ETV Bharat / bharat

അന്താരാഷ്ട്ര ബാലിക ദിനം; ബ്രിട്ടീഷ് നയതന്ത്രജ്ഞയാകാന്‍ ഇന്ത്യൻ സ്ത്രീകള്‍ക്ക് അവസരം - Opportunity to be diplomat of UK - OPPORTUNITY TO BE DIPLOMAT OF UK

അന്താരാഷ്‌ട്ര ബാലിക ദിനത്തോടനുബന്ധിച്ച് 18 നും 23 നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ വനിതകൾക്ക് ഒരു ദിവസത്തേക്ക് യുണൈറ്റഡ് കിങ്ഡത്തിലെ നയതന്ത്രജ്ഞ ആകാന്‍ മത്സരം പ്രഖ്യാപിച്ച് ബ്രിട്ടീഷ് ഹൈക്കമ്മിഷൻ.

INDIA UK RELATION IN TRECHNOLOGY  INDIAN WOMEN DIPLOMAT IN UK  ബ്രിട്ടീഷ് നയതന്ത്രജ്ഞ മത്സരം  അന്താരാഷ്ട്ര ബാലിക ദിനം ബ്രിട്ടണ്‍
Representative Image (ETV Bharat)
author img

By PTI

Published : Aug 23, 2024, 8:43 PM IST

ന്യൂഡല്‍ഹി : 18 നും 23 നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ വനിതകൾക്ക് ഒരു ദിവസത്തേക്ക് യുണൈറ്റഡ് കിങ്ഡത്തിലെ മികച്ച നയതന്ത്രജ്ഞ ആകാന്‍ അവസരം നൽകി ബ്രിട്ടീഷ് ഹൈക്കമ്മിഷൻ. അന്താരാഷ്‌ട്ര ബാലിക ദിനത്തോടനുബന്ധിച്ചാണ് 'ഹൈകമ്മിഷണർ ഫോർ എ ഡേ' മത്സരം യുകെ സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള പ്രതിഭാധനരായ യുവതികളെ ആഗോള വേദിയില്‍ ശക്തിയും നേതൃശേഷിയും പ്രകടിപ്പിക്കാൻ ക്ഷണിക്കുന്നതായി ബ്രിട്ടീഷ് ഹൈക്കമ്മിഷൻ അറിയിച്ചു.

മത്സരത്തില്‍ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവര്‍, 'ഭാവി തലമുയ്ക്ക് പ്രയോജനം ചെയ്യുന്ന രൂപത്തില്‍ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് യുകെയും ഇന്ത്യയും എങ്ങനെ സഹകരിക്കും' എന്ന വിഷയത്തില്‍ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സമർപ്പിക്കണമെന്ന് ബ്രിട്ടീഷ്‌ ഹൈക്കമ്മിഷന്‍ പ്രസ്‌താവനയില്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്നവർ ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അല്ലെങ്കിൽ ലിങ്ക്ഡ്ഇൻ എന്നിവയിൽ '@UKinIndia' എന്ന് ടാഗ് ചെയ്യുകയും '#DayOfTheGirl' എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കുകയും ചെയ്യണമെന്ന് പ്രസ്‌താവനയില്‍ പറയുന്നു.

വീഡിയോ സമർപ്പിക്കാനുള്ള അവസാന തീയതി 2024 സെപ്റ്റംബർ 4 ആണ്. കൂടാതെ അപേക്ഷകർ ഒരു ഓൺലൈൻ ഫോമും പൂരിപ്പിക്കണം. ബ്രിട്ടീഷ് ഹൈക്കമ്മിഷനിലെ (BHC) ജൂറി വിജയിയെ തെരഞ്ഞെടുത്ത ശേഷം, @UKinIndia സോഷ്യൽ മീഡിയ ചാനലുകളിലൂടെ പ്രഖ്യാപിക്കും. ഒരാളില്‍ നിന്ന് ഒരു എൻട്രി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഒരേ വ്യക്തിയിൽ നിന്ന് ഒന്നിലധികം എൻട്രികൾ വന്നാല്‍ അയോഗ്യരാക്കും. മത്സരത്തില്‍ ഹൈക്കമ്മിഷന്‍റെ തീരുമാനം അന്തിമമായിരിക്കുമെന്നും ഹൈക്കമ്മിഷന്‍ വ്യക്തമാക്കി.

ഇന്ത്യയിലെ ആദ്യത്തെ വനിത ബ്രിട്ടീഷ് ഹൈക്കമ്മിഷണർ എന്ന നിലയിൽ ഇത് തന്‍റെ ഹൃദയത്തോട് ചേര്‍ന്ന് കിടക്കുന്നതാകുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണർ ലിൻഡി കാമറൂൺ പറഞ്ഞു. ഓരോ യുവതിയും അവരുടെ ചിന്തകളെ പരിപോഷിപ്പിച്ച് അവരുടെ മികച്ച ആശയങ്ങൾ അയയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരു രാജ്യങ്ങളും തമ്മിൽ അംഗീകരിച്ച യുകെ-ഇന്ത്യ ടെക്‌നോളജി സെക്യൂരിറ്റി ഇനിഷ്യേറ്റീവ്, ഈ ദശകത്തില്‍ സാങ്കേതിക വിദ്യകളിൽ എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കുമെന്നതിന്‍റെ രൂപരേഖയാണെന്ന് ബ്രിട്ടീഷ് ഹൈക്കമ്മിഷണർ ലിൻഡി കാമറൂൺ പ്രസ്‌താവനയിൽ പറഞ്ഞു. ഇന്ന് എല്ലാ സ്‌മാർട്ട്‌ ഫോണുകളിലും കാണപ്പെടുന്ന അർധചാലക ചിപ്പ് രൂപകൽപ്പന ചെയ്‌തിട്ടുള്ള ഗ്രാഫീന്‍ കണ്ടെത്തിയത് യുകെ ആണെന്നും ഇപ്പോൾ എഐയുടെ സുരക്ഷിതവും ഉത്തരവാദിത്തപരവുമായ വികസനത്തിന് വഴിയൊരുക്കുകയാണെന്നും കാമറൂൺ പറഞ്ഞു.

ഇന്ത്യയുടെ സാങ്കേതിക കണ്ടുപിടിത്തങ്ങൾ ലോകത്തെ മാറ്റിമറിക്കുകയാണെന്നും കാമറൂണ്‍ പറഞ്ഞു. മൊബൈൽ ബാങ്കിങ് സൊല്യൂഷനുകളിൽ വിപ്ലവം സൃഷ്‌ടിക്കുന്നത് മുതൽ തകർപ്പൻ ചാന്ദ്ര ദൗത്യങ്ങളിലൂടെ വരെ ഇന്ത്യ സാങ്കേതിക രംഗത്ത് കുതിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളുടെയും സാങ്കേതിക മികവ് ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ അതിശയകരമായ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായും ഹൈക്കമ്മിഷണർ പറഞ്ഞു.

Also Read : മുസാഫര്‍പൂരില്‍ നിന്ന് ബ്രിട്ടീഷ് പാര്‍ലമെന്‍റിലേക്ക്; കനിഷ്‌ക നാരായണ്‍ എന്ന ബിഹാറുകാരന്‍റെ യാത്ര

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.