തൃശൂര്‍: ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിലെ കേന്ദ്ര അവഗണനക്കെതിരെ മന്ത്രി കെ രാജൻ. കേന്ദ്രം ഒരു രൂപ പോലും സഹായം നൽകിയില്ലെങ്കിലും ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതരെ കേരളം ഭരണ പ്രതിപക്ഷ വേര്‍തിരിവില്ലാതെ ഒരേ മനസോടെ ചേർത്തുനിർത്തുമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. എല്ലാവരെയും പുനരധിവസിപ്പിക്കാൻ വേണ്ടതെല്ലാം കേരള സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സഹായം ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ടോ എന്ന് പലരും ചോദിക്കുന്നുണ്ട്. ഇന്ത്യയില്‍ ജീവിക്കുന്ന പൗരന് അതിനുള്ള അവകാശമില്ലേ എന്നും മന്ത്രി വിമര്‍ശിച്ചു. ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിൽ സഹായം നൽകാനാവില്ലെന്ന ആഭ്യന്ത്ര മന്ത്രി അമിത് ഷായുടെ നിലപാടിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് ദുരന്ത സഹായം വൈകുന്നതില്‍ കേന്ദ്രം കേരളത്തെ പഴിചാരിയ സാഹചര്യത്തിലാണ് വിമര്‍ശനം. പ്രിയങ്ക ഗാന്ധി നേരിട്ട് കണ്ട് സമ്ര്‍പ്പിച്ച നിവേദനത്തിന് അമിത് ഷാ നല്‍കിയ മറുപടിയിലാണ് കേരളത്തെ വിമര്‍ശിച്ചിട്ടുള്ളത്.
സംസ്ഥാനം വിശദ നിവേദനം നല്‍കിയത് നവംബർ 13ന് മാത്രമെന്ന് അദ്ദേഹം ആവർത്തിച്ചു. വയനാട് ദുരന്തത്തിൽ റിപ്പോർട്ട് നല്‌കുന്നതിൽ കേരളം വലിയ താമസം വരുത്തി. പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും മൂന്നരമാസം വൈകിച്ചു. ദുരന്ത സമയത്ത് കേരളത്തിന് എല്ലാ സഹായവും നല്‍കി. കേരളത്തിന് ഉചിതമായ സഹായം നല്‍കുമെന്നും അമിത് ഷായുടെ മറുപടിയില്‍ പറയുന്നു.
സഹായം ആവശ്യപ്പെട്ട് നിവേദനം നൽകാൻ വൈകിയെന്നും നവംബർ 13നാണ് നിവേദനം ലഭിച്ചതെന്നുമാണ് കേന്ദ്രം പറയുന്നത്. എന്നാൽ കേരളം നിവേദനം സമർപ്പിച്ചത് ആഗസ്റ്റ് 17നാണ്. എംപി മാർ ഒപ്പിട്ട് നൽകിയ നിവേദനത്തിൽ ധനസഹായം നൽകില്ലെന്ന് കേന്ദ്രം ആവർത്തിക്കുകയാണെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേരളം ആവശ്യങ്ങളുന്നയിച്ച് നിവേദനം നൽകിയതിന് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽകണ്ട് ആവശ്യങ്ങൾ അറിയിച്ചു. ഇത് പരിശോധിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. അതിന് ശേഷം ദേശീയ ദുരന്ത നിവാരണ അതോറിറ്റി കേരളത്തിന് അയച്ച് എല്ലാ കത്തിലും ഇക്കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്നാണ് അറിയിച്ചിരുന്നത്. അതിനര്‍ഥം അവിടെയൊരു മെമ്മോറാൻഡം ഉണ്ടെന്നാണല്ലോ എന്നും മന്ത്രി െക രാജൻ മാധ്യമങ്ങളോട് പറഞ്ഞു.
1202 കോടിയുടെ നഷ്‌ടമുണ്ടായ കേരളത്തിന് കേന്ദ്രത്തിൽ നിന്നും അധിക സഹായം ആവശ്യപ്പെട്ടിരുന്നു. തൃപുരക്കും കര്‍ണാടകക്കും തമിഴ്‌നാടിനും നല്‍കിയത് പോലെ കേരളത്തിന് അഡിഷണല്‍ അസിസ്‌റ്റൻസ് കൊടുക്കണമെന്ന് കോടതി തന്നെ പറഞ്ഞിട്ടും ഈ നാല് മാസക്കാലമായി അതിനെക്കുറിച്ച് ഒരു നിര്‍ദേശവുമില്ല.
ചൂരൽമല-മുണ്ടക്കൈ ദുരന്തം എൽ-3 പ്രകാരം ഡിസാസ്‌റ്റർ ഓഫ് സിവിയർ നേച്ചറിൽ(ദേശീയ തലത്തിൽ) പെടുത്തണം, മേപ്പാടിയിലെ 10,11, 12 വാർഡുകളിലെ ദുരന്തബാധിതരായ ആളുകളുടെ കടങ്ങൾ എഴുതിത്തള്ളണം എന്നീ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിരുന്നത്. എന്നാൽ നിവേദനം നൽകി നാലുമസമായിട്ടും കേന്ദ്രത്തിൽ നിന്നും മറുപടിയില്ല.
കേരള ബാങ്കിലെ കടങ്ങൾ എഴുതി തള്ളാനാണ് സംസ്ഥാനത്തിന് അധികാരമുള്ളത്. സംസ്ഥാനതല ബാങ്കിങ്ങ് കമ്മിറ്റിയിൽ കടങ്ങൾ എഴുതിതള്ളാനുള്ള വിഷയം അവതരിപ്പിച്ചിരുന്നു. കേരള ബാങ്കിലെ ആറ് കോടി രൂപ കടവും ഇതിനകം സംസ്ഥാന സർക്കാർ എഴുതിത്തള്ളിയെന്നു കെ രാജൽ അറിയിച്ചു.
ദുരന്തനിവാരണ നിയമം 2005 പ്രകാരം ദേശ സാത്കൃത ബാങ്കുകളിലെ കടങ്ങൾ എഴുതിത്തള്ളാനുള്ള അധികാരം ദുരന്ത നിവാരണ അതോറിറ്റിക്കാണ്. അധികാരമുപയോഗിച്ച് കേന്ദ്ര സർക്കാർ ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം ഇതുവരെ അതിന് തയാറായിട്ടില്ലെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
കേരളത്തിന് ചെയ്യാൻ കഴിയുന്ന എല്ലാം ചെയ്‌തു. കേരള ബാങ്കിൻ്റെ കടങ്ങള്‍ എഴുതിത്തള്ളി. ബാക്കിയുള്ളത് കേന്ദ്രത്തിന് മാത്രം തീരിമാനമെടുക്കേണ്ട ബാങ്ക് കടങ്ങളാണ്. സെക്‌ഷൻ 13 പ്രകാരം കടങ്ങള്‍ എഴുതിത്തള്ളാൻ അവസരമുണ്ടായിരുന്നിട്ടും കേന്ദ്രം അത് ചെയ്‌തില്ല. 1202 കോടിയുടെ നഷ്‌ടമുണ്ടായ കേരളത്തെ അവഗണിച്ചു.
അതേസമയം ദുരിത ബാധിതര്‍ക്കുനേരെയുള്ള അവഗണനയെ നിശിതമായി വിമര്‍ശിച്ച് പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയിട്ടുണ്ട്. ദുരന്തമുഖത്ത് കേന്ദ്രം രാഷ്‌ട്രീയം കളിക്കുകയാണെന്നാണ് പ്രിയങ്കാ ഗാന്ധി എക്‌സില്‍ കുറിച്ചത്.
Disasters should not be about politics. Efforts to support the victims of such disasters must prioritise humanity and compassion.
— Priyanka Gandhi Vadra (@priyankagandhi) December 6, 2024
The people of Wayanad are looking towards the State and Central Governments with hope, they don’t need excuses, they need urgent help to be able to… pic.twitter.com/LY56TreGcg
Read More: ബലാത്സംഗ കേസില്‍ സിദ്ദിഖിന്‍റെ അറസ്‌റ്റ് രേഖപ്പെടുത്തി