ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കനത്ത മഴയിൽ മൂന്ന് നില കെട്ടിടം തകർന്നു. 10 പേർ മരിച്ചു. മീററ്റിലെ സാക്കിർ കോളനി മേഖലയിലാണ് സംഭവം.
ഇന്ന് രാവിലെ പെയ്‌ത കനത്ത മഴയിലാണ് അപകടം. പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
സൈന്യം, എൻഡിആർഎഫ്, എസ്‌ഡിആർഎഫ് എന്നിവരെ വിവരമറിയിച്ചതായി മീററ്റ് ഡിവിഷൻ കമ്മിഷണർ സെൽവ കുമാരി പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ഓഫിസ് നല്‍കുന്ന വിവരമനുസരിച്ച് ഇതുവരെ 17 പേരാണ് ഉത്തര്‍പ്രദേശിലെ മഴക്കെടുതിയെത്തുടര്‍ന്ന് മരിച്ചത്. ദുരിതാശ്വാസ ഫണ്ടായി 4 ലക്ഷം രൂപ വീതം ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് നിരവധി പ്രദേശങ്ങളില്‍ വെള്ളം കയറിട്ടുണ്ട്. രാംപൂരിലെ താഴ്ന്ന പ്രദേശങ്ങളിലും വന്‍തോതില്‍ വെള്ളം കയറി. കനത്ത മഴയിൽ വിളകൾ നശിച്ചുവെന്നും മൃഗങ്ങൾക്ക് ഭക്ഷണമൊന്നും അവശേഷിക്കുന്നില്ലെന്നും രാംപൂര്‍ നിവാസികള്‍ പറയുന്നു.
Also Read: ചെന്നായയ്ക്ക് പിന്നാലെ പുള്ളിപ്പുലി?; വന്യജീവികളാല്‍ വലഞ്ഞ് ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങള്‍