റാഞ്ചി (ജാർഖണ്ഡ്): ചംപെയ് സോറനും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ബിജെപിയിൽ ചേരണമെന്നാണ് തൻ്റെ ആഗ്രഹമെന്ന് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ. സംസ്ഥാനം ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന പ്രശ്‌നം നുഴഞ്ഞുകയറ്റക്കാരാണ്. അതിനെക്കുറിച്ച് ഹേമന്ത് സോറനുമായി സംസാരിക്കാൻ ബിജെപി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ചംപെയ് സോറൻ ബിജെപിയിൽ ചേരണമെന്നും തങ്ങളുടെ കൂടെനിന്ന് ശക്തി നൽകണമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു. പക്ഷേ അദ്ദേഹം (ചംപെയ് സോറൻ) ഒരു വലിയ നേതാവാണ്. അദ്ദേഹത്തെക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ഹേമന്ത് സോറനും ബിജെപിയിൽ ചേരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഹിമന്ത ബിശ്വ ശർമ അഭിപ്രായപ്പെട്ടു.
"ബിജെപി എന്നാൽ ദേശസ്നേഹം എന്നതാണ്. ജാർഖണ്ഡിലെ നുഴഞ്ഞുകയറ്റക്കാരെ തടയുന്നതിനായി ഹേമന്ത് സോറനുമായി സംസാരിക്കാൻ ഞങ്ങൾ തയ്യാറാണ്. ജാർഖണ്ഡിനെ രക്ഷിക്കണം. നമ്മേ സംബന്ധിച്ച് രാജ്യം എന്നത് എന്നും നമുക്ക് ഒന്നാമതാണ്. ഇന്ന് ജാർഖണ്ഡ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം നുഴഞ്ഞുകയറ്റക്കാരാണ്.
ബിജെപിയുടെ ലക്ഷ്യം തെരഞ്ഞെടുപ്പുകാലത്ത് ഓരോ സ്ഥാനാർഥികളും നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കുകയെന്നതും നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് ജാർഖണ്ഡിനെ മോചിപ്പിക്കുക എന്നതുമാണ്. ഞങ്ങൾക്ക് ഈ രണ്ട് ആവശ്യങ്ങൾ മാത്രമേയുള്ളു"- ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
ചംപെയ് സോറന് മൂന്ന് സാധ്യതകളാണുളളത്. അദ്ദേഹം ഇപ്പോൾ ഡൽഹിയിലുളളതിനാൽ തന്നെ സംസാരിക്കാനുളള വഴി തുറന്നിരിക്കുകയാണ്. ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് നോക്കാവുന്നതാണ്. സെപ്റ്റംബറിന് മുമ്പ് ഹേമന്ത് സോറൻ അഞ്ച് ലക്ഷം പേർക്ക് ജോലി നൽകിയാൽ പാർട്ടി അദ്ദേഹത്തോടൊപ്പം എന്നുമുണ്ടാകും. അദ്ദേഹം നുഴഞ്ഞുകയറ്റക്കാർക്കെതിരാണെങ്കില്‍ ഞങ്ങൾ എപ്പോഴും ഒപ്പമുണ്ടാവും.
മുഹറം ആഘോഷത്തിൻ്റെ സമയത്ത് ഹിന്ദുക്കളോട് കാണിക്കുന്ന അനീതിക്കെതിരെ അദ്ദേഹം നിൽക്കുന്നുണ്ടെങ്കിൽ ഞങ്ങൾ അദ്ദേഹത്തോടൊപ്പമുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം രാഷ്ട്രമാണ് ആദ്യം. ജെഎംഎം ഞങ്ങളെ പിന്തുണയ്ക്കണം, എന്നാൽ ഞങ്ങളും ജെഎംഎമ്മിനെ പിന്തുണയ്ക്കുന്നതാണ്. നുഴഞ്ഞുകയറ്റക്കാരെ ജാർഖണ്ഡിൽ നിന്ന് പുറത്താക്കണമെന്നും ഹിമന്ത ബിശ്വ ശർമ കൂട്ടിച്ചേർത്തു.
കർണാടകയിൽ ജാതി സെൻസസ് പുറത്തുവിടാത്തതിന് കോൺഗ്രസ് പാർട്ടിക്കെതിരെ ഹിമന്ത ബിശ്വ ശർമ ആഞ്ഞടിച്ചു. ബിഹാറിൽ ബിജെപി ജാതി സെൻസസ് നടത്തി. കോൺഗ്രസും കർണാടകയിൽ ജാതി സെൻസസ് നടത്തുകയുണ്ടായി. സെൻസസിൻ്റെ വിവരങ്ങൾ പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പട്ടു.