ETV Bharat / bharat

കേന്ദ്ര ഇടക്കാല ബജറ്റ്; കാര്‍ഷിക മേഖല പ്രതീക്ഷിക്കുന്നത് എന്തൊക്കെ?

കാര്‍ഷിക മേഖലയ്ക്ക് വേണ്ടി നീക്കി വയ്ക്കുന്ന തുകയില്‍ വര്‍ധനവുണ്ടാകുമെന്ന് തന്നെയാണ് പ്രധാന പ്രതീക്ഷ. കൂടാതെ ഉല്‍പ്പന്നങ്ങളുടെ വൈവിധ്യ വല്‍ക്കരണത്തിലൂടെ കൃഷി ലാഭകരമാക്കുകയും വേണം.

Etv Bharat
Etv Bharat
author img

By ETV Bharat Kerala Team

Published : Jan 31, 2024, 6:49 PM IST

Updated : Jan 31, 2024, 8:11 PM IST

തിരുവനന്തപുരം: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാളെ നടക്കുന്ന കേന്ദ്ര ബജറ്റ് അവതരണത്തെ സർവ്വ മേഖലകളും പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കാർഷിക മേഖലയെ ശക്തിപ്പെടുത്താൻ എന്തൊക്കെ പ്രഖ്യാപനങ്ങൾ ധനമന്ത്രി നിർമല സീതാരാമൻ വ്യാഴാഴ്‌ച അവതരിപ്പിക്കാനിരിക്കുന്ന ഇടക്കാല ബജറ്റിൽ ഉണ്ടാകുമെന്ന പ്രതീക്ഷ ഇടിവി ഭാരതിനോട് പങ്കുവച്ച് കേരള കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ പ്രൊ. പി രാജേന്ദ്രൻ.

കാർഷിക മേഖലയ്ക്ക് കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയിരുന്നത് 1.25 ലക്ഷം കോടിയായിരുന്നു ഇത്തവണ അത് 1.5 ലക്ഷം കോടിയായി ഉയർത്തുമെന്നാണ് പ്രതീക്ഷയെന്നും കാർഷിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകുന്ന വായ്പ സൗകര്യത്തിന് കഴിഞ്ഞ വർഷം 20 ലക്ഷം കോടി വകയിരുത്തിയിരുന്നു ഈ വർഷം ഇത് 30 ലക്ഷം കോടിയായി ഉയർത്തുമെന്ന് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

വിളകൾക്കൊപ്പം തന്നെ മൃഗപരിപാലനം മത്സ്യബന്ധനം എന്നിവയ്ക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള വായ്‌പാ സൗകര്യത്തിനായിരിക്കണം ബജറ്റിൽ തുക വകയിരുത്തേണ്ടത്. ഭക്ഷ്യ സംസ്കരണം മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉത്പാദനവും അതിന്‍റെ കയറ്റുമതി സംഭരണം സംസ്കരണം വിപണനം ഈ മേഖലകളിൽ പ്രത്യേക ഊന്നൽ നൽകണം.

വിളകളുടെ താങ്ങുവില കഴിഞ്ഞ വർഷത്തേക്കാൾ കൂട്ടണം. എന്നാൽ മാത്രമേ കർഷകർക്ക് കാർഷികമേഖലയിൽ പിടിച്ചുനിൽക്കാനാകൂ. കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് വലിയ സാധ്യതകളാണുള്ളത്. അതിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകണം. കർഷകരുടെ ഉത്പന്നങ്ങൾ സംഭരിച്ച് സൂക്ഷിക്കാനുള്ള സൗകര്യം കുറവാണ്. സംഭരണം, ഉത്പന്നങ്ങൾ ശീതീകരിച്ച് സൂക്ഷിക്കാനുള്ള സൗകര്യം കൂട്ടണം. ബജറ്റിൽ ഇതിന് ഊന്നൽ നൽകണം. വിള ഇൻഷുറൻസ് വ്യാപിപ്പിക്കണം. കാർഷിക ഗവേഷണത്തിനും വിദ്യാഭ്യാസത്തിനും കഴിഞ്ഞ ബജറ്റിൽ 9600 കോടി വകയിരുത്തിയിരുന്നു.

ഇത്തവണ അത് 12000 കൂടിയായി ഉയർത്തണം. ഇ മാർക്കറ്റിങ് ശക്തിപ്പെടുതുന്നതിനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകണമെന്നും പി രാജേന്ദ്രൻ പറഞ്ഞു.

Last Updated : Jan 31, 2024, 8:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.