ETV Bharat / bharat

'നരേന്ദ്ര മോദിജിക്ക് നന്ദി'; നിതീഷ്‌ കുമാറിന്‍റെ മോദി സ്‌തുതി, ഇന്ത്യ മുന്നണിയില്‍ ആശങ്ക - Bharat Ratna To Karpoori Thakur

കര്‍പൂരി ഠാക്കൂറിന് ഭാരത് രത്‌ന നല്‍കിയതിനെ കുറിച്ച് എക്‌സില്‍ പോസ്റ്റിട്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്ക് നന്ദി എന്നും പോസ്റ്റില്‍ കുറിച്ചും. കുടുംബ രാഷ്‌ട്രീയത്തിലും വിമര്‍ശനം.

Nitish Kumar Thanked PM  മോദിക്ക് നിതീഷ്‌ കുമാറിന്‍റെ നന്ദി  Bharat Ratna To Karpoori Thakur  നിതീഷ്‌ കുമാര്‍ എക്‌സ് പോസ്റ്റ്
Bharat Ratna To Karpoori Thakur; Bihar CM Thanked To Center
author img

By ETV Bharat Kerala Team

Published : Jan 24, 2024, 9:03 PM IST

Updated : Jan 24, 2024, 10:44 PM IST

പട്‌ന: പിന്നാക്ക വിഭാഗങ്ങള്‍ക്കായി പോരാടിയ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പൂരി ഠാക്കൂറിന് രാജ്യത്തെ പരമോന്നത ബഹുമതിയായ 'ഭാരത് രത്ന' നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍. വര്‍ഷങ്ങളായുള്ള ആവശ്യമാണ് സാക്ഷാത്‌കരിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും നിതീഷ്‌ കുമാര്‍ എക്‌സില്‍ കുറിച്ചു (Bihar CM Nitish Kumar).

  • पूर्व मुख्यमंत्री और महान समाजवादी नेता स्व॰ कर्पूरी ठाकुर जी को देश का सर्वोच्च सम्मान ‘भारत रत्न’ दिया जाना हार्दिक प्रसन्नता का विषय है। केंद्र सरकार का यह अच्छा निर्णय है। स्व॰ कर्पूरी ठाकुर जी को उनकी 100वीं जयंती पर दिया जाने वाला यह सर्वोच्च सम्मान दलितों, वंचितों और…

    — Nitish Kumar (@NitishKumar) January 23, 2024 " class="align-text-top noRightClick twitterSection" data=" ">

ഈ കൊട്ട് ലാലുവിനോ? കോണ്‍ഗ്രസിനോ? കുടുംബാംഗങ്ങളെ രാഷ്‌ട്രീയത്തില്‍ വളര്‍ത്തിയെടുക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലാത്ത നേതാവായിരുന്നു കര്‍പൂരി ഠാക്കൂറെന്ന് മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ മാതൃകയാണ് താന്‍ പിന്തുടരുന്നത്. എന്നാല്‍ ഇന്ന് പല പാര്‍ട്ടികളിലും കുടുംബാധിപത്യമാണ് കാണുന്നത്. കുടുംബാംഗങ്ങളെ പാര്‍ട്ടി നേതാക്കളാക്കാനുള്ള ശ്രമങ്ങളാണ് കാണുന്നതെന്നും നിതീഷ്‌ കുമാര്‍ കുറ്റപ്പെടുത്തി. മാത്രമല്ല താന്‍ ഒരിക്കലും എന്‍റെ കുടുംബത്തെ രാഷ്‌ട്രീയത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു (Nitish Kumar Thanked PM ).

  • मुझे इस बात की बहुत प्रसन्नता हो रही है कि भारत सरकार ने समाजिक न्याय के पुरोधा महान जननायक कर्पूरी ठाकुर जी को भारत रत्न से सम्मानित करने का निर्णय लिया है। उनकी जन्म-शताब्दी के अवसर पर यह निर्णय देशवासियों को गौरवान्वित करने वाला है। पिछड़ों और वंचितों के उत्थान के लिए कर्पूरी… pic.twitter.com/hRkhAjfNH3

    — Narendra Modi (@narendramodi) January 23, 2024 " class="align-text-top noRightClick twitterSection" data=" ">

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി: സംസ്ഥാനത്ത് 2007 മുതല്‍ മാറി വരുന്ന സര്‍ക്കാറുകള്‍ ജനനായകന്‍ കര്‍പൂരി ഠാക്കൂറിന് ഭാരത് രത്‌ന പുരസ്‌കാരം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ലഭിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ പറഞ്ഞു. അതിനിടെ കോണ്‍ഗ്രസ് സര്‍ക്കാരും ഭരണത്തിലുണ്ടായിരുന്നു. ഏത് സര്‍ക്കാര്‍ ആയിരുന്നാലും ഇത്രയും കാലം തന്‍റെ ആവശ്യം അംഗീകരിച്ചിരുന്നില്ല (Bihar CM Thanked To Center).

എന്നാലിപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കര്‍പൂരി ഠാക്കൂറിന് ഭാരത് രത്‌ന പുരസ്‌കാരം ലഭ്യമാക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രിക്ക് താന്‍ നന്ദി രേഖപ്പെടുത്തുകയാണ്. ഇത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു (Bharat Ratna To Karpoori Thakur).

നിതീഷ്‌ കുമാറിന്‍റെ എക്‌സിലെ പോസ്റ്റ്: 'മുന്‍ മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ അന്തരിച്ച കര്‍പൂരി ഠാക്കൂറിന് രാജ്യത്തെ പരമോന്നത ബഹുമതിയായ 'ഭാരത്‌ രത്‌ന' നല്‍കിയതില്‍ സന്തോഷമുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ നല്ല തീരുമാനങ്ങളിലൊന്നാണിത്. കര്‍പൂരി ഠാക്കൂറിന്‍റെ നൂറാം ജന്മവാര്‍ഷികത്തില്‍ നല്‍കുന്ന ഈ പരമോന്നത ബഹുമതി ദലിതര്‍ക്കും സമൂഹത്തിലെ നിര്‍ധനര്‍ക്കും ഇടയില്‍ വൈകാരിക സമീപനമുണ്ടാക്കും. വര്‍ഷങ്ങളായുള്ള ആവശ്യം ഇന്ന് പൂര്‍ത്തീകരിച്ചു. ഇതിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്ക് നന്ദി' എന്നുമാണ് മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ എക്‌സില്‍ കുറിച്ചത്.

മുഖ്യമന്ത്രിക്കെതിരെ ജിതൻ റാം മാഞ്ചി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനെതിരെ വിമര്‍ശനവുമായി എച്ച്എഎം പാർട്ടി നേതാവ് ജിതൻ റാം മാഞ്ചി. ബിഹാറില്‍ നിതീഷ്‌ കുമാര്‍ സര്‍ക്കാര്‍ വീഴുമെന്നും അദ്ദേഹം. നിതീഷ്‌ കുമാറിന്‍റെ ഇന്ത്യ സഖ്യത്തോടുള്ള അതൃപ്‌തിയും ആര്‍ജെഡിയുമായുള്ള തര്‍ക്കത്തിനും പിന്നാലെയാണ് ജിതന്‍ റാം മാഞ്ചിയുടെ പ്രതികരണം. വോട്ടേഴ്‌സ് ഡേയായ ജനുവരി 25ന് ശേഷം സ്ഥിതി അറിയാമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ബീഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി താക്കൂറിന്‌ ഭാരതരത്‌ന; മരണാനന്തര ബഹുമതിയെന്ന് കേന്ദ്രം

Last Updated : Jan 24, 2024, 10:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.