അലിഗഡ്: യോഗ പരിശീലനത്തിന് പതഞ്ജലി യോഗപീഠത്തിന്‍റെ അക്കൗണ്ടിലേക്ക് പണം നല്‍കിയവര്‍ കബളിപ്പിക്കപ്പെട്ടതായി പരാതി. ഓണ്‍ലൈനായി അക്കൗണ്ടിലേക്ക് പണം നല്‍കിയ രണ്ട് പേരാണ് തട്ടിപ്പിനിരയായത്. സംഭവത്തില്‍ പതഞ്ജലി യോഗപീഠം ജനറൽ സെക്രട്ടറി ആചാര്യ ബാലകൃഷ്‌ണ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു.
അഖില ഭാരത ഹിന്ദു മഹാസഭയുടെ ദേശീയ വക്താവ് അശോക് കുമാർ പാണ്ഡെ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സപ്‌തദിന പതഞ്ജലി യോഗ ക്യാമ്പിന് വേണ്ടിയാണ് അക്കൗണ്ടിലേക്ക് പണം കൈമാറിയതെന്നാണ് അശോക് കുമാര്‍ പാണ്ഡെ പറയുന്നത്. ഓണ്‍ലൈനില്‍ നിന്നും ലഭിച്ച നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ പതഞ്ജലി യോഗപീഠത്തിലെ ഡോ.പങ്കജ് ഗുപ്‌തയാണ് സംസാരിച്ചതെന്നും പണം അക്കൗണ്ടിലേക്ക് കൈമാറാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിക്കാരന്‍ പറയുന്നു.
ഫോണിലൂടെ ലഭിച്ച നിര്‍ദേശത്തെ തുടര്‍ന്നാണ് പണം കൈമാറിയത്. പണം നല്‍കിയതിന് ശേഷം വീണ്ടും പണം നല്‍കാന്‍ സന്ദേശം ലഭിച്ചു. ഇതോടെ സംശയം തോന്നിയ പരാതിക്കാരന്‍ മറ്റൊരു നമ്പറില്‍ ബന്ധപ്പെട്ടു. എന്നാല്‍ പ്രതികരണമൊന്നും ഉണ്ടായില്ലെന്നും ഇതോടെ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ നമ്പറായ 1930ല്‍ വിവരം അറിയിക്കുകയായിരുന്നുവെന്നും അശോക് കുമാർ പാണ്ഡെ പറഞ്ഞു.
അതേസമയം തട്ടിപ്പ് സംബന്ധിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നാണ് ആചാര്യ ബാലകൃഷ്‌ണ പറയുന്നത്. സംഭവത്തില്‍ അലിഗഡ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Also Read: പതഞ്ജലി സോൻ പാപ്‌ഡിയ്‌ക്ക് ഗുണനിലവാരമില്ല; കമ്പനി മാനേജർ ഉള്‍പ്പടെ 3 പേര്‍ക്ക് തടവ് ശിക്ഷ