ETV Bharat / bharat

കുത്തക മുതലാളിമാര്‍ക്കെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ ലേഖനം ചര്‍ച്ചയാകുന്നു; വിമര്‍ശനവുമായി ബിജെപി, തിരിച്ചടിച്ച് കോണ്‍ഗ്രസ്

ഈസ്‌റ്റ് ഇന്ത്യ കമ്പനി 150 വർഷങ്ങൾക്കു മുൻപ് ഉണ്ടാക്കിയ ഭയം ആധുനിക കുത്തകകൾ വഴി രാജ്യത്ത് തിരിച്ചെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉന്നമിട്ട് രാഹുൽ ഗാന്ധി വിമര്‍ശിച്ചിരുന്നു.

RAHUL GANDHI CONGRESS  BJP  EAST INDIA COMPANY ARTICLE  രാഹുല്‍ ഗന്ധി കോണ്‍ഗ്രസ്
Representative image (Etv Bharat)
author img

By PTI

Published : Nov 7, 2024, 4:17 PM IST

ന്യൂഡല്‍ഹി: കുത്തക മുതലാളിമാര്‍ക്കെതിരെയും ഈസ്‌റ്റ് ഇന്ത്യാ കമ്പനിക്കെതിരെയുമുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ലേഖനം വലിയ രാഷ്‌ട്രീയ ചര്‍ച്ചയാകുന്നു. ഒരു ദിനപത്രത്തിലെ 'പഴയ ഈസ്‌റ്റ് ഇന്ത്യാ കമ്പനിക്ക് പകരം പുതിയ കുത്തകകൾ വരുന്നു' എന്ന രാഹുല്‍ ഗാന്ധിയുടെ ലേഖനമാണ് പുതിയ ചര്‍ച്ചയ്‌ക്ക് വഴിയൊരുക്കിയത്. ഈസ്‌റ്റ് ഇന്ത്യ കമ്പനി 150 വർഷങ്ങൾക്കു മുൻപ് ഉണ്ടാക്കിയ ഭയം ആധുനിക കുത്തകകൾ വഴി രാജ്യത്ത് തിരിച്ചെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉന്നമിട്ട് രാഹുൽ ഗാന്ധി വിമര്‍ശിച്ചിരുന്നു.

പ്രാദേശിക ഭരണാധികാരികൾക്ക് നേരെയുള്ള ഭീഷണികളിലൂടെയും ബലപ്രയോഗത്തിലൂടെയും രാജ്യത്തിന്‍റെ അധികാര ശ്രേണികളിലേക്ക് നുഴഞ്ഞുകയറി രാജ്യത്തെ നിശബ്‌ധമാക്കുകയാണ് ഈസ്‌റ്റ് ഇന്ത്യ കമ്പനി ചെയ്‌തതെന്നും ഇന്ത്യയിലെ രാജകുടുംബങ്ങള്‍ ബ്രിട്ടീഷുകാരെ പിന്തുണച്ചിരുന്നുവെന്നും രാഹുല്‍ ലേഖനത്തില്‍ വിമര്‍ശിച്ചിരുന്നു.

ഇതിനുപിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നേതാവും കേന്ദ്ര മന്ത്രിയും രാജകുടുംബാംഗവുമായ ജോതിരാദിത്യ സിന്ധ്യ രംഗത്തെത്തി, 'വിദ്വേഷം വിൽക്കുന്നവർക്ക് ഇന്ത്യയുടെ അഭിമാനത്തെയും ചരിത്രത്തെയും കുറിച്ച് പ്രഭാഷണം നടത്താൻ അവകാശമില്ല' എന്ന് രാഹുല്‍ ഗാന്ധിക്ക് മറുപടിയായി സിന്ധ്യ പറഞ്ഞു.

ഭാരതത്തിന്‍റെ സമ്പന്നമായ പൈതൃകത്തെക്കുറിച്ചും അദ്ദേഹത്തിന്‍റെ കൊളോണിയൽ ചിന്താഗതിയെക്കുറിച്ചും രാഹുൽ ഗാന്ധിയുടെ അജ്ഞത എല്ലാ പരിധികളും കടന്നിരിക്കുന്നുവെന്നും സിന്ധ്യ വിമര്‍ശിച്ചു. അതേസമയം, ബിജെപിയും രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ആരോപണങ്ങൾ ഉന്നയിക്കും മുൻപ്‌ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വസ്‌തുതകൾ പരിശോധിക്കണമെന്ന് സൊമാറ്റോ, ഹൽദിറാം, ടൈനർ, സെറോദ, ലാർസൻ ആൻഡ് ടൂബ്രോ, മഹീന്ദ്ര, എച്ച്.ഡി.എഫ്.സി. തുടങ്ങിയ ഒൻപത് ഇന്ത്യൻ കമ്പനികളുടെ മേധാവികൾ മോദിയിൽ നിന്ന്‌ ലഭിച്ച പിന്തുണയെക്കുറിച്ചുള്ള പ്രതികരണങ്ങളുടെ ദൃശ്യങ്ങള്‍ പങ്കുവച്ച് ബിജെപി വ്യക്തമാക്കി.

ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രാഹുല്‍ ഗാന്ധിയെ വിമർശിച്ചതിന് പിന്നാലെ മറുപടിയുമായി കോണ്‍ഗ്രസിന്‍റെ മാധ്യമ, പബ്ലിസിറ്റി വിഭാഗം തലവൻ പവൻ ഖേര രംഗത്തെത്തി. ബ്രിട്ടീഷ് ഭരണകാലത്ത് ഈസ്‌റ്റ് ഇന്ത് കമ്പനിയെ സിന്ധ്യയുടെ രാജകുടുംബം പിന്തുണച്ചിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

'കുത്തക മുതലാളിമാര്‍ക്കെതിരായ രാഹുൽ ഗാന്ധിയുടെ വിമര്‍ശനം സിന്ധ്യാ ജി, നിങ്ങൾ വ്യക്തിപരമായി എടുത്തു. നവാബുകളെയും രാജാക്കന്മാരെയും ഭയപ്പെടുത്തി ഇന്ത്യയെ അടിമകളാക്കി ഈ കുത്തക മുതലാളിമാരും അവരുടെ കീഴിലുള്ള രാജകുടുംബാംഗങ്ങളും ഇന്ത്യയെ കൊള്ളയടിച്ചിരുന്നു. ചരിത്രമനുസരിച്ച്, 1857ലെ സ്വാതന്ത്ര്യ സമരത്തിൽ ഗ്വാളിയോറിലെ സിന്ധ്യ കുടുംബത്തിന്‍റെ പങ്ക് സങ്കീർണ്ണമായിരുന്നു' എന്നും കോണ്‍ഗ്രസ് നേതാവ് വിമര്‍ശിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അന്ന് ഗ്വാളിയോർ ഭരണാധികാരിയായിരുന്ന ശ്രീമന്ത് ജയാജിറാവു സിന്ധ്യ ഈസ്‌റ്റ് ഇന്ത്യ കമ്പനിയെ സഹായിക്കാൻ സൈന്യത്തെ അയച്ചു, വിമതർക്കെതിരെ നടപടിയെടുത്തു. ശ്രീമന്ത് ജയജിറാവു ആ കുത്തക കോർപ്പറേഷനെ പിന്തുണച്ചതായി ചരിത്രത്തിൽ വ്യക്തമാണ്. അദ്ദേഹത്തിന്‍റെ രാജ്യസ്നേഹത്തിൽ തങ്ങൾക്ക് സംശയമില്ലെന്നും രാഹുല്‍ ഗാന്ധിയും ഇതേ കാര്യങ്ങളാണ് ഉന്നയിച്ചതെന്നും പവൻ ഖേര വ്യക്തമാക്കി.

അതേസമയം, രാജകുടുംബത്തിനെതിരെയുള്ള രാഹുൽ ഗാന്ധിയുടെ പരാമര്‍ശത്തെ രാജ്യത്തുടനീളമുള്ള രാജവംശജര്‍ അപലപിച്ചു. അടിസ്ഥാനരഹിതവും അസ്വീകാര്യവും മനഃപൂർവം വസ്‌തുതകളെ തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങളാണിതെന്ന് അവര്‍ പ്രസ്‌താവനയില്‍ വ്യക്തമാക്കി. രാജകുടുംബാംഗവും രാജസ്ഥാൻ ഉപമുഖ്യമന്ത്രിയുമായ ദിയാ കുമാരിയും രാഹുലിന്‍റെ ആരോപണങ്ങള്‍ നിരസിക്കുകയും അദ്ദേഹത്തിന്‍റെ വാദങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്‌തു.

'ഇന്ത്യയിലെ പഴയ രാജകുടുംബങ്ങളെ അപകീർത്തിപ്പെടുത്താനുള്ള രാഹുൽ ഗാന്ധിയുടെ ശ്രമത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. ഈ കുടുംബങ്ങളുടെ പരമമായ ത്യാഗം കൊണ്ടാണ് ഒരു സമഗ്ര ഇന്ത്യ എന്ന സ്വപ്‌നം സാധ്യമായത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ തീർത്തും അംഗീകരിക്കാനാവില്ല,' എന്ന് കുമാരി പറഞ്ഞു.

Read Also: രാഹുല്‍ ഗാന്ധിയുടെ ജാതിയും മതവും പുറത്തുവിടണമെന്ന് ബിജെപി എംഎൽഎ; രാഹുലിന്‍റെ ജാതി ഇന്ത്യയുടെ ജാതിയെന്ന് തിരിച്ചടിച്ച് കോൺഗ്രസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.