ETV Bharat / bharat

'അരവിന്ദ് കെജ്‌രിവാള്‍ ജയിലിലാണെങ്കില്‍ ബിജെപി സുരക്ഷിതർ'; ആഞ്ഞടിച്ച് ഡല്‍ഹി മന്ത്രി അതിഷി - ATISHI MARLINA SLAMS BJP - ATISHI MARLINA SLAMS BJP

ബിജെപിക്കെതിരെ ആഞ്ഞടിച്ച് അതിഷി. പാകിസ്ഥാനിലും ബംഗാളിലും സുഡാനിലും സംഭവിക്കുന്നതാണ് ഇപ്പോള്‍ ഇന്ത്യയില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും അതിഷി.

ARVIND KEJRIWAL IS IN JAIL  KRISHNA WAS BORN TO KILL KANGSA  ATISHI MARLINA  DELHI EDUCATION MINISTER
Lord Krishna was born to Kill Kangsa, BJP knows that they are safe if arvind kejriwal is in jail
author img

By ETV Bharat Kerala Team

Published : Apr 10, 2024, 8:58 PM IST

തേജ്‌പൂര്‍: കംസനെ കൊല്ലാനാണ് ഭഗവാന്‍ കൃഷ്‌ണന്‍ ജനിച്ചത്. അരവിന്ദ് കെജ്‌രിവാള്‍ ജയിലില്‍ കഴിയുന്നിടത്തോളം തങ്ങള്‍ സുരക്ഷിതരാണെന്ന് ബിജെപിക്ക് അറിയാമെന്നും, അത് കൊണ്ടാണ് അവര്‍ കെജ്‌രിവാളിനെ ജയിലില്‍ അടച്ചതെന്നും ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി അതിഷി മര്‍ലേന. ബിജെപിക്ക് ഡല്‍ഹിയില്‍ അടിയന്തരാവസ്ഥ കൊണ്ടുവരണം. ഇതിലൊന്നും പുതുമയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ കക്ഷികളെ ജയിലിലാക്കി. പാകിസ്ഥാനില്‍ ഇമ്രാന്‍ഖാനും ബംഗ്ലാദേശ്, സുഡാന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളിലും സംഭവിക്കുന്നത് ഇന്ത്യയിലുമുണ്ടായെന്നും തേജ്‌പൂരിലെ ഗ്രീന്‍വുഡ് ഹോട്ടലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അതിഷി ചൂണ്ടിക്കാട്ടി.

അസമിലെ രണ്ട് എഎപി സ്ഥാനാര്‍ത്ഥികള്‍ ബിജെപിക്ക് തലവേദന ആയിരിക്കുകയാണ്. അതുകൊണ്ടാണ് ബിജെപി കേന്ദ്രനേതാക്കളും അമിത് ഷായും അവിടെയൊരു റോഡ് ഷോ നടത്താന്‍ നിര്‍ബന്ധിതരായിരിക്കുന്നതെന്നും അതിഷി പറഞ്ഞു. ദിബ്രുഗഡിലെയും സൊനിത്‌പൂരിലെയും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആശങ്കയുണ്ടെന്നും അതിഷി കൂട്ടിച്ചേർത്തു.

Also Read: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ അനുബന്ധ സംഘടനയാണോ എന്ന് എഎപി മന്ത്രി അതിഷി; അതിഷി നക്‌സലാണെന്ന് ബിജെപി - Atishi Against Election Commission

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.