ETV Bharat / bharat

സ്ഥലംമാറ്റം ഒരേ നിറമുള്ള 'ലിപ്‌സ്‌റ്റിക്' ധരിച്ചതിനെന്ന് ദഫേദാർ; ആരോപണങ്ങൾ നിഷേധിച്ച് മേയറുടെ ഓഫിസ് - Chennai Mayor Lipstick Controversy

ദഫേദാർ മാധവിക്കെതിരെ നടപടിയെടുത്തത് കൃത്യമായി ജോലിക്ക് ഹാജരാകാത്തതിനെ തുടര്‍ന്നെന്ന് ചെന്നൈ മേയറുടെ ഓഫിസ്.

CHENNAI MAYOR PRIYA CONTRAVERSY  MAYOR SECRETARY MADHAVI TRANSFER  CHENNAI DAFADAR TRANSFER LIPSTICK  ALLEGATIONS IN LIPSTICK CONTRAVERSY
Chennai Mayor's Office Embroils in Lipstick Controversy (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 25, 2024, 8:53 PM IST

ചെന്നൈ: ചെന്നൈ മേയർ പ്രിയക്കെതിരെ സ്ഥലം മാറ്റം നടപടിക്ക് വിധേയയായ ദഫേദാർ മാധവി. ഒരേ നിറത്തിലുള്ള ലിപ്‌സ്‌റ്റിക് ധരിച്ചതിനാണ് സ്ഥലം മാറ്റിയതെന്നാണ് മാധവി ഇടിവി ഭാരതിനോട് പ്രതികരിച്ചിരിക്കുന്നത്. സ്ഥലം മാറ്റം തന്നോടുള്ള പ്രതികാര നടപടിയാണെന്നും മാധവി പറഞ്ഞു.

പ്രിയയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന മാധവിയെ (വയസ് 50) കഴിഞ്ഞ മാസം മണാലി റീജിയണൽ ഓഫീസിലേക്ക് സ്ഥലം മാറ്റിയിരുന്നു. കൃത്യമായി ജോലിക്ക് ഹാജരാകാത്തതിനെ തുടർന്നാണ് സ്ഥലം മാറ്റം എന്നാണ് മേയറുടെ ഓഫിസ് നല്‍കുന്ന വിവരം. എന്നാൽ യഥാർഥ കാരണം അതല്ലെന്നാണ് മേധാവി പറയുന്നത്.

സ്ഥലംമാറ്റം സംബന്ധിച്ച് മേയറുടെ ഓഫീസിൽ നിന്ന് നൽകിയ മെമ്മോയിൽ 5 ചോദ്യങ്ങളാണുണ്ടായിരുന്നത്. ഇവക്ക് കൃത്യമായി മറുപടി നൽകിയിരുന്നു. കാലിന് പൊട്ടലുണ്ടായതിനാൽ ആഗസ്‌റ്റ് ആറിന് കൃത്യസമയത്ത് ജോലിക്ക് ഏത്താന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരുന്നെന്നും മാധവി പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇതിനിടെ മേയറുടെ പേഴ്‌സണൽ അസിസ്‌റ്റൻ്റ് മേയറുടെ അതെ നിറത്തിലുള്ള ലിപ്‌സ്‌റ്റിക് ധരിക്കരുതെന്ന് തന്നോട് ആവശ്യപ്പെട്ടു. ഓഫീസിൽ ജോലി ചെയ്യുന്ന മറ്റുള്ളവരുമായി സംസാരിക്കരുതെന്നും അവധി ദിവസങ്ങളിൽ ആരുമായും പുറത്ത് പോകരുതെന്നും പറഞ്ഞു. എന്നാൽ തന്‍റെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടരുതെന്ന് മറുപടി നൽകി. ഇതാണ് സ്ഥലമാറ്റത്തിലേക്ക് നയിച്ചതെന്നാണ് മാധവി ആരോപിക്കുന്നത്.

മുൻപ് ചെന്നൈ കോർപ്പറേഷൻ സംഘടിപ്പിച്ച വനിതാദിന പരിപാടിയിൽ പങ്കെടുത്തിനും മേയർ തന്നെ ശാസിച്ചിട്ടുണ്ട്. മേലുദ്യോഗസ്ഥരുടെ ഉത്തരവ് അവഗണിച്ചുവെന്നും തനിക്കെതിരെ പരാതിയുണ്ട്. പരാതിയുടെ വിശദംശങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ മേയറുടെ ഓഫീസ് ഇതുവരെ തയ്യാറായിട്ടില്ല. സിംഗിൾ പാരന്‍റ് ആയ തനിക്ക് നൽകിയ സ്ഥലം മാറ്റം ഇതിന്‍റെയൊക്കെ തുടർച്ചയാണെന്നും മാധവി പറഞ്ഞു.

അതേസമയം ലിപ്‌സ്‌റ്റിക്ക് ധരിച്ചതിനും സ്ഥലം മാറ്റവുമായി ബന്ധമില്ലെന്നും മാധവി സ്ഥിരമായി ജോലിക്ക് വരാത്തതിനാലാണ് സ്ഥലം മാറ്റിയതെന്നുമാണ് മേയറുടെ ഓഫീസ് നൽകുന്ന വിശദീകരണം. തമിഴ്‌നാട്ടിലെ ആദ്യ വനിത ദഫദാറാണ് മാധവി. അതേസമയം താര ചെറിയാനും കാമാക്ഷി ജയരാമനും ശേഷം ചെന്നൈയുടെ മേയറാവുന്ന മൂന്നാമത്തെ വനിതയാണ് പ്രിയ.

Also Read:ഉദ്വേഗം നിറഞ്ഞ 72 ദിനങ്ങള്‍, അര്‍ജുന് ചുറ്റും വലംവച്ച് തെരച്ചിലുകാര്‍; ഗംഗാവലി പുഴയില്‍ ഇനിയും കാണാമറയത്ത് രണ്ട് പേര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.