ETV Bharat / bharat

സ്‌കൂളുകൾക്ക് ഇമെയിൽ ബോംബ് ഭീഷണി: വിദേശത്തെ ഐപി അഡ്രസ് കണ്ടെത്തി - Email Threat To Schools

author img

By ETV Bharat Kerala Team

Published : May 21, 2024, 10:56 PM IST

ഡൽഹി-ദേശീയ തലസ്ഥാന മേഖലയിലെ 150 സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിലുകൾ ലഭിച്ചത്‌ ബുഡാപെസ്റ്റിലെ ഐപി അഡ്രസില്‍ നിന്നെന്ന്‌ ഡൽഹി പൊലീസ്

BOMB THREAT EMAILS  DELHI POLICE TRACES IP ADDRESS  IP ADDRESS TO BUDAPEST  സ്‌കൂളുകൾക്ക് ഇമെയിൽ ഭീഷണി
File photo of Delhi Police outside the Mother Mary School in Delhi-NCR, at Mayur Vihar Please 1 in New Delhi (Source: ANI)

ന്യൂഡൽഹി: ഡൽഹി-എൻസിആറിലെ 150 സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിലുകൾ ലഭിച്ചത്‌ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്‌റ്റിൽ നിന്നാണെന്ന് സംശയിക്കുന്നതായി ഡൽഹി പൊലീസ്. ഇമെയിലുകളുടെ ഐപി അഡ്രസ്‌ ബുഡാപെസ്‌റ്റിൽ നിന്ന് കണ്ടെത്തിയെന്നും കൂടുതൽ അന്വേഷണത്തിനായി ഡൽഹി പൊലീസ് ഉടൻ തന്നെ ഹംഗറിയിലെ ബന്ധപ്പെടുമെന്നും അറിയിച്ചു.

ഐപി അഡ്രസ്‌ എന്നത് ഇന്‍റർനെറ്റിലേക്ക് കണക്റ്റുചെയ്‌തിരിക്കുന്ന എല്ലാ ഉപകരണത്തിനും നൽകിയിട്ടുള്ള തനതായ തിരിച്ചറിയൽ നമ്പറാണ്. 'മെയിൽ.റു' സെർവറിൽ നിന്ന് അയച്ചതായി കരുതപ്പെടുന്ന മെയിലിൽ, സ്‌കൂളുകളില്‍ സ്‌ഫോടകവസ്‌തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടു. വന്‍തോതിലുള്ള സുരക്ഷ നടപടികളും തിരച്ചിലുമാണ്‌ ഇതിനെ തുടര്‍ന്ന്‌ സ്‌കൂള്‍ പരിസരങ്ങളില്‍ നടത്തിയിരുന്നത്‌.

സ്‌കൂളുകളില്‍ നിന്ന്‌ ഇത്തരത്തില്‍ ഒന്നും കണ്ടെത്താനാകാത്തതിനാൽ മുന്നറിയിപ്പ് ഭീഷണി വ്യാജമാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. കേസിൽ എഫ്ഐആർ ഫയൽ ചെയ്‌ത ശേഷം, റഷ്യ ആസ്ഥാനമായുള്ള മെയിലിംഗ് സർവീസ് കമ്പനിയായ 'മെയിൽ.റു'വിന് ഇന്‍റർപോൾ വഴി പൊലീസ് കത്ത് നൽകിയിരുന്നു.

ഡൽഹി-എൻസിആറിലുടനീളം പരിഭ്രാന്തി സൃഷ്‌ടിച്ച ബോംബ് തട്ടിപ്പിന് പിന്നിലെ ഗൂഢാലോചനയും ലക്ഷ്യവും മനസിലാക്കാൻ ഇ-മെയിലുകൾ അയക്കാൻ ഉപയോഗിച്ച ഐപി അഡ്രസ്‌, മെയിൽ അയച്ചയാളും ഉത്ഭവവും കൂടാതെ പൊലീസ് അന്വേഷിച്ചു വരികയായിരുന്നു.

നടന്നുകൊണ്ടിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒരു ഭീകരസംഘം നടത്തിയ ആഴത്തിലുള്ള ഗൂഢാലോചന എന്ന സംശയത്തിലേക്ക് പ്രാഥമിക അന്വേഷണം നയിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഭീഷണി മെയിൽ അയച്ചത് ഐഎസ് മൊഡ്യൂൾ ആയിരിക്കാമെന്നും കൂട്ടിച്ചേർത്തു.

Also Read: കണ്ണൂരിൽ ഐസ്ക്രീം ബോംബ് സ്‌ഫോടനം ; പൊട്ടിത്തെറി സംഘര്‍ഷ സ്ഥലത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.