ETV Bharat / bharat

കേരളപെണ്ടയിൽ 21 വർഷം മുമ്പ് നക്‌സലുകൾ പൂട്ടിയ രാമ ക്ഷേത്രം വീണ്ടും തുറന്ന് സിആർപിഎഫ് ജവാന്മാർ - CRPF reopens Sukma Ram temple - CRPF REOPENS SUKMA RAM TEMPLE

ഛത്തീസ്‌ഗഡിലെ കേരളപെണ്ട ഗ്രാമത്തിൽ മാവോയിസ്‌റ്റുകൾ തകർത്തതിനെത്തുടർന്ന് 21 വർഷം മുമ്പ് അടച്ചുപൂട്ടിയ കേരളപെണ്ട ഗ്രാമത്തിലെ ക്ഷേത്രം സിആർപിഎഫ് ഉദ്യോഗസ്ഥർ വീണ്ടും തുറന്നു.

RAMJANMABHOOMI MANDIR  CHATTISGARH BASTAR  KERALAPENDA  CRPF OPENS RAM TEMPLE
CRPF Jawans Open Doors Of Ram Mandir Locked Up By Naxals 21 Years Ago In Sukma
author img

By ETV Bharat Kerala Team

Published : Apr 9, 2024, 8:07 PM IST

സുക്‌മ: ഛത്തീസ്‌ഗഡിലെ സുക്‌മ ജില്ലയിലെ ഒരു ഗ്രാമത്തിലെ നിവാസികൾ 21 വർഷമായി കേന്ദ്ര റിസർവ് പൊലീസ് സേനയുടെ (സിആർപിഎഫ്) ക്യാമ്പിന് മുന്നിൽ ശ്രീരാമന്‍റെ ക്ഷേത്രത്തിലേക്കുള്ള വാതിലുകൾ തുറക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു. നക്‌സൽ ഭീഷണിയെ തുടർന്ന് 21 വർഷം മുമ്പ് അടച്ചിട്ട കേരളപെണ്ട ഗ്രാമത്തിലെ ക്ഷേത്രം സിആർപിഎഫിൻ്റെ 74-ാം ബറ്റാലിയൻ ക്യാമ്പ് സ്ഥാപിച്ചതിനെ തുടർന്ന് സുരക്ഷാ സേന വീണ്ടും തുറന്നു. പുരാതന ക്ഷേത്രം തുറന്നതിൻ്റെ സന്തോഷത്തിലാണ് കേരളപെണ്ട നിവാസികൾ.

2023 മാർച്ച് 14 ന് കേരളപെണ്ടയ്ക്കും ലഖാപാലിനും ഇടയിൽ ഒരു പുതിയ സിആർപിഎഫ് ക്യാമ്പ് തുറന്നിരുന്നു. അതുവഴി സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആദ്യമായി പ്രാദേശിക ഗോത്രവർഗക്കാരുമായി ഇടപഴകാന്‍ അവസരം ലഭിച്ചു. അങ്ങനെയാണ് കേരളപെണ്ട ഗ്രാമത്തിൽ നാശം സംഭവിച്ച ഒരു ക്ഷേത്രം ഉണ്ടെന്നും, ഇതൊരു ചരിത്ര ക്ഷേത്രമാണെന്നും എല്ലാ വർഷവും ഇവിടെ മേള നടക്കുന്നുണ്ടെന്നും ഗ്രാമവാസികൾ സിആർപിഎഫുകാരെ അറിയിക്കുന്നത്. 2003 ൽ നക്‌സലൈറ്റുകൾ ക്ഷേത്രം തകർക്കുകയും ക്ഷേത്രത്തിലെ എല്ലാ പ്രാർഥനകളും അവർ ബലമായി നിർത്തിയെന്നും അവർ അറിയിച്ചു.

ക്ഷേത്രം പുനരുജ്ജീവിപ്പിക്കണമെന്ന് ഗ്രാമവാസികൾ സിആർപിഎഫിനോട് അഭ്യർത്ഥിച്ചു. സിആർപിഎഫ് ടീമുകളും ഗ്രാമവാസികളും ക്ഷേത്രം വൃത്തിയാക്കിയെന്നും ഇപ്പോൾ അത് ഗ്രാമവാസികൾക്ക് കൈമാറിയെന്നും സിആർപിഎഫ് 74 കോർപ്‌സിൻ്റെ കമാൻഡൻ്റ് ഹിമാൻഷു പാണ്ഡെ പറഞ്ഞു.

ഇരുപത്തിയൊന്ന് വർഷം മുമ്പാണ് കേരളപെണ്ട ഗ്രാമത്തിലെ ഈ ദേവാലയം മാവോയിസ്‌റ്റുകൾ തകർത്തത്. കൂടാതെ, ക്ഷേത്രത്തിൽ പോകരുതെന്ന് നിവാസികൾക്ക് നിർദ്ദേശവും നൽകിയിരുന്നു. 2010 ൽ മാവോയിസ്‌റ്റുകൾ പതിയിരുന്ന് ആക്രമിച്ച് 76 ജവാന്മാരുടെ ജീവൻ അപഹരിച്ച തഡ്മെറ്റ്‌ലയിൽ നിന്ന് ഏകദേശം 10 മൈൽ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ALSO READ : അയോധ്യയിൽ ഇതുവരെ ലഭിച്ചത് 25 കോടിയുടെ സംഭാവനകൾ; ദർശനം നടത്തിയത് 60 ലക്ഷം ഭക്തർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.