ന്യൂഡല്‍ഹി: പുത്തന്‍ ലോഗോ അവതരിപ്പിച്ച് അടിമുടി മാറ്റവുമായി ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്‌എൻഎല്‍). കാവി നിറത്തിലുള്ള പുതിയ ലോഗോയില്‍ 'കണക്‌ടിങ് ഇന്ത്യയ്‌ക്ക്' പകരമായി 'കണക്‌ടിങ് ഭാരത്' എന്നും മാറ്റം വരുത്തി. കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ബിഎസ്‌എന്‍എലിന്‍റെ പുത്തന്‍ ലോഗോ പുറത്തിറക്കിയത്.
എല്ലാവര്‍ക്കും താങ്ങാനാകുന്ന, സുരക്ഷിതമായ, വിശ്വസനീയമായ സേവനങ്ങള്‍ രാജ്യത്തിന്‍റെ മുക്കിനും മൂലയിലും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് പുതിയ ലോഗോ പുറത്തിറക്കിയതെന്ന് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. പുതിയ ലോഗോയ്‌ക്കൊപ്പം, ഇന്ത്യയിലെ കണക്റ്റിവിറ്റി, ആശയവിനിമയം, ഡിജിറ്റൽ സുരക്ഷ എന്നിവയിൽ വിപ്ലവം സൃഷ്‌ടിക്കാൻ ലക്ഷ്യമിട്ടുള്ള ഏഴ് സേവനങ്ങളും ബിഎസ്എൻഎൽ പ്രഖ്യാപിച്ചു.
തടസമില്ലാത്തതും താങ്ങാനാകുന്നതും എല്ലാവര്‍ക്കും ലഭ്യമാകുന്നതുമായ കണക്റ്റിവിറ്റി നൽകാനുള്ള പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട് ഉപയോക്താക്കള്‍ക്കായി ഒരു പുതിയ യുഗത്തിൻ്റെ ഉദയത്തെയാണ് ഈ ലോഞ്ച് അടയാളപ്പെടുത്തുന്നതെന്ന് ജ്യോതിരാദിത്യ പറഞ്ഞു. സുരക്ഷിതമായ ടെലികോം നെറ്റ്‌വർക്കുകൾ ഉപയോക്താക്കള്‍ക്ക് നൽകുന്നതിലൂടെ ബിഎസ്എൻഎല്‍ വൻ വിപ്ലവം സൃഷ്‌ടിക്കും.
Hon'ble MoC Shri @JM_Scindia Ji launched BSNL's new logo and seven services to offer secure, affordable, and reliable connectivity. Hon'ble MoSC Shri @PemmasaniOnX Ji and Secretary DoT Shri @neerajmittalias Ji were also present for this milestone event. pic.twitter.com/tVAYwnOsTV
— BSNL India (@BSNLCorporate) October 22, 2024
ഇന്ത്യയിലെ ആദ്യത്തെ 5G ക്യാപ്‌റ്റീവ് നെറ്റ്‌വർക്ക് അവതരിപ്പിക്കുന്നത് മുതൽ കരുത്തുറ്റ ഇൻട്രാനെറ്റ് ഫൈബർ ലൈവ് ടിവി ലഭ്യമാക്കുന്നത് ഉള്‍പ്പെടെ നിരവധി അത്യാധുനിക സേവനങ്ങളാണ് പുതിയ മാറ്റത്തിലൂടെ ബിഎസ്‌എൻഎല്‍ കൊണ്ടുവരുന്നത്. ഇന്ത്യയിലെ ടെലികോം നവീകരണത്തിൽ ബിഎസ്‌എൻഎല്‍ മുൻപന്തിയിൽ നിർത്തും. ഈ സേവനങ്ങളെല്ലാം 'ഇന്ത്യയിൽ നിർമിച്ചതാണ്, ഇന്ത്യക്ക് വേണ്ടി നിർമിച്ചതാണ്' എന്ന് അഭിമാനത്തോടെ പറയുന്നുവെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
അതേസമയം, മുമ്പ് ദൂരദർശൻ ലോഗോ കാവിയാക്കിയതും, ജി20 ക്ഷണക്കത്തിൽ ഭാരത് എന്നതാക്കിയതും, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്‌സിയിലടക്കം കേന്ദ്രം കാവിവൽക്കരണം നടത്തിയത് വലിയ വിവാദങ്ങള്‍ വഴിവെക്കുകയും കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തുകയും ചെയ്‌തിരുന്നു.
ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ബിഎസ്എൻഎലിന്‍റെ 7 കിടിലൻ സേവനങ്ങള്‍:
സ്‌പാം രഹിത നെറ്റ്‌വർക്ക്, നാഷണൽ വൈഫൈ റോമിംഗ്, ഐഎഫ്‌ടിവി, എനി ടൈം സിം (എടിഎസ്) കിയോസ്‌ക്കുകൾ, ഡയറക്‌ട്-ടു-ഡിവൈസ് സർവീസ്, പബ്ലിക് പ്രൊട്ടക്ഷൻ ആൻഡ് ഡിസാസ്‌റ്റർ റിലീഫ്, മൈനിങ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫസ്റ്റ് പ്രൈവറ്റ് 5ജി എന്നിങ്ങനെ ഏഴ് പുതിയ സേവനങ്ങളാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചത്. ഉപഭോക്താക്കൾക്ക് തടസമില്ലാത്തതും സുരക്ഷിതവുമായ നെറ്റ്‌വർക്ക് നൽകുകയെന്നതാണ് ബിഎസ്‌എൻഎലിന്‍റെ ലക്ഷ്യം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
- സ്‌പാം-ഫ്രീ നെറ്റ്‌വർക്ക് സേവനം വഴി ഓൺലൈൻ, ടെലികോം തട്ടിപ്പുകളും സ്‌പാം മെസേജുകളും തടയും. സുരക്ഷിതമായ ആശയവിനിമയം ഉറപ്പാക്കാനാണ് സ്‌പാം-ഫ്രീ നെറ്റ്‌വർക്ക് അവതരിപ്പിച്ചത്.
- യാത്ര ചെയ്യുമ്പോഴും ഏത് ബിഎസ്എൻഎൽ എഫ്‌ടിടിഎച്ച് വൈ-ഫൈ നെറ്റ്‌വർക്കിലേക്കും ഇന്‍റര്‍നെറ്റ് ലഭ്യമാക്കുകയാണ് ലക്ഷ്യം. ബിഎസ്എൻഎൽ നെറ്റ്‌വർക്ക് ഉപയോക്താക്കൾക്ക് എവിടെയും ഡാറ്റ കണക്റ്റിവിറ്റി ലഭ്യമാക്കാൻ ഇത് സഹായിക്കും.
- അധിക ചാർജില്ലാതെ ബിഎസ്‌എൻഎല്‍ ഹോട്ട്‌സ്‌പോട്ടുകളിൽ അതിവേഗ ഇന്‍റര്‍നെറ്റ് ലഭ്യമാകും, ഉപയോക്താക്കൾക്കുള്ള ഡാറ്റാ ചെലവ് കുറയ്ക്കുന്നു. FTTH നെറ്റ്‌വർക്കിലൂടെ 500-ലധികം തത്സമയ ചാനലുകള്‍ ലഭ്യമാക്കിക്കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ ഫൈബർ അധിഷ്‌ഠിത ഇൻട്രാനെറ്റ് ടിവി സേവനമായ IFTV ആരംഭിച്ചിട്ടുണ്ട്.
- സർക്കാർ ടെലികോം കമ്പനിയുടെ പുതിയ സേവനത്തിലെ പ്രധാനപ്പെട്ട ഒന്നാണ് എടിഎസ്. എനി ടൈം സിം (ATS) കിയോസ്‌ക്കുകൾ ഉപയോഗിച്ച്, BSNL ഉപയോക്താക്കളെ 24/7 അടിസ്ഥാനത്തിൽ സിമ്മുകൾ വാങ്ങാനോ പുതുക്കാനോ പോർട്ട് ചെയ്യാനോ മാറ്റിസ്ഥാപിക്കാനോ അനുവദിക്കും. തടസമില്ലാത്ത KYC സേവനങ്ങളും ലഭ്യമാക്കുകയും UPI/QR- പ്രാപ്‌തമാക്കിയ പേമെന്‍റ് സംവിധാനവും ഇതിലൂടെ ലഭ്യമാക്കും.
- ബിഎസ്‌എൻഎലിന്‍റെ ആദ്യ ഡയറക്ട്-ടു-ഡിവൈസ് (D2D) കണക്റ്റിവിറ്റി ഉപഗ്രഹ, ഭൗമ മൊബൈൽ നെറ്റ്‌വർക്കുകളെ സംയോജിപ്പിക്കുന്നു. അടിയന്തിര സാഹചര്യങ്ങളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും ഈ സാങ്കേതികവിദ്യ ഉപയോഗപ്രദമാണ്.
- സർക്കാർ മേഖലയിലെ ടെലികോം കമ്പനിയുടെ 'പബ്ലിക് പ്രൊട്ടക്ഷൻ & ഡിസാസ്റ്റർ റിലീഫ്' സംരംഭം ദുരന്ത സമയത്ത് ഉപകാരപ്പെടുന്ന രീതിയിലാണ് ബിഎസ്‌എൻഎല്‍ അവതരിപ്പിച്ചത്. പ്രതിസന്ധികളിൽ സർക്കാരിനും ദുരിതാശ്വാസ ഏജൻസികൾക്കും നെറ്റ്‌വര്‍ക്കിങ് വഴി എല്ലാ സേവനങ്ങളും ലഭ്യമാക്കും.
- ഖനന പ്രവർത്തനങ്ങൾക്കായി അത്യാധുനിക സാങ്കേതി വിദ്യകളെ സഹായിക്കാനായാണ് ബിഎസ്എൻഎല്‍ മൈനിങ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫസ്റ്റ് പ്രൈവറ്റ് 5ജി അവതരിപ്പിച്ചത്.
Read Also: സ്‌കൂളുകള്‍ക്ക് നാളെ അവധി; മഴയില്‍ മുങ്ങി ബെംഗളൂരു, വിവിധയിടങ്ങളില്‍ വെള്ളപ്പൊക്കം