ETV Bharat / bharat

ഇംഫാലില്‍ വന്‍ ആയുധ വേട്ട, കണ്ടെത്തിയത് തീവ്രവാദികള്‍ പൊലീസില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ - Arms Recovered From Manipur - ARMS RECOVERED FROM MANIPUR

മൂന്ന് ഇന്‍സാസ് തോക്കുകള്‍, രണ്ട് എകെ56 തോക്കുകള്‍, മാഗസിനുകള്‍, സ്ഫോടക വസ്‌തുക്കള്‍ തുടങ്ങിയവയാണ് പിടിയികൂടിയത്. വടക്ക് കിഴക്കന്‍ സംസ്ഥാനത്തെ കിഴക്കന്‍ ജില്ലയായ ഇംഫാലിലെ സെക്‌ത അവാങ് ലെയ്‌കായി മേഖലയില്‍ നിന്നാണ് ആയുധങ്ങള്‍ പിടികൂടിയത്.

GUNMEN SNATCHED WEAPONS FROM COPS  MANIPUR UPDATE  ഇംഫാലില്‍ വന്‍ ആയുധ വേട്ട  അവാങ് ലെയ്‌കായി
Huge Cache Of Arms Recovered From Manipur's Imphal East After Gunmen Snatched Weapons From Cops (X@manipur_police)
author img

By ETV Bharat Kerala Team

Published : Aug 29, 2024, 3:18 PM IST

ഇംഫാല്‍ : മണിപ്പൂര്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ സെക്‌ത അവാങ് ലെയ്‌കായി മേഖലയില്‍ നിന്ന് വന്‍ തോതില്‍ ആയുധങ്ങള്‍ പിടികൂടി. മൂന്ന് ഇന്‍സാസ് തോക്കുകള്‍, രണ്ട് എകെ56 റൈഫിളുകള്‍, മാഗസിനുകള്‍, സ്ഫോടക വസ്‌തുക്കള്‍ തുടങ്ങിയവയാണ് കണ്ടെത്തിയത്. തിങ്കളാഴ്‌ച ഒരു സംഘം തോക്കുധാരികള്‍ ലെയ്‌കിന്‍താബി മേഖലയില്‍ പൊലീസുകാരില്‍ നിന്ന് മൂന്ന് തോക്കുകളും വെടിയുണ്ടകളും മറ്റും തട്ടിയെടുത്തതിന് പിന്നാലെ നടത്തിയ തെരച്ചിലിലാണ് വന്‍ ആയുധ ശേഖരം പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് നാല് പൊലീസുകാരും മറ്റൊരാളും അറസ്റ്റിലായിട്ടുണ്ട്. ഇവരെ പത്ത് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്‌തു.

അഞ്ച് തോക്കുകളും പത്ത് ഗ്രനേഡുകളും ഒരു ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും വയര്‍ലസ് സെറ്റും കണ്ടെടുത്തു. കഴിഞ്ഞ കൊല്ലം മെയ് മുതല്‍ ഇംഫാല്‍ താഴ്‌വരയിലെ മെയ്‌തികളും തൊട്ടടുത്തുള്ള ഗിരിവര്‍ഗ മേഖലയിലെ കുക്കികളും തമ്മില്‍ നടക്കുന്ന വംശീയ സംഘര്‍ഷത്തില്‍ 200 ലേറെ പേര്‍ കൊല്ലപ്പെട്ടു. പതിനായിരങ്ങള്‍ക്ക് വീടുകള്‍ നഷ്‌ടമായി.

Also Read: 'അവര്‍ ഇപ്പോഴും സ്വതന്ത്രരരല്ല'; മണിപ്പൂര്‍ ജനതയുമായി കൂടിക്കാഴ്‌ച നടത്തി രാഹുല്‍ ഗാന്ധി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.