ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്‍റെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അടുത്താഴ്‌ച തുടക്കമാകും. വ്യത്യസ്‌ത പ്രായത്തിലുള്ളവരെ പരിപാടിയുടെ ഭാഗമാക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. ബോര്‍ഡുകളും മറ്റ് പരസ്യ വസ്‌തുക്കള്‍ക്കുമായി രണ്ട് വന്‍കിട കമ്പനികളുമായി ധാരണയിലെത്തിയിട്ടുണ്ട് (Congress).
ഇക്കുറി ആദ്യമായി മാധ്യമ തന്ത്രങ്ങളിലും പാര്‍ട്ടി പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തും. ബിജെപിയുടെ കേന്ദ്രീകൃത മാധ്യമപ്രചാരണങ്ങള്‍ക്ക് ബദലായാണ് ഇത്തരമൊരു നീക്കം. പ്രാദേശിക തലത്തിലുള്ള പ്രചാരണങ്ങള്‍ക്കാകും കൂടുതല്‍ ഊന്നല്‍ നല്‍കുക (Lok Sabha Polls).
കര്‍ഷകര്‍ക്ക് ചുരുങ്ങിയ താങ്ങുവില നിയമപരമാക്കുന്ന വാഗ്‌ദാനം അടങ്ങിയ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിക്കും. നേരത്തെ കര്‍ഷകര്‍ ദില്ലി ചലോ പ്രക്ഷോഭവുമായി രംഗത്ത് എത്തിയപ്പോള്‍, തങ്ങള്‍ അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ക്ക് ചുരുങ്ങിയ താങ്ങുവില പ്രഖ്യാപനമുണ്ടാകുമെന്ന് കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയിരുന്നു. കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും പ്രത്യേക ഊന്നല്‍ നല്‍കിയാണ് കോണ്‍ഗ്രസ് തങ്ങളുടെ പ്രകടന പത്രിക തയാറാക്കിയിട്ടുള്ളത്. രാഹുല്‍ ഗാന്ധിയുടെ ജിത്തനി അബാദി ഉത്തന ഹഖ് എന്ന മുദ്രാവാക്യത്തിലൂന്നിയാണ് പ്രകടന പത്രിക (manifesto committee).
അധികാരത്തിലെത്തിയാല്‍ രാജ്യമെമ്പാടുമായി ജാതി സെന്‍സസ് സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ് ഉറപ്പ് നല്‍കുന്നു. ഇത് വിവിധ വിഭാഗങ്ങള്‍ക്കുള്ള നയരൂപീകരണത്തിന് സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്.
പാര്‍ട്ടിയുടെ പ്രകടന പത്രിക യോഗം ഈ മാസം നാലിന് നടക്കും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഒരു ലക്ഷം ബൂത്ത് തല ഏജന്‍റുമാരെ നിയോഗിച്ച് കഴിഞ്ഞു. ഏപ്രില്‍ -മെയ് മാസങ്ങളിലാകും തെരഞ്ഞെടുപ്പ്. ബിജെപിയെ നേരിടാനായി രൂപീകരിച്ച 28 രാഷ്‌ട്രീയ കക്ഷികളുടെ സഖ്യമായ ഇന്ത്യ മുന്നണി രാജ്യത്തെ രാഷ്‌ട്രീയഭൂമികയില്‍ നിര്‍ണായക മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് വിലയിരുത്തുന്നത്.
അതേസമയം മുന്നണി ഇതുവരെ തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 2019ല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം 303 സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും കൂടി 52 സീറ്റുകള്‍ നേടാനേ സാധിച്ചുള്ളൂ.
Also Read:ഹമീർപൂരിൽ കോൺഗ്രസും പ്രാദേശിക എംഎൽഎയുടെ അനുയായികളും തമ്മിൽ ഏറ്റുമുട്ടി