ETV Bharat / bharat

അസമില്‍ സിഎഎ അപ്രസക്തം; തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

author img

By ETV Bharat Kerala Team

Published : Mar 14, 2024, 7:26 PM IST

അസമിന്‍റെ കാര്യത്തിൽ സിഎഎ അപ്രസക്തമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.

Assam CM Himanta Biswa Sarma  CAA  Assam CAA protest  BJP
Assam Will See Lowest Number Of Applications For Indian Citizenship Under CAA: Himanta Biswa Sarma

ഗുവാഹത്തി: സിഎഎ പ്രകാരമുള്ള പൗരത്വത്തിനുള്ള അപേക്ഷകൾ ഏറ്റവും കുറവ് ലഭിക്കുന്നത് അസമിൽ നിന്നാകുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ (Chief Minister Himanta Biswa Sarma). വ്യാഴാഴ്‌ച ദിസ്‌പൂരിലെ ലോക് സേവ ഭവനിൽ ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ സിഎഎ വിഷയത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസമിന്‍റെ കാര്യത്തിൽ സിഎഎ അപ്രസക്തമാണെന്നും ശർമ പറഞ്ഞു.

സിഎഎ(CAA) നിയമപ്രകാരം 2014 ഡിസംബർ 31ന് മുൻപ് കുടിയേറിയവർക്ക് മാത്രമേ പൗരത്വത്തിനായി പോർട്ടലിൽ അപേക്ഷിക്കാനാകു എന്ന് ശർമ. അതേസമയം പോർട്ടൽ ആരംഭിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും അസമിൽ നിന്ന് ഒരു അപേക്ഷ പോലും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അസമിൽ പൗരത്വത്തിനായി അപേക്ഷിക്കുന്നവർ കുറവായിരിക്കും. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള പോർട്ടൽ തുറന്നിട്ടുണ്ട്. എത്ര ആളുകൾ അപേക്ഷിച്ചിട്ടുണ്ടെന്ന് എല്ലാവർക്കും കാണാം. അസമിന്‍റെ കാര്യത്തിൽ സിഎഎയ്‌ക്ക് പ്രാധാന്യമില്ലെന്നും ശർമ പറഞ്ഞു.

നിയമപ്രകാരം 2014 ഡിസംബർ 31ന് മുൻപ് വന്നവർ വിവരങ്ങൾ പോർട്ടലിൽ സമർപ്പിക്കേണ്ടതുണ്ട്. അതേസമയം സംസ്ഥാനത്ത് ആരെങ്കിലും എൻആർസിക്ക് അപേക്ഷിച്ചിട്ടില്ലെങ്കിൽ, അവർ 2014ന് മുൻപ് വന്നിട്ടില്ലെന്ന് കരുതപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 45 ദിവസത്തിന് ശേഷം പൗരത്വത്തിനുള്ള അപേക്ഷ നടപടികൾ പൂർത്തിയാകുമ്പോൾ, 2019 ൽ CAA വിരുദ്ധ പ്രക്ഷോഭത്തിനിടെ 5 പേരുടെ മരണത്തിനിടയാക്കിയവർ ഉത്തരം നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗുജറാത്തിൽ ഇന്നലെ 17 പേർക്ക് പൗരത്വം ലഭിച്ചതായും അദ്ദേഹം അറിയിച്ചു. എൻആർസി പട്ടികയിൽ ഉൾപ്പെടാത്ത ഒരു വ്യക്തിക്ക് പോലും സിഎഎയ്ക്ക് അപേക്ഷിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം വന്നതോടെ അസമിൽ വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Also read: പൗരത്വ ഭേദഗതി നിയമം: അസമിൽ ഇന്ന് ഹർത്താൽ, വ്യാപക പ്രതിഷേധവുമായി ഓൾ അസം സ്റ്റുഡൻ്റ്സ് യൂണിയൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.