ETV Bharat / bharat

പൊലീസുകാര്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി പരാതി, അമ്മയ്ക്ക് നേരെയും അതിക്രമം - ബലാത്സംഗം

ഒരുസംഘം പൊലീസുകാര്‍ പെണ്‍കുട്ടിയെയും അമ്മയെയും അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി.

Etv Bharat
Etv Bharat
author img

By ETV Bharat Kerala Team

Published : Mar 5, 2024, 10:16 PM IST

അമേത്തി: പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ഒരു പറ്റം പൊലീസുകാര്‍ ശ്രമിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ജാമോ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പരാതി. പെണ്‍കുട്ടിയുടെ അമ്മയെയും സംഘം അപമാനിച്ചെന്ന് പരാതിയുണ്ട്(police officers).

എസ്എച്ച്ഒയും ചില പൊലീസുകാരും തന്‍റെ വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെന്ന് അമേത്തി പൊലീസ് സൂപ്രണ്ട് അനൂപ് കുമാര്‍ സിങ് പറഞ്ഞു. പൊലീസുകാര്‍ തന്‍റെ വസ്‌ത്രം വലിച്ച് കീറിയതായും അശ്ലീല പ്രകടനങ്ങള്‍ നടത്തിയതായും പരാതിക്കാരി പറയുന്നു. തന്‍റെ മകളെ ബലാത്സംഗം ചെയ്യാനും ശ്രമിച്ചു. സംഭവത്തിനിടെ പൊലീസുകാര്‍ തന്‍റെ ഫോണും പിടിച്ചെടുത്തെന്ന് അവര്‍ ആരോപിച്ചു(girl rape).

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഗൗരിഗഞ്ച് സിഐ മയാങ്ക് ദ്വിവേദിയെ ചുമതലപ്പെടുത്തിയതായും പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി(mom assaulted).

ഒച്ചവച്ച് സഹായം അഭ്യര്‍ത്ഥിച്ചതോടെ നാട്ടുകാരെത്തിയാണ് അമ്മയെയും മകളെയും രക്ഷപ്പെടുത്തിയത്. നാട്ടുകാരെത്തിയപ്പോഴേക്കും പൊലീസുകാര്‍ രക്ഷപ്പെട്ടു. ഇന്‍സ്‌പെക്‌ടറുടെ തൊപ്പി വീട്ടിലായിപ്പോയി. പിന്നീട് ആക്രമണത്തിനിരയായ സ്‌ത്രീ ഈ തൊപ്പിയുമായാണ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

തിങ്കളാഴ്‌ച രാത്രി പതിനൊന്ന് മണിയോടെയാണ സംഭവമുണ്ടായത്. പെണ്‍കുട്ടിയുടെ പിതാവ് വീട്ടിലുണ്ടായിരുന്നില്ല. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് എസ് പി അറിയിച്ചു.

Also Read: സ്‌പാനിഷ് വനിതയെ പീഡിപ്പിച്ചവര്‍ അറസ്‌റ്റില്‍; അതിജീവിതയ്ക്ക് പിന്തുണ നല്‍കിയതിന് നന്ദി പറഞ്ഞ് സ്‌പാനിഷ് നയതന്ത്രകാര്യാലയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.