ETV Bharat / bharat

നായിഡുവിന്‍റെ സത്യപ്രതിജ്ഞയ്‌ക്ക് 14 ഏക്കറിൽ വേദി, അഞ്ച് പ്രത്യേക ഗാലറികൾ; മോദി പങ്കെടുക്കും - CHANDRABABU NAIDU OATH TAKING

ജൂൺ 12ന് രാവിലെ 11.27ന് ആണ് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്യുക. സത്യപ്രതിജ്ഞ ചടങ്ങ് ഗണ്ണവാരം മണ്ഡലത്തിൽ വെച്ച്.

CHANDRABABU NAIDU  ചന്ദ്രബാബു നായിഡു  ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി  CHANDRABABU WILL TAKE OATH AS AP CM
Chandrababu Naidu (Chandrababu Naidu's official Facebook page)
author img

By ETV Bharat Kerala Team

Published : Jun 10, 2024, 9:24 PM IST

അമരാവതി: തെലുഗുദേശം നേതാവ് ചന്ദ്രബാബു നായിഡു ജൂൺ 12ന് രാവിലെ 11.27ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കൃഷ്‌ണ ജില്ലയിലെ ഗണ്ണവാരം മണ്ഡലത്തിൽ കേസരപ്പള്ളിയിൽ വെച്ചാണ് സത്യപ്രതിജ്ഞ ചെയ്യുക. സത്യപ്രതിജ്ഞ ചടങ്ങിന്‍റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സ്‌പെഷ്യൽ ഓഫീസർമാരായി നിയമിച്ച ഐഎഎസ് ഓഫിസർമാരാണ് ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

സത്യപ്രതിജ്ഞ ചടങ്ങിനായി കേസരപ്പള്ളി ഐടി പാർക്കിന് സമീപമുള്ള 14 ഏക്കറിൽ വേദിയൊരുക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. അതിഥികൾക്കായി അഞ്ച് പ്രത്യേക ഗാലറികൾ ഒരുക്കിയിട്ടുണ്ട്. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിൽ 2 ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് സൂചന. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി 65 ഏക്കറിൽ പാർക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

Also Read: ആന്ധ്രയുടെ അമരക്കാരനാകാന്‍ ചന്ദ്രബാബു നായിഡു; സത്യപ്രതിജ്ഞ ഈ മാസം തന്നെ; മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്ക് സാധ്യത

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.