ETV Bharat / bharat

ക്രിക്കറ്റ് കളിക്കിടെ തര്‍ക്കം ; ഏറ്റുമുട്ടലില്‍ യുവാവിന് ദാരുണാന്ത്യം

ക്രിക്കറ്റ് കളിക്കിടെ ബോള്‍ മൈതാനത്തേക്ക് പോയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്

Fighting over cricket dispute  Youth beaten to death  Cricket dispute  murder
clash between two groups over dispute over playing cricket in roorkee, one died
author img

By ETV Bharat Kerala Team

Published : Mar 18, 2024, 10:20 PM IST

റൂർക്കി : ക്രിക്കറ്റ് കളിക്കിടെ ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ നടന്ന സംഘര്‍ഷത്തില്‍ യുവാവ് മരിച്ചു. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഹരിദ്വാറിലെ റൂർക്കിയിലാണ് സംഭവം. പത്ത് ദിവസം മുമ്പ് നടന്ന കളിയുടെ പേരിലാണ് ഇരുവിഭാഗവും ഇന്നലെ (17-03-2024) ഏറ്റുമുട്ടിയത്.

പൊലീസ് പറയുന്നതനുസരിച്ച്, റൂർക്കി ഗംഗനഹർ കോട്‌വാലി പ്രദേശത്തെ പനിയാല ഗ്രാമവാസിയായ സദ്ദാം ഗ്രാമത്തിലെ വയലിൽ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു. കളിക്കിടെ പന്ത് സമീപത്തെ മൈതാനത്തേക്ക് പോയി. പന്ത് എടുക്കാൻ സദ്ദാം ചെന്നപ്പോൾ ഫാം ഉടമ ഇയാളെ മർദിച്ചു. ഇതിന് പിന്നാലെയാണ് പ്രശ്‌നം ഉടലെടുത്തത്. എന്നാല്‍ അന്ന് രംഗം ശാന്തമാക്കിയിരുന്നു.

എന്നാൽ ഞായറാഴ്‌ച രാത്രി റംസാനിലെ തറാവീഹ് നമസ്‌കാരത്തിനിടെ ഇരുവിഭാഗവും വീണ്ടും ഏറ്റുമുട്ടി. ആയുധങ്ങൾ ഉപയോഗിച്ച് ഇരുവിഭാഗവും പരസ്‌പരം ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഏറ്റുമുട്ടലിൽ അഞ്ച് പേർക്ക് പരിക്കേറ്റു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ സദ്ദാം മരിച്ചു.

Also Read : അവിഹിത ബന്ധം: ഡ്രൈവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് കോഴിഫാം ഉടമ

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ഈദിന് ശേഷം സദ്ദാമിന്‍റെ വിവാഹം നടക്കേണ്ടതായിരുന്നു. വിഷയം അന്വേഷിച്ചുവരികയാണെന്നും മുൻകരുതലായി ഗ്രാമത്തിൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും കോട്വാലി ഇൻസ്പെക്‌ടര്‍ ഇൻ ചാർജ് ഗോവിന്ദ് കുമാർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.