചരിത്ര നിയോഗം. 2014 ഒക്‌ടോബര്‍ 31 മുതല്‍ 2019 നവംബര്‍ 12 വരെ സ്ഥാനത്ത് തുടര്‍ന്നു.

കഴിഞ്ഞ 47 വര്‍ഷത്തിനിടെ അഞ്ച് കൊല്ലം തികയ്ക്കുന്ന ആദ്യ മുഖ്യമന്ത്രി എന്ന നേട്ടത്തിനും ഇതോടെ ഫഡ്‌നാവിസ് അര്‍ഹനായി. മഹാരാഷ്‌ട്രയുെട മൊത്തം ചരിത്രത്തില്‍ പൂര്‍ണ കാലാവധി തികയ്ക്കുന്ന രണ്ടാമത്തെ മുഖ്യമന്ത്രി എന്ന നേട്ടവും. നാല്‍പ്പത്തിനാലാം വയസില്‍ സംസ്ഥാനത്തെ ഏറ്റവും പ്രായകുറഞ്ഞ മുഖ്യമന്ത്രിയെന്ന പദവിയും സ്വന്തമാക്കി.

  • ഒന്നാം ഫഡ്‌നാവിസ് സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍

ഫഡ്‌നാവിസിനെ ശാന്തനായ ശ്രദ്ധാലുവും കര്‍മ്മയോഗിയും എന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വിവിധ മേഖലകളില്‍ ആഴത്തിലുള്ള അറിവ് തന്നെയാണ് ഫഡ്‌നാവിസിന്‍റെ കൈമുതല്‍. പണ്ഡിതനും ജനകീയനുമായ രാഷ്‌ട്രീയ നേതാവെന്നാണ് ഫഡ്‌നാവിസ് അറിയപ്പെടുന്നത്.

മുഖ്യമന്ത്രിയായിരുന്ന ആദ്യ അഞ്ച് വര്‍ഷം വിവിധ മേഖലകളില്‍ നിരവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ ഫഡ്‌നാവിസിനായി. മറാത്ത സംവരണം, ജല്‍യുക്തി ശിവാര്‍ ജലസംരക്ഷണ പദ്ധതി, നാഗ്‌പൂര്‍-മുംബൈ വൈജ്ഞാനിക ഇടനാഴി, കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളല്‍, മെട്രോ റെയില്‍ ശൃംഖലയുടെ വ്യാപിപ്പിക്കല്‍ തുടങ്ങി നിരവധി നേട്ടങ്ങള്‍ അദ്ദേഹം തന്‍റെ പേരിനൊപ്പം എഴുതിച്ചേര്‍ത്തു.

മറാത്ത സംവരണ പ്രക്ഷോഭം ഒന്നാം ഫഡ്‌നാവിസ് സര്‍ക്കാരിന്‍റെ നിലനില്‍പ്പിന് തന്നെ ഭീഷണി ഉയര്‍ത്തി. സംസ്ഥാന പിന്നാക്ക കമ്മിഷനെ നിയമിച്ച് കൊണ്ട് എന്നാല്‍ ഇതിനെ മറികടക്കാന്‍ ഫഡ്‌നാവിസിനായി. തൊഴിലിലും വിദ്യാഭ്യാസ മേഖലയിലും സംവരണം അംഗീകരിച്ച് നിയമവും പാസാക്കി. സാധാരണയായി കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളുന്നതിനുള്ള പണം ബാങ്കുകളുടെ അക്കൗണ്ടുകളിലേക്ക് കൈമാറുന്നതിന് പകരം കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് ആ പണം എത്തിച്ചു.

  • രണ്ടാം വട്ടം മുഖ്യമന്ത്രി

കേവലം മൂന്ന് ദിവസത്തേക്ക് മാത്രമായിരുന്നു രണ്ടാം വട്ടം ആ കിരീടം തലയിലണിഞ്ഞത്. വലിയ രാഷ്‌ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലായിരുന്നു ഫഡ്‌നാവിസ് ആ മുള്‍ക്കീരിടം മൂന്ന് ദിവസത്തേക്ക് തലയിലേറ്റിയത്. അജിത് പവാര്‍ വിഭാഗത്തിന്‍റെ നാഷണലിസ്‌റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിന്തുണയോടെയായിരുന്നു അധികാര ലബ്‌ധി. എന്നാല്‍ മൂന്ന് ദിവസത്തിനിപ്പുറം അദ്ദേഹത്തിന് രാജിവെച്ച് കളം വിടേണ്ടി വന്നു.

  • ഉപമുഖ്യമന്ത്രിയായി സ്ഥാനാരോഹണം;

വലിയ രാഷ്‌ട്രീയ കോലാഹലങ്ങള്‍ക്കൊടുവില്‍ 2022 ജൂണ്‍ മുപ്പതിന് മഹാരാഷ്‌ട്രയുടെ ഉപമുഖ്യമന്ത്രിയായി അധികാരത്തിലേക്ക്. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന്‍റെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചപ്പോഴാണ് ഉപമുഖ്യമന്ത്രി പദം കിട്ടിയത്.

  • മഹാരാഷ്‌ട്രയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഫഡ്‌നാവിസിന്‍റെ പങ്ക്

അടിസ്ഥാന സൗകര്യവികസനത്തിനാണ് ഫഡ്‌നാവിസ് മുന്‍ഗണന എന്നും നല്‍കിയത്. നഗര പുനരുത്ഥാരണം, വ്യവസായിക വളര്‍ച്ച തുടങ്ങിയവയ്ക്കും അദ്ദേഹത്തിന്‍റെ ഭരണകാലത്ത് ഊന്നല്‍ നല്‍കി. ഇതെല്ലാം മഹാരാഷ്‌ട്രയെ സാമ്പത്തിക ഹബ്ബാക്കി മാറ്റുന്നതില്‍ വലിയ പങ്ക് വഹിച്ചു.

  • പുരസ്‌കാരങ്ങള്‍

2002-2003ല്‍ അദ്ദേഹം കോമണ്‍വെല്‍ത്ത് പാര്‍ലമെന്‍ററി അസോസിയേഷന്‍റെ ഏറ്റവും മികച്ച പാര്‍ലമെന്‍റേറിയനുള്ള പുരസ്‌കാരം സ്വന്തമാക്കി. 2016 ല്‍ മികച്ച സേവനങ്ങള്‍ക്കുള്ള വിദര്‍ഭയുടെ നാഗഭൂഷണ്‍ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. അന്തരിച്ച പ്രമോദ് മഹാജന്‍റെ ഓര്‍മ്മയ്ക്കായി പൂനെയിലെ മുക്ത് ചന്ദ് ഏര്‍പ്പെടുത്തിയിട്ടുള്ള മികച്ച പാര്‍ലമെന്‍റേറിയനുള്ള പുരസ്‌കാരവും ഇദ്ദേഹത്തെ തേടിയെത്തി.

  • ചാണക്യന്‍

കുശാഗ്രബുദ്ധിയുള്ള രാഷ്‌ട്രീയക്കാരനും ശാന്തനായ മനുഷ്യനുമായ ഫഡ്‌നാവിസിനെ രാഷ്‌ട്രീയ കൗടില്യങ്ങളുടെ തമ്പുരാനായ ചാണക്യന്‍ എന്ന് പൊതുവെ വിശേഷിപ്പിക്കാറുണ്ട്. മിന്നലാക്രമണങ്ങളുടെയും തലതൊട്ടപ്പനാണ് ഫഡ്‌നാവിസ്.

  • മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലെ 'മിസ്റ്റര്‍ ക്ലീന്‍'

അഴിമതിക്കറ പുരളാത്ത രാഷ്‌ട്രീയ നേതാവെന്ന പ്രതിച്‌ഛായയാണ് ഫഡ്‌നാവിസിനുള്ളത്. ജലസേചന അഴിമതിയിലൂടെയാണ് മുന്‍ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരിനെ പുറത്താക്കാന്‍ ഫഡ്‌നാവിസിനായത്.

  • അടല്‍ബിഹാരി വാജ്‌പേയിയുടെ അഭിനന്ദനം

കേന്ദ്രത്തില്‍ അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് ഈ നേട്ടം ഫഡ്‌നാവിസിനെ തേടിയെത്തിയത്. ആ സമയത്ത് നാഗ്‌പൂരിലെ അഭിഭാഷകനായ അപ്പാ സാഹേബ് ഗതാതെയാണ് ഫഡ്‌നാവിസിനെക്കുറിച്ച് അന്നത്തെ പ്രധാനമന്ത്രിയെ ധരിപ്പിച്ചത്. തുടര്‍ന്ന് മാതൃകാ സമാജികനെ പരിചയപ്പെടാന്‍ പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചു. ഗതാതെയ്ക്കൊപ്പം ഫഡ്‌നാവിസ് ഡല്‍ഹിയിലെത്തി. കൂടിക്കാഴ്‌ചയ്ക്ക് ശേഷം വാജ്പേയ് ഫഡ്‌നാവിസിനെ വാനോളം പുകഴ്‌ത്തി. എത്ര മിടുക്കനായ മാതൃക സമാജികന്‍ എന്നായിരുന്നു അദ്ദേഹം അത്ഭുതം പ്രകടിപ്പിച്ചത്.

  • അഭിനേതാവായും തിളങ്ങിയ നേതാവ്

മുംബൈ നദീഗീതം എന്ന സംഗീത ആല്‍ബത്തില്‍ ദേവേന്ദ്ര ഫഡ്‌നാവിസും ഭാര്യ അമൃതയും അഭിനയിച്ചിട്ടുണ്ട്.

  • ഗ്രന്ഥകര്‍ത്താവ്

മറാത്തി ഭാഷയിലെഴുതിയ മൂന്ന് പുസ്‌തകങ്ങള്‍ ഫഡ്‌നാവിസിന്‍റെ പാണ്ഡിത്യം വെളിപ്പെടുത്തുന്നവയാണ്. ഇതിലൊന്ന് ബജറ്റിനെക്കുറിച്ചുള്ളതാണ്. 'ഹൗ ടു അണ്ടര്‍സ്‌റ്റാന്‍ഡ് ആന്‍ഡ് റീഡ് ദ ബജറ്റ്' എന്നതാണ് അവയിലൊന്ന്.

Also Read: അഭ്യൂഹങ്ങള്‍ക്ക് വിരാമം; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി പദത്തിലേക്ക്, ബിജെപി കോര്‍കമ്മിറ്റിയുടെ അംഗീകാരം, സത്യപ്രതിജ്ഞ നാളെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.