ETV Bharat / bharat

300 യൂണിറ്റ് സൗജന്യ വൈദ്യുതി, ധാതുക്കളുടെ റോയൽറ്റി; നിര്‍ണായക തീരുമാനങ്ങളുമായി മോദിയുടെ മന്ത്രിസഭാ യോഗം

രാജ്യത്തെ ധാതു റോയല്‍റ്റിക്ക് വ്യക്തത വരുന്നതടക്കമുള്ള നിര്‍ണായക തീരുമാനങ്ങള്‍ക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.

Narendra Modi government  Cabinet  Union Government  കേന്ദ്ര മന്ത്രിസഭ യോഗം  മോദി ഗവണ്‍മെന്‍റ്
Central Cabinet meeting key decisions
author img

By ETV Bharat Kerala Team

Published : Feb 29, 2024, 7:04 PM IST

ന്യൂഡൽഹി/ഹൈദരാബാദ് : രാജ്യത്ത് ഇന്‍റര്‍നാഷണൽ ബിഗ് ക്യാറ്റ് അലയൻസ് (ഐബിസിഎ) സ്ഥാപിക്കുന്നത് ഉള്‍പ്പടെ നിര്‍ണായ തീരുമാനങ്ങള്‍ക്ക് കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ അനുമതി. ധാതുക്കളുടെ റോയൽറ്റി നിരക്ക് വ്യക്തമാക്കുന്നതിനായി, 1957 ലെ മൈൻസ് ആൻഡ് മിനറൽ (ഡെവലപ്‌മെന്‍റ് ആന്‍റ് റെഗുലേഷന്‍) നിയമത്തിലെ രണ്ടാം ഷെഡ്യൂളിലെ ഭേദഗതിക്കും മന്ത്രിസഭാ യോഗം അനുമതി നല്‍കി

മന്ത്രിസഭാ യോഗത്തിലെ നിര്‍ണായക തീരുമാനങ്ങള്‍:

1. 2023-24 മുതൽ 2027-28 വരെയുള്ള അഞ്ച് വർഷ കാലയളവിലേക്ക് 150 കോടി രൂപയുടെ ഒറ്റത്തവണ ബജറ്റ് പിന്തുണയോടെ, ഇന്ത്യ ആസ്ഥാനമാക്കി ഇന്‍റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് (ഐബിസിഎ) സ്ഥാപിക്കുന്നതിന് കാബിനറ്റ് അംഗീകാരം നൽകി.

2. ഇന്ത്യാ ഗവൺമെന്‍റിന്‍റെ പ്രാരംഭ ഫണ്ടായ 150 കോടി ഐബിസിഎക്ക് അഞ്ച് വർഷത്തേക്ക് (2023-24 മുതൽ 2027-28 വരെ)നല്‍കും.

3. ഗാലിയം, ഇൻഡിയം, റീനിയം, സെലിനിയം, ടാൻ്റലം, ടെല്ലൂറിയം, ടൈറ്റാനിയം, ടങ്സ്റ്റൺ, വനേഡിയം, ബെറിലിയം, കാഡ്മിയം, കോബാൾട്ട്, എന്നീ ധാതുക്കളുമായി ബന്ധപ്പെട്ട റോയൽറ്റി നിരക്ക് വ്യക്തമാക്കുന്നതിന് വേണ്ടി, 1957 ലെ മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്‌മെന്‍റ് ആന്‍റ് റെഗുലേഷന്‍) നിയമത്തിലെ രണ്ടാം ഷെഡ്യൂളിന്‍റെ ഭേദഗതിയും മന്ത്രിസഭ അംഗീകരിച്ചു.

4. ഇതോടെ, 24 പ്രധാനപ്പെട്ട ധാതുക്കളുടെയും റോയൽറ്റി നിരക്കുകള്‍ വ്യക്തമാകും. 2022 മാർച്ച് 15-ന് ഗ്ലോക്കോണൈറ്റ്, പൊട്ടാഷ്, മോളിബ്‌ഡിനം, പ്ലാറ്റിനം ഗ്രൂപ്പ് ഓഫ് മിനറൽസ് എന്നിവയുടെ റോയല്‍റ്റിയും 2023 ഒക്ടോബർ 12-ന് മൂന്ന് നിർണായക ധാതുക്കളായ ലിഥിയം, നിയോബിയം, റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ എന്നിവയുടെയും റോയൽറ്റി നിരക്ക് സർക്കാർ പ്രഖ്യാപിച്ചിരുന്നു.

5. ഖാരിഫ് സീസണിൽ (ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെ) ഫോസഫറ്റിക്, പൊട്ടാസിക് (പി&കെ) വളങ്ങളുടെ നൂട്ട്രിയന്‍റ് ബേസ്‌ഡ് സബ്‌സിഡി (എൻബിഎസ്) നിരക്കുകൾ നിശ്ചയിക്കുന്നതിനും മൂന്ന് പുതിയ വളം ഗ്രേഡുകൾ ഉൾപ്പെടുത്തുന്നതിനുമുള്ള രാസവള വകുപ്പിന്‍റെ നിർദ്ദേശം മന്ത്രിസഭ അംഗീകരിച്ചു. എന്‍ബിഎസ് സ്‌കീമിന് കീഴിൽ. 2024-ലെ ഖാരിഫ് സീസണിന് താൽക്കാലിക ബജറ്റ് ഏകദേശം 24,420 കോടി രൂപയാണ്.

6. കർഷകർക്ക് സബ്‌സിഡി നിരക്കിൽ രാസവളങ്ങളുടെ ലഭ്യതയും ന്യായമായ വിലയും ഉറപ്പാക്കും.

7. പിഎം-സൂര്യ ഘർ പദ്ധതി: ഒരു കോടി കുടുംബങ്ങൾക്ക് സോളാർ സ്ഥാപിക്കുന്നതിനും എല്ലാ മാസവും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്നതിനുമായി മൊത്തം 75,021 കോടി രൂപ അടങ്കല്‍ തുകയുടെ 'മുഫ്‌ത് ബിജ്‌ലി യോജന'യ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഫെബ്രുവരി 13നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിക്ക് തുടക്കമിട്ടത്.

8. ഡെവലപ്‌മെന്‍റ് ഓഫ് സെമി കണ്ടക്‌ടേഴ്‌സ് ആന്‍റ് ഡിസ്പ്ലേ മാനുഫാക്‌ചറിങ് എക്കോസിസ്റ്റംസിന് കീഴില്‍ മൂന്ന് സെമികണ്ടക്‌ടര്‍ യൂണിറ്റുകൾ സ്ഥാപിക്കാന്‍ കാബിനറ്റ് അംഗീകാരം നൽകി. അടുത്ത 100 ദിവസത്തിനകം മൂന്ന് യൂണിറ്റുകളുടെയും നിർമാണം ആരംഭിക്കും. ടാറ്റ ഇലക്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡും തായ്‌വാനിലെ പവർചിപ്പ് സെമികണ്ടക്‌ടര്‍ മാനുഫാക്ചറിങ് കോർപ്പറേഷ(പിഎസ്എംസി)നും ചേര്‍ന്ന് ഗുജറാത്തിലെ ധോലേരയില്‍ സെമികണ്ടക്‌ടര്‍ ഫാബ് നിർമ്മിക്കും. 91,000 കോടി രൂപയാണ് ഈ ഫാബിലെ നിക്ഷേപം.

9. അസമിലെ മോറിഗാവിൽ ടാറ്റ സെമികണ്ടക്‌ടര്‍ അസംബ്ലിയും ടെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് 27,000 കോടി രൂപ മുതൽ മുടക്കില്‍ ഒരു സെമികണ്ടക്‌ടര്‍ യൂണിറ്റ് സ്ഥാപിക്കും. സിജി പവർ, ജപ്പാനിലെ റെനെസാസ് ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ, തായ്‌ലൻഡിലെ സ്റ്റാർസ് മൈക്രോ ഇലക്‌ട്രോണിക്‌സ് എന്നീ കമ്പനികള്‍ ചേര്‍ന്ന് ഗുജറാത്തിലെ സാനന്ദിൽ ഒരു സെമികണ്ടക്‌ടര്‍ യൂണിറ്റ് സ്ഥാപിക്കും. 7,600 കോടി രൂപ മുതൽ മുടക്കിലാണ് ഈ യൂണിറ്റ് സ്ഥാപിക്കുന്നത്.

10. നാഗ്‌പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൺ ഹെൽത്തിന്‍റെ ഡയറക്‌ടറായി സയന്‍റിസ്റ്റ് എച്ച് തലത്തിൽ ഒരു തസ്‌തിക സൃഷ്‌ടിക്കാനും കാബിനറ്റ് അംഗീകാരം നൽകി.

Also Read: സന്ദേശ്‌ഖാലി സംഘർഷം; ഷെയ്ഖ് ഷാജഹാൻ 10 ദിവസത്തെ പൊലീസ്‌ കസ്‌റ്റഡിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.