ETV Bharat / bharat

നെഞ്ച് വേദനയിൽ പിടയുമ്പോഴും 60 യാത്രക്കാരുടെയും ജീവൻ രക്ഷിച്ച് ; സ്വകാര്യ ബസ് ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു - ഹൃദയാഘാതം ബസ് ഡ്രൈവർ മരിച്ചു

ബസിൽ ഉണ്ടായിരുന്ന 60 യാത്രക്കാരെയും സുരക്ഷിതരാകികയ ശേഷമാണ് ഡ്രൈവർ മരണപ്പെട്ടത്

Bus driver heart attack  ബസ് ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു  ഹൃദയാഘാതം ബസ് ഡ്രൈവർ മരിച്ചു  Bus driver died of heart attack
Bus driver died of heart attack
author img

By ETV Bharat Kerala Team

Published : Jan 30, 2024, 3:33 PM IST

സ്വകാര്യ ബസ് ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു

ബാലസോർ (ഒഡിഷ) : ബാലസോർ ജില്ലയിലെ നീലഗിരി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ പടാപൂർ റോഡിന് സമീപം സ്വകാര്യ ബസ് ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. ( Bus Driver Died of Heart Attack ) 60 യാത്രക്കാരുമായി നസ്‌കർ ട്രാവൽസ് എന്ന സ്വകാര്യ വോൾവോ ബസ് കൊൽക്കത്തയിൽ നിന്ന് ബാലസോർ ജില്ലയിലെ പഞ്ചലിംഗേശ്വരത്തേക്ക് പോവുകയായിരുന്നു.

പഞ്ചലിംഗേശ്വരത്തെത്തുന്നതിന് കുറച്ച് കിലോമീറ്ററുകൾ മാത്രം ബാക്കിനിൽക്കെയാണ് പടാപൂർ റോഡിന് സമീപം ബസ് ഡ്രൈവറുടെ ആരോഗ്യനില പെട്ടെന്ന് വഷളായത്. ശക്തമായ നെഞ്ച് വേദന അനുഭവപ്പെട്ടതോടെ ബസ്സിലെ യാത്രക്കാരെ സുരക്ഷിതരാക്കാൻ ഡ്രൈവർ ബസ് റോഡരികിൽ നിർത്തിയശേഷം ബോധരഹിതനായി വീണു. ഡ്രൈവർ ബോധരഹിതനായതിനെ തുടർന്ന് യാത്രക്കാർ ഉടൻ തന്നെ നാട്ടുകാരെ വിളിച്ച് വരുത്തി അദ്ദേഹത്തെ നീലഗിരിയിലെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡ്രൈവർ മരണപ്പെട്ടിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഏറ്റെടുത്തു ( Police seized the body ). സംഭവം വിലയിരുത്തി പ്രാഥമിക അന്വേഷണം നടത്തിവരികയാണ്.

അതേസമയം അതി കഠിനമായ നെഞ്ച് വേദനയിൽ പിടയുമ്പോഴും താൻ അന്ത്യശ്വാസം വലിക്കും മുമ്പ്, യഥാസമയം ബസ് കൃത്യമായി സുരക്ഷിത സ്ഥാനം നോക്കി നിർത്തി ബസ്സിലുണ്ടായിരുന്ന 60 യാത്രക്കാരുടെയും ജീവൻ രക്ഷിച്ച ഡ്രൈവറുടെ ധീരതയെയും മനസാന്നിധ്യത്തെയും നാട്ടുകാരും യാത്രക്കാരും പ്രശംസിച്ചു.

യാത്രക്കാരെ പ്രദേശത്തുള്ള മറ്റൊരു ഡ്രൈവർ കൃത്യമായി പഞ്ചലിംഗേശ്വരത്തേക്ക് എത്തിച്ചു.

Also read :കോഴിക്കോട് പുന്നക്കലിൽ കാറിനു തീ പിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.