ന്യൂഡല്‍ഹി : ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് നാളെയും പതിവ് പോലെ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്ത ഉച്ചയ്ക്ക് രണ്ടര വരെ ആശുപത്രിയുടെ ഒപി അടക്കമുള്ള എല്ലാ സേവനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. അയോധ്യ പ്രതിഷ്‌ഠയുമായി ബന്ധപ്പെട്ടാണ് അവധി പ്രഖ്യാപിച്ചത്.
അവശ്യ സേവന പരിധിയില്‍ വരുന്ന എയിംസിന് അവധി നല്‍കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അവധി റദ്ദാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. രോഗികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും എയിംസ് പുറത്തുവിട്ട പുതിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തീവ്രപരിചരണ വിഭാഗമടക്കമുള്ളവ പ്രവര്‍ത്തിക്കും. നാളെയാണ് അയോധ്യയിലെ പ്രതിഷ്‌ഠാ ചടങ്ങ്. ഇതോടനുബന്ധിച്ച് രാജ്യത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്‌ട്ര ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.