ചണ്ഡീഗഡ് : വിളകളുടെ താങ്ങുവില അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് വിവിധ കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് (Delhi Chalo farmers protest fifth day). ഇന്നലെ (ഫെബ്രുവരി 16) ശംഭു അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ പ്രതിഷേധക്കാര്‍ മറികടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതക ഷെല്‍ പ്രയോഗിച്ചിരുന്നു. ഷെല്ലുകള്‍ പൊട്ടിത്തെറിച്ച് നിരവധി കര്‍ഷകര്‍ക്കാണ് പരിക്കേറ്റത്.
പ്രതിഷേധം നാലുദിവസം പിന്നിടുമ്പോള്‍ ഒരു കര്‍ഷകനും പൊലീസ് ഇന്‍സ്‌പെക്‌ടര്‍ക്കും ജീവന്‍ നഷ്‌ടമായി. നിലവില്‍ ശംഭു അതിര്‍ത്തിയിലാണ് സമരം. നാളെ (ഫെബ്രുവരി 18) കേന്ദ്ര സര്‍ക്കാരുമായി അടുത്തവട്ട ചര്‍ച്ച നടക്കാനിരിക്കെ, തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കും എന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. അല്ലാത്ത പക്ഷം സമരം ഡല്‍ഹിയിലേക്ക് കൂടി വ്യാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ബിജെപി നേതാക്കളുടെ വീട് വളയും : പഞ്ചാബിലെ പ്രധാന കര്‍ഷക സംഘടനയായ ബികെയു (ഉഗ്രഹന്‍) സമരത്തില്‍ പങ്കാളിയായിട്ടുണ്ട്. ബികെയുവിന്‍റെ നേതൃത്വത്തില്‍ ഇന്ന് പഞ്ചാബിലെ ബിജെപി നേതാക്കളുടെ വീടുകള്‍ ഉപരോധിക്കും. മുന്‍ മുഖ്യമന്ത്രി ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിങ്, ബികെയു സംസ്ഥാന പ്രസിഡന്‍റ് സുനില്‍ ജാഖര്‍, കേവല്‍ ധില്ലന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുക. സംസ്ഥാനത്തെ ചില ടോളുകള്‍ സൗജന്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം ഹരിയാനയില്‍ ബികെയു (ചാരുണി) ട്രാക്‌ടര്‍ മാര്‍ച്ച് സംഘടിപ്പിക്കും.
Also Read: 'ഞങ്ങൾ പാകിസ്ഥാനിൽ നിന്നുള്ളവരല്ല': കടുപ്പിച്ച് കര്‍ഷകര്‍, ചര്‍ച്ച മൂന്നാംവട്ടവും ഫലം കണ്ടില്ല
ഇന്നലെ സമരത്തിന്‍റെ ഭാഗമായി കര്‍ഷകര്‍ ഭാരത് ബന്ദ് നടത്തിയിരുന്നു. പഞ്ചാബിനും ഹരിയാനയ്‌ക്കും പുറമെ കേരളം അടക്കം ബന്ദിന് പിന്തുണ അറിയിച്ചിരുന്നു.