ETV Bharat / bharat

മദ്യനയ അഴിമതിക്കേസ്: കെജ്‌രിവാള്‍ മൂന്ന് ദിവസം സിബിഐ കസ്റ്റഡിയില്‍ - Arvind Kejriwal in CBI Custody

author img

By ETV Bharat Kerala Team

Published : Jun 26, 2024, 9:51 PM IST

ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കോടതി മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിടാന്‍ പ്രത്യേക ജഡ്‌ജി അമിതാഭ് റാവത്ത് ഉത്തരവിട്ടു.

DELHI EXCISE POLICY SCAM  CBI ARVIND KEJRIWAL  മദ്യനയ അഴിമതിക്കേസ്  സിബിഐ അരവിന്ദ് കെജ്‌രിവാള്‍
Arvind Kejriwal At Rouse Avenue court (ETV Bharat)

ന്യൂഡൽഹി : മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കോടതി മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. സിബിഐ നൽകിയ അപേക്ഷയിലാണ് പ്രത്യേക ജഡ്‌ജി അമിതാഭ് റാവത്തിന്‍റെ ഉത്തരവ്. കോടതിയിൽ നിന്ന് അനുമതി ലഭിച്ചതിന് ശേഷം ഇന്നാണ് (ജൂണ്‍ 26) സിബിഐ കെജ്‌രിവാളിനെ ഔദ്യോഗികമായി അറസ്റ്റ് ചെയ്‌തത്.

സിബിഐ 5 ദിവസത്തെ കസ്‌റ്റഡിയാണ് ആവശ്യപ്പെട്ടത്. കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ കെജ്‌രിവാളിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസിൽ കുറ്റാരോപിതരായ മറ്റ് ആളുകളോടൊപ്പം തെളിവുകൾ സഹിതം കെജ്‌രിവാളിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അപേക്ഷയില്‍ പറയുന്നു. തുടര്‍ന്ന് മൂന്ന് ദിവസത്തേക്ക് കസ്‌റ്റഡി അനുവദിച്ചതായി ജഡ്‌ജി അറിയിക്കുകയായിരുന്നു.

ഇപ്പോൾ ഒഴിവാക്കിയ എക്സൈസ് നയം രൂപീകരിക്കാൻ നിർദ്ദേശിച്ചത് 'സൗത്ത് ലോബി' എന്ന് വിളിക്കപ്പെടുന്നവരാണെന്നും ഇതിലെല്ലാം മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും ഏജൻസികൾ നേരത്തെ അവകാശപ്പെട്ടിരുന്നു. നേരത്തെ, ജാമ്യത്തിന് കേസിൽ ഡൽഹി ഹൈക്കോടതി ഇടക്കാല സ്റ്റേ നൽകിയതിനെ ചോദ്യം ചെയ്‌ത കെജ്‌രിവാളിന്‍റെ ഹർജിയിൽ സുപ്രീം കോടതി വാദം കേൾക്കാൻ നിശ്ചയിച്ചിരുന്നു.

ജാമ്യം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളിലെ വീഴ്‌ചകളെ കുറിച്ച് ഹൈക്കോടതി ആശങ്ക ഉന്നയിക്കുകയും പുനർമൂല്യനിർണയത്തിന് നിർദേശിക്കുകയും ചെയ്‌തിരുന്നു. ഇത് ചോദ്യം ചെയ്‌താണ് കെജ്‌രിവാൾ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. സിബിഐ അറസ്റ്റില്‍ ആം ആദ്‌മി പാര്‍ട്ടിയും അരവിന്ദ് കെജ്‌രിവാളിന്‍റെ ഭാര്യ സുനിത കെജ്‌രിവാളും ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

രാജ്യത്ത് സ്വേച്ഛാധിപത്യമാണെന്നും ഇതാണ് അടിയന്തരാവസ്ഥ എന്നുമാണ് സുനിത കെജ്‌രിവാള്‍ സിബിഐ അറസ്‌റ്റില്‍ പ്രതികരിച്ചത്. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് ഭരണ കക്ഷിയായ ബിജെപി സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് എഎപി പ്രസ്‌താവനയിൽ പറഞ്ഞു.

Also Read : 'സര്‍വ സംവിധാനങ്ങളുടെയും ശ്രമം കെജ്‌രിവാളിന്‍റെ ജാമ്യം തടയല്‍, ഇത് സേച്ഛാധിപത്യത്തിന് സമാനം': സുനിത കെജ്‌രിവാള്‍ - Sunita Kejriwal against BJP

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.