ന്യൂഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിഹാര്‍ ജയിലില്‍ ഇൻസുലിൻ നല്‍കി. രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. ജയിലില്‍ വച്ച് ഇത് ആദ്യമായാണ് അദ്ദേഹത്തിന് ഇൻസുലിൻ നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
എയിംസ് (AIIMS) ഡോക്‌ടർമാരുടെ ഉപദേശപ്രകാരം തിങ്കളാഴ്‌ച (ഏപ്രിൽ 22) വൈകുന്നേരം കെജ്‌രിവാളിന് രണ്ട് യൂണിറ്റ് ലോ ഡോസ് ഇൻസുലിൻ നൽകിയിരുന്നു. തുടര്‍ന്ന് രാത്രിയില്‍ നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്‍റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 217 ആണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് രാവിലെയോടെ അദ്ദേഹത്തിന് ഇൻസുലിൻ നൽകാൻ തീരുമാനിച്ചതെന്നും തിഹാര്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
ജയിലിലെ ഉദ്യോഗസ്ഥര്‍ അരവിന്ദ് കെജ്‌രിവാളിന് ബോധപൂര്‍വം ഇൻസുലിൻ നല്‍കുന്നില്ലെന്ന് മന്ത്രി സൗരഭ് ഭരദ്വാജ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ഏപ്രില്‍ 20ന് മുഖ്യമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ഷുഗർ ലെവൽ ഒരു പരിധി കടന്നാൽ ഇൻസുലിൻ നൽകാമെന്ന് തിഹാർ ഡോക്‌ടർമാരെ എയിംസിലെ വിദഗ്‌ദ സംഘം ഉപദേശിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.