നാഗ്‌പൂർ (മഹാരാഷ്‌ട്ര) : എടിഎം തകര്‍ത്ത് 10 ലക്ഷം രൂപ കവര്‍ന്ന് മോഷ്‌ടാക്കള്‍. സാനാർ ടൗണിലെ എടിഎമ്മിലാണ് വന്‍ മോഷണം നടന്നത്(10 lakh looted from ATM). ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആയുധധാരികളായ ഏഴ് പേർ കാറിൽ വന്നിറങ്ങി എടിഎം തുറക്കുന്നത് സിസിടിവി വീഡിയോയിൽ വ്യക്തമാണ്.
ഗ്യാസ് കട്ടർ ഉപയോഗിച്ച് തകര്‍ത്താണ് ഇവര്‍ പണം അപഹരിച്ചതെന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പുലർച്ചെ (ജനുവരി 31 ബുധൻ ) ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം മെഷീൻ തകർത്ത് അതിൽ നിന്ന് പണം കൊള്ളയടിക്കുകയായിരുന്നു എന്ന് പൊലീസും സ്ഥിരീകരിച്ചു.
തെളിവുകളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും പ്രതികളെ പിടികൂടുന്നതിനായി കൂടുതൽ അന്വേഷണം ആവശ്യമാണെന്നും, വിശദമായ പരിശോധനകള്‍ നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. അടുത്തിടെ തെലങ്കാനയിലും എടിഎം കൊള്ളയടിച്ച് വലിയ തുക (Looting of ATM) മോഷ്‌ടാക്കൾ കൈക്കലാക്കിയിരുന്നു.
സംഗറെഡ്ഡി ജില്ലയിൽ സദാശിവപേട്ട് ടൗണിലെ എടിഎമ്മുകളിലാണ് വലിയ കവർച്ച നടന്നത്. മൂന്ന് എടിഎമ്മുകളിൽ നിന്നായി 28 ലക്ഷം രൂപ നഷ്‌ടപ്പെട്ടു. എടിഎം മെഷീൻ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.ബസവേശ്വര മന്ദിർ, ഗാന്ധി ചൗക്ക്, സദാശിവപേട്ട് ഗേൾസ് ഹൈസ്‌കൂൾ എന്നിവയ്ക്ക് സമീപമുള്ള എടിഎമ്മുകളിലാണ് മോഷണം നടന്നത്.
Also read : ദമ്പതികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 1.43 കോടിയുടെ സ്വർണം കവർന്ന അഞ്ചംഗ സംഘം പിടിയിൽ
തന്ത്രപരമായാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് അറിയിച്ചു. എടിഎമ്മുകളിലെ സിസിടിവി ക്യാമറകളിൽ കുമ്മായം തേച്ചതിന് ശേഷമാണ് മോഷണം നടത്തിയത്. ഗ്യാസ് കട്ടറുകളുടെ (Gas Cutter) സഹായത്തോടെയാണ് എടിഎം മെഷീനുകൾ (ATM Theft ) തുറന്നത്. സമീപത്തെ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ മോഷ്‌ടാവിന്‍റേതെന്ന് കരുതുന്ന കാറിനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
TS09 FE5840 എന്ന നമ്പർ പ്ലേറ്റിലുള്ള കാറാണ് മോഷണത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.